തെരുവോരങ്ങളിൽ മതവാദി
മതം പ്രസംഗിച്ചു വിൽക്കുന്നൂ
ദൈവത്തെ കീശയിലൊതുക്കിയ
ആധിപത്യത്തിന്റെ ഹുങ്ക്...
നടവഴികളിൽ അലയുന്ന മിതവാദി
മതവാദിയെ കേട്ടു നിൽക്കുന്നു
ദൈവം പോലും വിശ്വസിക്കാത്ത
വാക്പ്രവാഹത്തിന്റെ പങ്ക്..
കേട്ടിരിക്കുന്ന സജ്ജനങ്ങളിൽ
ഭാവഭേദങ്ങൾ ഞെട്ടലുകൾ
ഗർജ്ജനം തുടരുന്ന മതവാദിയിൽ
ആവേശത്തിന്റെ പതനുരകളും
ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ്
മിതവാദിയെ തട്ടിമാറ്റി പെട്ടെന്ന്
കടന്നു പോയ ദൈവത്തിന്റെ മുഖത്ത് വല്ലാതെ
ബോറടിച്ച ഭാവം..
ദൈവം ബോറടിച്ചിട്ടല്ല എഴുന്നേറ്റ് പോയത്
ReplyDeleteപേടിച്ചിട്ടാ...ഹഹഹ
ശരിയാവും... ദൈവത്തെ വരെ വിൽക്കുന്നവരല്ലെ നമ്മടെ ആൾക്കാര്
Deleteനല്ല കവിത .'എല്ലാം കേള്‍ക്കുന്ന ദൈവത്തിനു പോലും സഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അല്ലേ?
ReplyDeleteനല്ല കവിത .'എല്ലാം കേള്‍ക്കുന്ന ദൈവത്തിനു പോലും സഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അല്ലേ?
ReplyDeleteഅതെ, പലതും ദൈവത്തിനു പോലും സഹിക്കണില്ല..
Deleteമിതവാദികള്‍ മതവാദികളാകുന്ന കാലമാണ്!!!
ReplyDeleteആശംസകള്‍
ശരിയാണ് തങ്കപ്പൻ ചേട്ടാ...
Deleteപ്രസംഗം കയിഞ്ഞാല്‍ ദൈവത്തിന്‍റെ പേരുപറഞ്ഞ് പണപ്പിരിവുണ്ടാകും അത് പേടിച്ചു ദൈവം മുങ്ങിയതായിരിക്കും,കിടിലന്‍
ReplyDeleteദൈവത്തിന് കിട്ടാത്ത ദൈവത്തിന്റെ പേരിലുള്ള പണപ്പിരിവ്... അതു കൊടുക്കാത്തവന് തെറിവിളിയും..
Deleteനമ്മുടെ അമ്പലങ്ല്ലിൽ ബോറടിച്ചിരിക്കുന്ന ദൈവങ്ങൾക്ക് ഇറങ്ങിപ്പോകാൻ പറ്റില്ലല്ലോ...ശ്രീകോവിലിനുള്ളിൽ തളക്കപ്പെട്ട്,മണിച്ചിത്രത്താഴിട്ട കതകിനുള്ളിൽ അവർ മോചനം കാത്തിരിക്കുന്നൂ...പുറത്ത് മനുഷ്യ ദൈവങ്ങൾ പകിടയുരുട്ടിക്കളിക്കുന്നൂ...മനുഷ്യ മനസ്സിനെ ....കവിതക്ക് ആശംസകൾ
ReplyDeleteലോകം പോണ പോക്കേയ്.....
ReplyDeleteനല്ല ആശയം..
ReplyDelete<< ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് മിതവാദിയെ തട്ടിമാറ്റി പെട്ടെന്ന്
ReplyDeleteകടന്നു പോയ ദൈവത്തിന്റെ മുഖത്ത് വല്ലാതെ ബോറടിച്ച ഭാവം.. >>
ഈ വരികള്‍ കേവലം രണ്ടു വരികള്‍ അല്ല .. കിനാവിനു പറയാനുള്ളതിന്റെ സാരാംശം ഈ വരികളില്‍ കാണാം ...