ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത് . ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നു. അത് കൊണ്ടുതന്നെ മാനസിക പ്രവർത്തനങ്ങളും അപ്രത്യക്ഷമാകും.
എന്നാൽ ഈ ബോധം കെട്ടുള്ള ഉറക്കം മുഴുവൻ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും. ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവർത്തിക്കുവാനാരംഭിക്കുകയും മനസ്സ് ചെറിയ തോതിൽ ഉണരുകയും ചെയ്യും.
ഇങ്ങനെ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസികപ്രവത്തനമാണ് സ്വപ്നം എന്ന് ചുരുക്കത്തിൽ വിശകലനം ചെയ്യാം. ഒന്നുങ്കിൽ ഉറങ്ങാൻ കിടന്നയുടനെയോ ഉണരുന്നതിൻ അല്പം മുൻപോ ആയിരിക്കും സ്വപ്നങ്ങൾ പ്രത്യക്ഷപെടുന്നത്.
സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളീകയാണ്. ക്യത്യമായിട്ടുള്ള ഒരു നിഗമനങ്ങളിലും ശാസ്ത്രം ഇതുവരെ എത്തിച്ചേർന്നിട്ടില്ല.
അല്പം കൂടി വ്യക്തമായി പറഞ്ഞാൽ മാനസിക സംഘർഷങ്ങൾ അവസരമനുസരിച്ച് പുറംതള്ളാനായി ചില മാർഗങ്ങൾ ആരായും. അത്തരം മാർഗങ്ങളിൽ ഒന്നാണ് സ്വപ്നങ്ങൾ എന്ന് ആദ്യ ലേഖനത്തില്‍ വായിച്ചല്ലോ.
പൂർത്തീകരിക്കാത്ത മോഹങ്ങളാണ് പലപ്പോളും സ്വപ്നങ്ങളുടെ രൂപത്തിൽ സാക്ഷാത്കാരം കണ്ടെത്തുന്നത്. എല്ലാ കാര്യങ്ങളിലും എല്ലാ ആളുകളും സ്വപ്നങ്ങൾ കാണണമെന്നില്ല.സ്വപ്നങ്ങൾ കാണാത്ത ചില ആളുകളുടെ മനസ് അവരുടെ അടിച്ചമർത്തപ്പെട്ട ആഗ്രഹ പൂർത്തീകരണത്തിനു മറ്റ് മാർഗങ്ങളും ആരായാറുണ്ട്.
ഫ്രോയിഡിന്റെ ചിന്തകളുമായി പൊരുത്തപ്പെട്ട് സ്വപ്നങ്ങളെ പൂർത്തീകരിക്കാത്ത മോഹങ്ങളായി അംഗീകരിക്കുമ്പോൾ തന്നെ ചില സ്വപ്നങ്ങളുടെ കാര്യത്തിൽ നമ്മുക്ക് ഈ ചിന്തയുമായി പൊരുത്തപ്പെടാനാവാതെ വരുന്നു.
വളരെ ഉയർന്ന ഒരു കുന്നിൻ മുകളിൽ നിന്നും അറിയാതെ കാൽ തെന്നി വീഴാൻ നമ്മളൊരിക്കലും ആഗ്രഹിക്കുന്നില്ല, എന്നാൽ പലപ്പോളും അങ്ങനെ നമ്മളൊരിക്കലും ആഗ്രഹിക്കാത്ത കാര്യങ്ങൾ നമ്മുടെ സ്വപ്നങ്ങളിൽ ഉണ്ടാവാറില്ലേ?
ചില സ്വപ്നങ്ങൾ ഉണരുന്നതിനു മുൻപേ നമുക്ക് ഓർത്തെടുക്കാനാവാത്ത മറവിയുടെ മൂടുപടം ചൂടുമ്പോൾ തന്നെയും ചില സ്വപ്നങ്ങൾ നമ്മെ വളരെ ദിവസം അസ്വസ്ഥമാക്കുകയും ചെയ്യുന്നു.
