Saturday, September 15, 2012

മനസേ മസ്തിഷ്കമേ നിങ്ങൾ... ( ലേഖനം)


“മനസ് ഒരു മാന്ത്രികക്കൂട്
 മായകൾ തൻ കളിവീട്..
ഒരു നിമിഷം പലമോഹം 
അതിൽ വിരിയും ചിരിയോടെ
മറു നിമിഷം മിഴിനീരിൻ കഥയായ് മാറും“

“മനസൊരു മാന്ത്രിക-
ക്കുതിരയായ് പായുന്നു
മനുഷ്യൻ കാണാത്ത കാടുകളിൽ“ 

യേശുദാസ് പാടിയ മലയാള സിനിമ ഗാനങ്ങളാണിവ. ഇതൊക്കെ കേട്ടപ്പോളാണ് മനസ് എന്താണെന്നൊന്ന് അറിഞ്ഞാലോ എന്ന ചിന്ത വന്നത്.
പക്ഷെ അറിഞ്ഞു വന്നപ്പോളല്ലേ അറിയുന്നത് മനസ് എന്ത് മണ്ണാങ്കട്ടയാണെന്ന് ഒരാൾക്കും അറിയില്ല എന്ന സത്യം. ആ സത്യം അറിഞ്ഞപ്പോൾ എന്തായാലും എനിക്ക് സമാധാനമായി, എനിക്കറിയാത്ത ഈ മനസ് ആർക്കും അറിയില്ലല്ലോ, അപ്പോൾ മനസിനെ പറ്റി അറിയാത്ത ഞാൻ അത്ര മണ്ടനൊന്നുമല്ല.

എന്നാലും പിന്നെയും കുറെ സംശയങ്ങൾ, അങ്ങനെയെങ്കിൽ എന്താണ് തലച്ചോറ്. തലച്ചോറും മനസും തമ്മിൽ ചെറുതെങ്കിലും ആയ ഒരു ബന്ധമില്ലേ? എന്നാൽ പിന്നെ അതൊക്കെ ഒന്ന് അറിഞ്ഞു തന്നെ ബാക്കി കാര്യം. മനസിനെ പറ്റി ഗൂഗിൾ മുത്തശ്ശിയോട് ചോദിച്ചു, മുത്തശ്ശി എന്തൊക്കെയോ പറഞ്ഞു. പക്ഷെ എനിക്കെന്തോ ഒന്നും അങ്ങ് മനസിലായില്ല, എന്റെ കുറ്റമാണോ അതോ മുത്തശ്ശിയുടെ കുറ്റമോ അതോ എന്റെ മനസിന്റെയോ തലച്ചോറിന്റെയോ കുറ്റമോ? എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവസാനം ഞാൻ ആ കുറ്റം ഗൂഗിൾ മുത്തശ്ശിക്ക് തന്നെ ചാർത്തിക്കൊടുത്തു. മുത്തശ്ശിക്ക് വയസായില്ലേ, എത്ര അറിവുണ്ടെങ്കിലും ശബ്ദം ഇടറിയാൽ പറയുന്നത് മനസിലാക്കാൻ ആർക്കായാലും ബുദ്ദിമുട്ടും.

എന്നാലും ഞാൻ തോറ്റുപോയി എന്നൊന്നും കരുതണ്ട കെട്ടോ. പലരും പലപ്പോളും മനസിനെയും ബുദ്ദിയെയും പറ്റി പറഞ്ഞതൊക്കെ ഓർമ്മയിൽ നിന്നെടുത്ത് പലരും ഇതിനെയൊക്കെ പറ്റി എഴുതിയതിൽ നിന്ന് എനിക്കാവശ്യമുള്ളവ വേർതിരിച്ചെടുത്ത് ഞാനും കുറെയൊക്കെ മനസിലാക്കി മനസിനെപ്പറ്റി. അതെന്തൊക്കെയാണെന്ന്  അറിയാൻ നിങ്ങൾക്കും തോന്നുന്നില്ലേ ഇപ്പോൾ..നിങ്ങൾ തമാശയൊക്കെ കളഞ്ഞ് ഇതൊന്ന് വായിച്ച് നോക്ക്, അപ്പോൾ അറിയാം മനസിനെയും ബുദ്ദിയെയും പറ്റിയുള്ള ചുരുളഴിയാത്ത ചില രഹസ്യങ്ങൾ.
******************************************

