Sunday, August 5, 2012

ഈറൻസ്വപ്നങ്ങളെ മോഷ്ടിച്ചവര്...


ഇന്നലെ രാത്രി..
രാത്രിമഴയുടെ തണുപ്പിലും
എൻ മേനി അഗ്നിതാപത്താൽ
ഉരുകിയൊലിക്കുമ്പോൾ
മനസിൽ വേദനകളുടെ
വേലിയേറ്റം നടക്കുമ്പോൾ
ഉരുകിയൊലിച്ചാലെന്ന് നിനച്ചു ഞാൻ
എന്റെ സുന്ദര സ്വപ്നങ്ങൾ  
തകരപ്പെട്ടിയിലൊളിപ്പിച്ചു വെച്ചു.
ഇന്നു ഞാൻ
വഴിയോരങ്ങളിലൂടെ
വിയർത്തീറനായ വസ്ത്രത്താൽ
നടന്ന് നീങ്ങുമ്പോൾ
അരികിലാരോ വിളിച്ചു കൂവുന്നു
സുന്ദര സ്വപ്നങ്ങൾ വിൽക്കാനുണ്ടേ..
വഴിയോര വാണിഭക്കാരനടുത്ത്
കൌതുകത്തോടെ ഞാൻ
ഓടിയണഞ്ഞപ്പോൾ..
ഒരാന്തലോടെ ഞാൻ കണ്ടു
കുട്ടകൾ നിറച്ചവർ
വില്പനക്കായ് വെച്ചവ
എന്റെ സ്വപ്നങ്ങൾ തന്നെ.
ഇളം നീല നിറം കലർന്ന
എന്റെ  പ്രിയ സ്വപ്നങ്ങള്

22 comments:

  1. ഇളം നീല കലര്‍ന്ന സ്വപ്‌നങ്ങള്‍ ????
    ശാന്തമായത് കൊണ്ടാകാം അതോ ആഴമെറിയത്‌ കൊണ്ടോ??

    ReplyDelete
    Replies
    1. ആഴമേറിയതും ഒപ്പം ശാന്തവുമായത് കൊണ്ട്....

      Delete
  2. “നീല”സ്വപ്നങ്ങള്‍ അത്ര പന്തിയല്ലാട്ടോ...

    ReplyDelete
    Replies
    1. അത് ആ “നീല“ അല്ലാട്ടോ അജിത്തേട്ടാ വേറെ നീലയാ.... ഹ ഹ ഹ

      Delete
  3. കവിത കലക്കി ....ആശംസകള്‍ ,വീണ്ടും വരാം

    ReplyDelete
  4. കവിത നന്നായിട്ടുണ്ട്, എങ്കിലും സ്വപനം ഒന്നും ആര്‍കും വില്‍ക്കാന്‍ കൊടുക്കരുത് ......................ആ സ്വപനത്തില്‍ വളരാന്‍ നോക്കണം,വളര്‍ന്നു വളര്‍ന്നു, യാഥാര്‍ത്ഥ്യത്തില്‍ വിടര്‍ന്നു പന്തലിക്കണം:) വീണ്ടും എഴുതുക .ആശംസകള്‍ !!!!

    ReplyDelete
    Replies
    1. വിൽക്കാൻ കൊടുക്കാതെ തന്നെ മോഷ്ടിച്ചെടുത്താൻ എന്തു ചെയ്യും ന്നേ...?

      വളരെ നന്ദി ജോമോൻ

      Delete
  5. നന്നായിട്ടുണ്ട്,നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. കാത്തീ ഷാജൂ.. നന്ദി ഈ സന്ദർശനത്തിന്

      Delete
  6. നീല സ്വപ്‌നങ്ങള്‍...?സ്വപ്നങ്ങള്‍ക്ക് നിറമുണ്ടോ?അങ്ങിനെ ഉണ്ടെങ്കില്‍ സുഖവും ദു:ഖവും പോലെ...നിഴലും നിലാവും പോലെ...വെളുപ്പും കറുപ്പും ഇടചെര്‍ന്നു കലരട്ടെ എന്റെ സ്വപ്നങ്ങള്‍...കവിത ഇഷ്ടമായി....ആശംസകള്‍...

    ReplyDelete
    Replies
    1. സ്വപ്നങ്ങൾക്ക് നിറമുണ്ട് അനാമിക. വർണാഭമായ സ്വപ്നങ്ങൾ എന്നൊക്കെ കേട്ടിട്ടില്ലെ.
      നിങ്ങളുടെ സ്വപ്നങ്ങൾ പൂവണിയട്ടെ....

      Delete
  7. സ്വപ്നങ്ങള്‍ കൊള്ളാം.. നല്ല കവിത..ഈ ചൊവന്ന ബാക്ക്ഗ്രൌണ്ട് മാറ്റുമെങ്കില്‍ നന്നായിരുന്നു. കണ്ണു പിടിക്കുന്നില്ലെന്നേ..

    ReplyDelete
    Replies
    1. നന്ദി...
      ചൊവന്ന ബാക്ക് ഗ്രൌണ്ട് മാറ്റി കെട്ടോ

      Delete
  8. സ്വപനങ്ങളും വില്‍ക്കുന്ന കാലം വരുമായിരിക്കും അല്ലേ....

    ReplyDelete
    Replies
    1. സ്വപ്നങ്ങളെ ആരും വിൽക്കാതിരിക്കട്ടെ.. എന്നും നമ്മുടെ മാത്രമായി അവ നില നിൽക്കട്ടെ അല്ലെ...

      Delete
  9. നന്നായിരിക്കുന്നു.
    ദുരിതങ്ങള്‍ പേറുന്നവന് സ്വപ്നങ്ങളാണല്ലോ ജീവിതം തുടരാന്‍
    പ്രേരണ നല്‍കുന്നത്‌.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ, സ്വപ്നങ്ങളും പ്രതീക്ഷകളുമില്ലെങ്കിൽ ജീവിതത്തിന് നിലനില്പില്ലെന്ന് തോന്നുന്നു..
      വളരെ നന്ദി ഈ സന്ദർശനത്തിന്

      Delete
  10. അനന്തതയുടെ നീലിമയാവാം സ്വപ്നങ്ങൾക്ക്‌?...
    സ്വപ്നങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ.

    ReplyDelete
    Replies
    1. അതെ, ആഴത്തിന്റെ പരപ്പിന്റെ, ശാന്തതയുടെ, അനന്തതയുടെ നീലിമ തന്നെ...
      താങ്ക്സ് വിജയകുമാർ ജീ

      Delete
  11. നല്ലകവിത..
    സ്വപ്നങ്ങളില്‍ നിനക്കാത്മശാന്തി..
    അല്ലേ?
    ആശംസകള്‍..

    ReplyDelete
    Replies
    1. അതെ, സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ശാന്തി...
      എന്നാൽ പലപ്പോളും നാം സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ആത്മ ശാന്തി വേരുന്നു

      Delete