സ്വപ്നം വെറും സ്വപ്നമെന്ന് വിവേകപൂർവ്വം ചിന്തിക്കുമ്പോൾ തന്നെയും ദിവസങ്ങളോളം നമ്മെ അസ്വസ്ഥമാക്കിയ സ്വപ്നങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടായിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.
ഒരിക്കൽ, “പൂർത്തീകരിക്കാത്ത മോഹങ്ങളാണ് സ്വപ്നങ്ങൾ“ എന്ന് ഒരു സുഹൃതുമായി സംവദിക്കുന്നതിനിടയിൽ അദ്ദേഹം ന്യായമായ ഒരു സംശയം ഉന്നയിക്കുകയുണ്ടായി.
"പൂർത്തീകരിക്കാത്ത മോഹങ്ങളാണ് സ്വപ്നം എങ്കിൽ, ഒരിക്കലും ജീവിതത്തിൽ ആഗ്രഹിക്കാത്ത കാര്യങ്ങൾ നമ്മുടെ ഉറക്കിത്തിനിടയിൽ സ്വപ്നങ്ങളായി ചിറകു വിടർത്തി രാത്രി മുഴുവൻ നമ്മെ അസ്വസ്ഥരാക്കാറില്ലേ" എന്നായിരുന്നു അത്.
ന്യായമായ ചോദ്യം തന്നെ. ഒരു കുന്നിഞ്ചെരുവിൽ നിന്നും കാൽ തെന്നി താഴെ വീഴുക, നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ മരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ആരുടെയെങ്കിലും മോഹങ്ങളാണോ എന്ന് ചോദിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടാവും അല്ലേ? അത്തരം സ്വപ്നങ്ങളും നാം കാണാറുണ്ടല്ലോ.
ഫ്രോയിഡിന്റെ സ്വപ്നത്തെക്കുറിച്ചുള്ള വിശദീകരണം ശരിയെങ്കിൽ ഭയാനകമായ സ്വപ്നങ്ങൾ മുൻപ് നിങ്ങളുടെ മോഹങ്ങൾ ആയിരുന്നതെങ്ങിനെയെന്ന് നമുക്കൊന്നു ചിന്തിച്ചു നോക്കിയാലോ. എന്റെ പാഴ്ചിന്തയിലൂടെ ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു.
ചിലപ്പോളെങ്കിലും എന്തെങ്കിലും സംസാരത്തിനിടയിൽ ചില ചിന്തകൾ നമ്മുടെ മനസിൽ മിന്നിമറയാറില്ലേ. നമുക്കത് ആ സംസാരത്തിൽ പറയാനുള്ളത്ര സമയം പോലും നമ്മുടെ ചിന്തയിൽ നിൽക്കാതെ ഒരു ഫ്ലാഷ് മിന്നുന്ന പോലെ ഒരു മിന്നുമിന്നി പെട്ടെന്ന് മറന്ന് പോകുന്ന ചില നിമിഷങ്ങൾ നമുക്കുണ്ടായിട്ടില്ലേ പലപ്പോളും.?
മറ്റു ചിലപ്പോൾ നാം രസകരമായ ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നു. ആ ചർച്ചയിൽ നമുക്കേറെ ഇഷ്ടമായ ചില കാര്യങ്ങൾ നാം പറയാനായി മനസിൽ കരുതി വെക്കുന്നു. എന്നാൽ നാം കരുതി വെച്ച കാര്യങ്ങൾ നാം നമ്മുടെ സുഹ്രുത്തിന്റെ സംസാരം ശ്രദ്ദിക്കുന്നതിനിടയിൽ പെട്ടെന്ന് മറന്നുപോകുന്നു. ആ വാക്കുകൾക്ക് വേണ്ടി നാം ചിന്തയെ ഒന്നു റിവൈൻഡ് ചെയ്യുന്നുവെങ്കിലും നമുക്കത് ഓർത്തെടുക്കാനാവുന്നില്ല.