ആധുനിക മനശാസ്ത്രം നമ്മുടെ മനശക്തി പരമാവധി ഉപയോഗപ്പെടുത്തുവാനുള്ള മാർഗങ്ങൾ വ്യക്തമാക്കുന്നുണ്ട്.1981-ൽ റോജർ ഫെറി എന്ന ശാസ്ത്രഞ്ജനു നോബേൽ സമ്മാനം ലഭിച്ചത് മസ്തിഷ്കത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ നടത്തിയതിനാണ്.സ്പ്ലിറ്റ് ബ്രെയിൻ തിയറി എന്നറിയപ്പെടുന്ന ഈ കണ്ടെത്തൽ വിദ്യാഭ്യാസത്തിലും പഠനരീതികളിലും ഏറെ മാറ്റങ്ങൾക്ക് വഴി തുറക്കുകയുണ്ടായി.മനുഷ്യ മസ്തിഷ്കത്തിനു രണ്ട് അർദ്ദഗോളങ്ങൾ ഉണ്ടല്ലോ, വലതും ഇടതും. ഈ രണ്ട് അർദ്ദ ഗോളങ്ങളുടെ സവിശേഷതകളും പ്രത്യേകമായ ധർമ്മങ്ങളുമാണ് റോജർ ഫെറി കണ്ടെത്തിയത്.

 ഇടത് മസ്തിഷ്ക അർദ്ദഗോളം വലത് വശത്തെ ശാരീരികാവയവങ്ങളെ നിയന്ത്രികുകയും വലത് അർദ്ദ ഗോളം ഇടത് വശത്തെ അവയവങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.എന്നാൽ ഇതിലുപരിയായി ഓരോ അർദ്ദ ഗോളത്തിനും വ്യത്യസ്തമായ ധർമ്മങ്ങൾ ഉണ്ട്.ഉദാഹരണമായി, ഇടത് അർദ്ദ ഗോളം യുക്തിപരവും പ്രായോഗികവുമായി ചിന്തിക്കുന്നു, സ്വാർഥത പ്രകടമാക്കുന്നു. വായിക്കുന്ന കാര്യങ്ങൾ വാക്കുകളിൽ ഓർമ്മയിൽ സൂക്ഷിക്കുന്നു. എന്നാൽ വലത് അർദ്ദഗോളം ഭാവന, സർഗ്ഗാത്മകത, സ്രുഷ്ടിപരത,വികാരങ്ങൾ എന്നിവയുടെ ഇരിപ്പിടമാണ്.

 സ്നേഹം, കാരുണ്യം,ദയ, കലാപരമായ കഴിവുകൾ തുടങ്ങിയവ വലത് അർദ്ദ ഗോളത്തിന്റെ നിയന്ത്രണത്തിലാണ്.നാം കാണുകയും ഭാവന ചെയ്യുകയും ചെയ്യുന്ന കാര്യങ്ങൾ ചിത്രങ്ങളായി വലത് അർദ്ദഗോളത്തിൽ ആലേഖനം ചെയ്യപ്പെടുന്നു. ഈ രണ്ട് മസ്തിഷ്ക അർദ്ദ ഗോളങ്ങളുടെ ശേഷികൾ സന്തുലിതമായി ഉപയോഗപ്പെടുത്തുമ്പോളാണ് മസ്തിഷ്ക ശേഷി അഥവാ മനശക്തി കൂടുതലായി ഉപയോഗിക്കുവാൻ കഴിയുന്നത്.