ആ ചിന്തകളെ വാക്കുകളായി ഘോരഘോരം സംവദിക്കാൻ നാം മോഹിച്ചിരുന്നു.പക്ഷെ കഴിയാതെ പോയി. അതും പൂർത്തീകരിക്കാത്ത മോഹമായി മനസിൽ അവശേഷിക്കപ്പെട്ടേക്കാം.
ഒരു ഉദാഹരണം പറയുകയാണെങ്കിൽ നാം എന്നോ ചിന്തിച്ച് പറയാൻ കഴിയാത്ത നമ്മുടെ വിവാഹത്തെക്കുറിച്ചുള്ള ചിന്തയോ അല്ലെങ്കിൽ സമയത്ത് വിവാഹം ആഗ്രഹിച്ച് നടക്കാത്തതിലുള്ള മോഹഭംഗമോ, മറ്റൊരു സമയത്ത് ചിന്തിച്ച് പറയാൻ കഴിയാതെ പോയ മരണത്തെപ്പറ്റിയുള്ള ചിന്തയോ അല്ലെങ്കിൽ അസാധാരണമായി ഒരു മരണത്തിൽ നിന്നും നാം രക്ഷപ്പെട്ടത് ആരോടോ നമുക്ക് പറയാൻ ആഗ്രഹിച്ച് കഴിയാതെ പോയ കാര്യമോ ഒരുപക്ഷെ ഒരു ദിവസം ഒരുമിച്ച് കൊണ്ടായിരിക്കാം ചിലപ്പോൾ സ്വപ്നത്തിൽ ചിത്രീകരിക്കപെടുന്നതെന്ന് ചിന്തിച്ച് നോക്കൂ.
ചിന്തകളുടെ ചിത്രരൂപങ്ങളാണല്ലോ സ്വപ്നം. ആയതിനാൽ അത് നമ്മുടെ ഭാര്യ മരിച്ചതായി ആയിരിക്കാം ചിലപ്പോൾ സ്വപ്നത്തിൽ കാണപ്പെടുന്നത്. അതെങ്ങനെ എന്നൊന്ന് നോക്കിയാലോ..
വിവാഹം എന്ന ചിന്ത ഭാര്യ അല്ലെങ്കിൽ ഭർത്താവായി ചിത്രീകരിക്കപ്പെടുന്നു, അപകടവും മരണവും മരണമായും ചിത്രീകരിക്കപ്പെടുന്നു എന്ന് കരുതുക. അപ്പോള്‍ ഈ രണ്ട് കാര്യങ്ങളും നമ്മുടെ മനസിലെവിടെയോ തങ്ങി നിന്നത് കൂടിക്കുഴഞ്ഞ് ഒരു സ്വപ്നമായി ചിത്രീകരിക്കപ്പെടുന്നതാവാം നാം കാണുന്ന ഭാര്യ മരിക്കുന്ന സ്വപ്നം.
ഇങ്ങനെ ചിന്തിക്കുമ്പോൾ മാത്രമേ ദുസ്വപ്നങ്ങളെ നമുക്ക് മോഹഭംഗങ്ങളെ പൂവണിക്കുന്നതായി കാണാൻ കഴിയുകയുള്ളൂ. എങ്കിൽ മാത്രമേ ദുസ്വപ്നങ്ങളുടെ കാര്യത്തിൽ ഫ്രോയിഡുമായി നമുക്ക് പൊരുത്തപ്പെടാനുമാവൂ.
സിഗ്മണ്ട് ഫ്രോയിഡിന്റെ നിരവധി വർഷത്തെ ഗവേഷണങ്ങളുടെ ഫലമായാണ് മനസിനെയും സ്വപ്നങ്ങളെയും കുറിച്ച് ഇത്രയെങ്കിലും കാര്യങ്ങൾ നമുക്കറിയാൻ കഴിയുന്നത്. സിഗ്മണ്ട് ഫ്രോയിഡിന്റെ കാഴ്ചപ്പാടിൽ മനസ്സ് സാങ്കല്പികമായ ഒരവസ്ഥയോ വസ്തുവോ ആണ്. പക്ഷെ ഈ സാങ്കല്പികതയില്ലെങ്കിൽ മനുഷ്യർക്ക് പല കാര്യങ്ങളും വിശദീകരിക്കാൻ സാധ്യമല്ല. മനുഷ്യനിൽ നടക്കുന്ന പല പ്രതിഭാസങ്ങളും വിശദീകരിക്കാൻ മനുഷ്യന്റെ ശരീരത്തിനു മാത്രം കഴിയുകയില്ല.