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇടത് മസ്തിഷ്ക അർദ്ദഗോളത്തിനാണ് ഊന്നൽ ലഭിക്കുന്നത്. കൂടാതെ വലത് കരം കൂടുതലായി ഉപയോഗിക്കുന്നവരാണ് 90% മനുഷ്യരും. വലത് കൈ ഉപയോഗിക്കുമ്പോൾ ഇടത് മസ്തിഷ്ക കോശങ്ങളാണല്ലോ ഉത്തേജിതമാവുന്നത്. അതുകൊണ്ട് ഇടത് മസ്തിഷ്ക സവിശേഷതകൾ ആയ യുക്തി. പ്രായോഗിക ബുദ്ദി, സ്വാർഥത തുടങ്ങിയ സവിശേഷതകൾ അധികമായി വളരുന്നു. ഇവർ കണക്കിലും ലോജിക്കിലും ഒക്കെ കൂടുതൽ മികവ് പുലർത്തിയേക്കാമെങ്കിലും കല, സാഹിത്യം ഭാവന, സ്നേഹം കാരുണ്യം തുടങ്ങിയ കാര്യങ്ങളിൽ പിന്നിലാവാം. ബോധപൂർവ്വം ഇടത് കൈകൊണ്ട് എഴുതുകയും വരക്കുകയും ഒക്കെ ചെയ്യുമ്പോൾ വലത് അർദ്ദ ഗോളമാണ് ഉത്തേജിക്കപ്പെടുന്നത്. അത്കൊണ്ട് ആ വ്യക്തിയിൽ വലത് മസ്തിഷ്ക സവിശേഷതകൾ ആയ ഭാവനയും സർഗാത്മകതയും സ്നേഹവും കാരുണ്യവുമൊക്കെ വളരുന്നു. 

അപ്പോൾ ന്യായമായ ഒരു സംശയമുയർന്നേക്കാം. ഇടങ്കയ്യന്മാരായവർക്ക് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ? അവരിൽ വലത് മസ്തിഷ്ക ഗുണങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ടോ?ഉണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഇടങ്കയ്യന്മാരിൽ അഞ്ചിലൊന്ന് പേർ അസാധാരണ വ്യക്തിത്വവും സർഗ്ഗാത്മകതയും പ്രകടിപ്പിക്കുന്നവരാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ലിയോ ടോൾസ്റ്റോയ്, ലിയാനാഡോ ഡാവിഞ്ചി, മൈക്കൽ ആഞ്ചലോ, പിക്കാസോ, ചാർലി ചാപ്ലിൻ, മാർക്ക് ട്വയിൻ, റാഫേൽ തുടങ്ങിയവരെല്ലാം ഇടങ്കയ്യന്മാരായിരുന്നു എന്നത് യാദ്രുച്ചികമാണോ? നെപ്പോളിയൻ, ഹെലൻ ഗെല്ലർ,ജോവൻ ഒഫാറക്ക്, അലക്സാണ്ടർ ചക്രവർത്തി, തുടങ്ങിയവരും ഇടങ്കൈ പ്രാവീണ്യർ ആയിരുന്നു.ഇടങ്കൈ ഉപയോഗിക്കുന്ന ഇവരുടെയെല്ലാം വലത് മസ്തിഷ്ക കോശങ്ങൾ കൂടുതലായി ഉത്തേജിക്കപ്പെടുകയും വികാസം പ്രാപിക്കുകയും ചെയ്തത് കൊണ്ടാവാം സർഗ്ഗാത്മകതയും, ഭാവനയും കലാവാസനയും കൂടുതലായി പ്രകടിപ്പിക്കാൻ അവർക്കായത്.
********************************

മാനസിക സംഘർഷങ്ങൾ അവസരമനുസരിച്ച് പുറംതള്ളാനായി ചില മാർഗങ്ങൾ ആരായും. അത്തരം മാർഗങ്ങളിൽ ഒന്നാണ് സ്വപ്നങ്ങൾ. പൂർത്തീകരിക്കാത്ത മോഹങ്ങളാണ് പലപ്പോളും സ്വപ്നങ്ങളുടെ രൂപത്തിൽ സാക്ഷാത്കാരം കണ്ടെത്തുന്നത്. എല്ലാ കാര്യങ്ങളിലും എല്ലാ ആളുകളും സ്വപ്നങ്ങൾ കാണണമെന്നില്ല.സ്വപ്നങ്ങൾ കാണാത്ത ചില ആളുകൾ അവരുടെ അടിച്ചമർത്തപ്പെട്ട ആഗ്രഹ പൂർത്തീകരണത്തിനു മറ്റ് മാർഗങ്ങളും ആരായാറുണ്ട്.അത്തരം മാർഗങ്ങളെക്കുറിച്ച് അറിയണമെങ്കിൽ മനസ്സെന്ന മായാജാലത്തെക്കുറിച്ച് കുറച്ച് കൂടി അറിഞ്ഞെപറ്റൂ..

സിഗ്മണ്ട് ഫ്രോയിഡിന്റെ നിരവധി വർഷത്തെ ഗവേഷണങ്ങളുടെ ഫലമായി ആണ് ഈ കണ്ടെത്തലുകളെല്ലാം നമ്മുടെ മുന്നിലെത്തിയിട്ടുള്ളത്. സിഗ്മണ്ട് ഫ്രോയിഡിന്റെ കാഴ്ചപ്പാടിൽ മനസ്സ് സാങ്കല്പികമായ ഒരവസ്ഥയോ വസ്തുവോ ആണ്. പക്ഷെ ഈ സാങ്കല്പികതയില്ലെങ്കിൽ മനുഷ്യർക്ക് പല കാര്യങ്ങളും വിശദീകരിക്കാൻ സാധ്യമല്ല. മനുഷ്യനിൽ നടക്കുന്ന പല പ്രതിഭാസങ്ങളും വിശദീകരിക്കാൻ മനുഷ്യന്റെ ശരീരത്തിനു മാത്രം കഴിയുകയില്ല.സ്വപ്നങ്ങളെക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം നൽകാനോ സിഗ്മണ്ട് ഫ്രോയിഡിന്റെ കണ്ടെത്തലുകളെ വെല്ലുവിളിക്കാനോ ആധുനിക ശാസ്ത്രത്തിനു ഇന്നും കഴിഞ്ഞിട്ടില്ല.

ആധുനിക വൈദ്യ ശാസ്ത്രത്തിനു കണ്ട് പിടിക്കാൻ കഴിയാത്ത എത്രയെത്ര രോഗങ്ങൾ നമ്മൾ മനുഷ്യർക്കുണ്ട്. അണുബാധയില്ലാതെ മറ്റ് അപകടങ്ങളൊന്നുമില്ലാതെ ശരീരത്തിനു യാതൊരു തകരാറുമില്ലാതെ തന്നെ ശരീരം തളർന്നു പോകുക, കൈകാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട് പോകുക, ശബ്ദം നഷ്ടപ്പെടുക, കണ്ണിനു യാതൊരു കുഴപ്പവുമില്ലാതെ തന്നെ അന്ധരായിത്തീരുക, ഇങ്ങനെ എത്രയെങ്കിലും രോഗാവസ്ഥയെക്കുറിച്ച് ഡോക്ടെർസിനു പറയുവാനുണ്ട്.അതി കഠിനമായ വേദനമൂലം ആത്മഹത്യ ചെയ്യാൻ വരെ ശ്രമിക്കുന്ന വ്യക്തികളെ പരിശോധിക്കുമ്പോൾ വേദനയുടെ കാരണം കണ്ട് പിടിക്കാൻ കഴിയാതെ കുഴങ്ങുന്ന ആധുനിക വൈദ്യ ശാസ്ത്രത്തിനു വേദനയുടെ കാരണം മാനസികമാണ് എന്ന് പറയാനേ സാധിക്കുന്നുള്ളു.