സ്വപ്നങ്ങളെക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം നൽകാനോ സിഗ്മണ്ട് ഫ്രോയിഡിന്റെ കണ്ടെത്തലുകളെ വെല്ലുവിളിക്കാനോ ആധുനിക ശാസ്ത്രത്തിനു ഇന്നും കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് സ്വപ്നങ്ങളെ ഇന്നും പ്രഹേളികയാക്കി നിർത്തുന്നതും.
(ഇതിലെ വിശദീകരണങ്ങളിൽ പലതും എന്റെ കുഞ്ഞു ചിന്ത മാത്രമാണ്, തെളിയിക്കപ്പെടാത്ത വെറും ഊഹങ്ങളാകയാൽ ആർക്കും അതിനെ തള്ളിക്കളയാവുന്നതുമാണ്.)
(അടിവരയിടുമ്പോള്‍ :- കുറച്ച് കൂടെ വ്യക്തമായി സ്വപ്നങ്ങളെക്കുറിച്ച് ആർക്കെങ്കിലും വ്യക്തമാക്കാനാവുമെങ്കിൽ അത് ഇവിടെ കുറിക്കുമെന്ന് കരുതട്ടെ.! ദയവു ചെയ്തു ഈ ലേഖനം നോബല്‍ കമ്മറ്റിക്ക് അയച്ചു കൊടുക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. :) :) :)
അതിനെ ആധികാരികമായി പറയാന്‍ എനിക്കും പറ്റില്ലേ അന്നാലും എന്റെ അഭിപ്രായത്തില്‍ നിദ്രക്കും ജാഗ്രതക്കും ഇടയിലുള്ള ഒരവസ്ഥ നമ്മുടെ തലചോര്‍ മാത്രം പ്രവര്‍ത്തിക്കുക്കയും നമ്മുടെ കര്‍മേന്ദ്രിയവും ജ്ഞാനെന്ദ്രിയവും വിശ്രമിക്കുയും ചെയുന്ന സമയം കാണുന്ന ചില കാഴ്ചകള്‍ നമ്മളോട് യെന്നും അടുത്ത് നില്കുന്നകാഴ്ച്ചകള്‍, കൂടുതല്‍ അടുത്ത് പോയ അറിഞ്ഞുപോയതുമായ കാര്യങ്ങള്‍,കുട്ടികാലത്ത് കേട്ട കഥകള്‍ ,ഏറ്റവും ഇഷ്ട്ടമായ സ്ഥലം ,ആളുകള്‍ ,ജീവനുകള്‍ ഇവയോടെല്ലാം ചുറ്റിപറ്റി നമുക്ക് ഏറ്റവും പ്രിയപ്പെട്ടതിനു മൊത്തുള്ള നമ്മുടെ ഒരു തരം യാത്ര എന്റെ ചിന്തയില്‍ ഇതാണ് സ്വപ്നം. :)
ReplyDelete(ഇതിലെ വിശദീകരണങ്ങളിൽ പലതും എന്റെ കുഞ്ഞു ചിന്ത മാത്രമാണ്, തെളിയിക്കപ്പെടാത്ത വെറും ഊഹങ്ങളാകയാൽ ആർക്കും അതിനെ തള്ളിക്കളയാവുന്നതുമാഇത് തന്നയല്ലേ സ്വപ്നങ്ങളും ,ഉപകാരപ്രതമായ ഒരു പാട് വിശേഷങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ് ,,ആശംസകള്‍ ണ്.