കാമുകനുമായി സിനിമ കാണാൻ പോയ യുവതിയെ തിയ്യറ്ററിൽ വെച്ച് ഒരു അയൽകാരൻ കണ്ടത് വീട്ടിൽ പറയുമോ എന്ന ഭയം മൂലം ശരീരം തളർന്നു പോയ കാര്യം പറഞ്ഞ് ആ കാര്യം ചികിത്സിക്കാൻ ശ്രമിച്ച് പരാചയപ്പെട്ട കഥയാണ് ഒരു ഡൊക്ടർക്ക് പറയാനുള്ളതെങ്കിൽ, കയ്യും കാലും തളർന്ന് ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ഒരു അമ്മ തന്റെ കുഞ്ഞു മേശമേൽ നിന്ന് താഴേക്ക് വീഴുന്നത് കണ്ടെഴുന്നേറ്റ് ഓടി വന്ന് കുഞ്ഞിനെ എടുത്തതും, കുഞ്ഞിനെ എടുത്ത ശേഷം വീണ്ടും കൈകാലുകൾക്ക് ചലന ശേഷി നഷ്ടപ്പെട്ടതും ആധുനിക വൈദ്യശാസ്ത്രത്തിനു എങ്ങനെ വിശദീകരിക്കാൻ കഴിയും.

നിർത്താതെയുള്ള തുമ്മൽ കാരണം ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച ഒരു അറുപത് വയസുകാരന്റെ കഥയും വിരൽ ചൂണ്ടുന്നത് മനസ്സെന്ന മായാ ലോകത്തേക്കാണ്. എത്ര ചികിത്സിച്ചിട്ടും എന്തെല്ലാം മരുന്ന് കഴിച്ചിട്ടും മാറാതെ തുടർന്ന തുമ്മൽ ഒരു മനശാസ്ത്രഞ്ജന്റെ ക്രുത്യമായ ഇടപെടൽ മൂലം ഇല്ലാതായതും മനസ്സിന്റെ ഒരു കളി തന്നെ. മുറിയിൽ ഫ്രയിം ചെയ്തു വെച്ചിരുന്ന ഭാര്യയുടെ ഫോട്ടോ എടുത്ത് മാറ്റുക മാത്രമേ തുമ്മൽ മാറ്റാനായി മനശസ്ത്രഞ്ജനു ചെയ്യേണ്ടി വന്നുള്ളൂ..

ബോധം കെട്ടു വീഴുമ്പോളും അപകടമൊന്നും പറ്റാതെ സുരക്ഷിതമായി മാത്രം വീഴുന്നവരെയാണ് നാം ഫിസ്റ്റീരിയ രോഗികൾ എന്ന് വിളിക്കുന്നത്. എപിലെപ്സി വരുമ്പോൾ രോഗികളിൽ പ്രകടമാവുന്ന എല്ലാ രോഗ ലക്ഷണങ്ങളും ഫിസ്റ്റീരിയ രോഗികളിലും കാണാം. കൈകാലിട്ടടിക്കുകയും, നിന്ന നില്പിൽ നിലത്തേക്ക് വീഴുകയും വായിൽ നിന്നും നുരയും പതയും വരികയുമൊക്കെ ഫിസ്റ്റീരിയക്കാരിലും എപിലെപ്സിക്കാരിലും ഒരുപോലെ കാണാം. എന്നാൽ പരിശോധിക്കുമ്പോൾ എപിലെപ്സിക്കാർക്കുള്ള യാതൊരു വിധ തകരാറും ഫിസ്റ്റീരിയക്കാരുടെ തലച്ചോറിൽ കാണാൻ സാധിക്കുന്നുമില്ല.

സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കാനായി ഫിസ്റ്റീരിയ പ്രകടമാക്കുമ്പോൾ അഗ്നി, ജലം തുടങ്ങിയ അപകടകരമായതൊക്കെ ഇവർ ഒഴിവാക്കിയിരിക്കും. അത് കൊണ്ട് ഫിസ്റ്റീരിയ ഒരു അഭിനയമാണെന്ന് ധരിക്കരുത്.അത് രോഗം തന്നെയാണ്. ശരീരത്തിന്റെയല്ല എന്ന് മാത്രം.  മനസ്സിന്റെ പ്രവർത്തനം എത്ര ദുരൂഹം അല്ലേ?.

21 comments:

 1. ഇതൊക്കെ വായിച്ചു എന്‍റെ മനസിന്‍റെ നിയന്ത്രണം വിട്ടാല്‍ ആര് സമാധാനം പറയും. ഡാ മനസേ അടങ്ങി ഇരുന്നോണം കേട്ടോ. ഓള്‍ ഈസ്‌ വെല്‍.

  നന്നായിട്ടുണ്ട് പഠനം.

  ReplyDelete
  Replies
  1. മനസിനെ പിടിച്ചു കെട്ടിയിട്ടോണം കേട്ടോ.. എപ്പോളാ കയറൂരുക എന്നറിയില്ല പുള്ളിക്കാരന്‍.......... ...

   നന്ദി ശ്രീജിത്ത്‌, ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

   Delete
 2. ശാരീരികഅസുഖങ്ങള്‍ക്ക് പലതിനും കാരണം മാനസികമാണെന്നു ഡോക്ടര്‍മാര്‍ തന്നെ കേട്ടിട്ടുണ്ട്.(നമ്മുടെ "നാഗവള്ളി"പോലെ :)) ആകെ വല്യ പുള്ളി തന്നെ ഈ മനസ്സ്‌!! ! ഈ പോസ്റ്റ്‌ കൊള്ളാം കേട്ടോ.

  ReplyDelete
  Replies
  1. ശരിയാണ്, പലപ്പോളും നമ്മള്‍ മാടന്‍ കൂടി മൃത കൂടി എന്നൊക്കെ പറയും. മാനസിക രോഗങ്ങള്‍ക്ക് അല്ലെ... ഇനി അങ്ങനെ അവര് വന്നു കൂടുന്നതാണോ? ആ ആര്‍ക്കറിയാം. അല്ലെന്നു പറയാനും മാത്രം മനസിന്റെ കാര്യത്തില്‍ ആധുനിക ശാസ്ത്രം വളര്‍ന്നില്ലത്രേ...

   ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി...

   Delete
 3. എനിക്കൊരു വിദ്യാര്‍ഥി ഉണ്ടായിരുന്നു. പരീക്ഷക്ക്‌ തൊട്ടുമുമ്പ് ആശുപത്രിയിലാവും. തലവേദനയാണ് കാരണം. വേദന സഹിക്കാന്‍ ആകാതെ നിലത്ത് കിടന്നുരുണ്ട് കരയുന്നത് കണ്ടിട്ടുണ്ട്. മൂന്നു വര്‍ഷം തുടര്‍ച്ചയായി ഞാന്‍ തന്നെയായിരുന്നു ക്ലാസ്സ്‌ ടീച്ചര്‍., ഒരിക്കല്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ എന്നെയും കാണണം എന്ന് പറഞ്ഞു. സ്കൂളിലെ അവന്റെ പ്രകൃതം ഒക്കെ ചോദിച്ചറിഞ്ഞു. പരീക്ഷക്ക്‌ അവന്‍ വരാറില്ല എന്നും സൂചിപ്പിച്ചിരുന്നു. പരീക്ഷാ പേടിയാണ് കുട്ടിയെ മാനസികമായി തളര്‍ത്തുന്നത് എന്നാണു ആ ഡോക്ടര്‍ എന്നോട് പറഞ്ഞത്.
  നല്ല ലേഖനം... അത് പറയാന്‍ മറന്നു.

  ReplyDelete
  Replies
  1. പരീക്ഷാ പേടിയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്, അനുഭവിച്ചറിഞ്ഞിട്ടില്ല, എനിക്കാണെങ്കിൽ പരീക്ഷ വല്യ ഇഷ്ടായിരുന്നേ.. മാർക്കൊക്കെ കുറവാണെങ്കിൽ 3 മണിക്കൂർ കഴിഞ്ഞാൽ സ്വാതന്ത്ര്യം കിട്ടുമല്ലോ ഹി ഹി....

   നന്ദി ട്ടോ

   Delete
 4. എനിക്ക് വട്ടായാൽ ഈ ബ്ലോഗിനെ കോടതിയിൽ കേറ്റണം

  ReplyDelete
  Replies
  1. ഈ ബ്ലോഗ് അങ്ങനെ കോടതീൽ കേറൂലാട്ടാ... മുൻ കൂർ ജാമ്യം മൂന്നെണ്ണം കയ്യിലുണ്ട്.... :)

   Delete
 5. അതിസങ്കീർണമായ ഒരു വിഷയമാണ് കൈകര്യം ചെയ്തത്. ഒരു പാട് തലങ്ങളുള്ള ഈ വിഷയത്തെ ചിതറിപ്പവാതെ പരമാവധി ലളിതമാക്കി അടുക്കോടെയും ചിട്ടയോടെയും പറയാൻ സാധിച്ചത് വലിയ കാര്യമണ്.... ഇതിനു പിന്നിൽ താങ്കൾ എടുത്ത മാനസികാദ്ധ്വാനം നന്നായി മനസിലാവുന്നു.

  ReplyDelete
  Replies
  1. അധ്വാനം ഒക്കെ ഉണ്ടായിരുന്നു പ്രദീപേട്ടാ.. പക്ഷെ അറിയാനുള്ള ത്വര ഒരു ലഹരിയാണല്ലോ..
   സന്തോഷം...! നല്ല വചനങ്ങൾക്ക് നന്ദിയും...!

   Delete
 6. നല്ല ചിന്തകള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പൻ സാറ്

   Delete
 7. മനസ്സിന്റെ വിവധ അവസ്ഥാ വിശേഷങ്ങള്‍ റൈനി നന്നായി പങ്കിടാന്‍ ശ്രമിച്ചു...

  ലളിതമായി പ്രതിപാദിച്ച കൊള്ളാവുന്ന ലേഖനം ..

  ReplyDelete
  Replies
  1. ശ്രമം പരാചയമായോ എന്നെനിക്കൊരു സംശയമില്ലാതില്ല, ഫെറിയുടെയും ഫ്രോയ്ഡിന്റെയും ഒക്കെ പ്രബന്ധത്തിന്റെ ഒരു ലഘു വിവരണം നൽകണം എന്നാഗ്രഹിച്ചതാണ്, പക്ഷെ അതു കൂടിയായാൽ ഒരുപാട് വലിയ ഒന്നാവും എന്നതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.

   നല്ല വചനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു വേണുവേട്ടാ

   Delete
 8. സമ്മതിക്കണം പ്രഭു...സമ്മതിക്കണം ഒരു പോസ്റ്റ്‌ കൊണ്ട് അവസാനിപ്പികരുത് രണ്ടാം ഭാഗം ആവാം.

  ReplyDelete
  Replies
  1. പ്രഭുവോ?? മ്മളോ... ഡ്രാകുള പ്രഭു എന്നാണോ ഉദ്ദേശിച്ചത്?

   ഹും നുമ്മ ഒന്ന് ശ്രമിക്കട്ടെ ... സന്തോഷം ഈ സന്ദര്ശനത്തില്‍

   Delete
 9. വ്യത്യസ്തമായ വിഷയം....
  മനസ്സിന്റെ കാര്യം പറയാന്‍ തുടങ്ങിയാല്‍ ഒരു അന്തോം കുന്തോം കിട്ടില്ല ഭായീ...

  ReplyDelete
 10. റെയ്നി,

  വിവരശേഖരണവും കൃത്യതയാര്‍ന്ന വിളക്കലുകളും അവതരണത്തിലെ ലാളിത്യവും ഒക്കെകൊണ്ട് പ്രശംസ അര്‍ഹിക്കുന്ന നല്ലൊരു പോസ്റ്റ്‌.,

  അഭിനന്ദനങ്ങള്‍,!!!!

  ReplyDelete
 11. നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചു....മനസും ശരീരവും അണ്ടിയും കുണ്ടിയും പോലെയാണ്

  ReplyDelete
  Replies
  1. നന്ദി അബ്സര്‍ ഇക്കാ ജോസ്ലെറ്റ് , കോയാസ്...
   ആഹാ... പതിനൊന്നു പേര്‍ ഇത് വായിച്ച സ്ഥിതിക്ക് സ്വപ്നങ്ങളെ പറ്റി ഒരു മണ്ടന്‍ ലേഖനം കൂടി എഴുതീട്ട് തന്നെ ബാക്കി കാര്യം..!

   Delete
 12. നന്നായിട്ടുണ്ട്.. തേടി നടന്ന വള്ളി കാലില്‍ ചുറ്റി.... ആശംസകള്‍

  ReplyDelete