ReplyDeleteനന്നായിട്ടുണ്ട്...അഭിനന്ദനങള്‍ .സഫലമാകാത്ത മോഹങ്ങളുടെ സഷാത്കാരം,നഷ്ടങ്ങളുടെ ഓര്‍മപ്പെടുത്തലുകള്‍,നാളയുടെ വ്യാകുലതകള്‍..........സ്വപ്നങ്ങള്‍.........
ReplyDeleteആത്മ വിശ്വാസം ഇല്ല അല്ലെ?അവസാന വാക്കുകളില്‍ അങനെ തോന്നി.നല്ല രചനകള്‍ തന്നെയാണ്,തുടര്‍ന്നും എഴുതൂ .എല്ലാ ആശംസകളും ...........
അമിതമായ ആത്മവിശ്വാസം എന്നെ പലപ്പോളും ചതിച്ചിട്ടുണ്ട് രസ്ലാ.. അതുകൊണ്ട് തന്നെയാണ് നിമിത്തങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അപ്പുറത്ത് ശക്തമായ കരങ്ങളുണ്ട്. ഒരു നിയന്ത്രണാധികാരിയുണ്ട് . പുള്ളിക്കാരന്‍ വിചാരിച്ചതെ നടക്കൂ എന്ന വ്യക്തമായ ധാരണ വന്നതോടെ അമിത വിശ്വാസങ്ങളും നിരാശതകളും ഒക്കെ മാറ്റി വെക്കാന്‍ തീരുമാനിച്ചു എന്ന് മാത്രം..
Deleteഅതൊക്കെ ഞാനും സമ്മതിക്കുന്നു .ആത്മവിശ്വാസത്തോടെ കാരിയങ്ങള്‍ ചെയ്യുക ബാക്കി ദൈവത്തിനു വിടുക.പിന്നെ ഒരു രഹസ്യം പറയാം എനിക്ക് ഈ പറയുന്ന സാദനം വളരെ കുറവാ..ആരോടും പറയണ്ട ..:)
ReplyDeleteകൌതുകകരമായ സ്വപ്നചിന്തകള്‍.
ReplyDeleteസ്വപ്നങ്ങളെപ്പോലെത്തന്നെ സ്വപനത്തെപ്പറ്റിയുള്ള ചിന്തകളും നൂലാമാലയാണ് അല്ലെ?
സുന്ദരമായ സ്വപ്നങ്ങളും ആ സ്വപ്നങ്ങളെക്കാള്‍ സുന്ദരമായ സംഭവ ജീവിതവും ആശംസിക്കുന്നു.
സ്വപ്‌നങ്ങള്‍ എന്നും ഒരു പ്രഹേളിക തന്നെയാണ്. മനസ്സിന്റെ ഉപബോധ തലവും അബോധ തലവും കൂടെയുള്ള ചില കൊടുക്കല്‍ വാങ്ങലുകലാണ് സ്വപ്നം എന്ന് കേട്ടിട്ടുണ്ട്. നമ്മള്‍ കാണുന്നതും അറിയുന്നതുമായ പലതും അബോധ മനസ്സില്‍ തങ്ങി നില്‍ക്കും. ഒരിക്കല്‍ പോലും നമുക്കത് വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ അങ്ങനെ ഒന്നുണ്ട് എന്ന് നാം അറിയുന്നില്ല . എന്നാല്‍ സ്വപ്നങ്ങളില്‍ അവ എത്തുപ്പോള്‍ ചിലപ്പോള്‍ ബോധ മനസ്സിലേക്ക് തിരിച്ചെത്തും. ഇങ്ങനെ ഒന്ന് എന്ത് കൊണ്ട് എന്ന് നമ്മള്‍ ചോദിക്കും. അത് പോലെ ഈ ചിന്തകള്‍ കൂടിക്കുഴഞ്ഞാകും കിടക്കുക. പലപ്പോഴും സമയമോ ബന്ധങ്ങളോ ക്രമമാക്കാതെ അബോധ മനസ്സില്‍ Dump ചെയ്യപ്പെട്ട എന്ന് വേണമെങ്കില്‍ പറയാം. അവ തമ്മില്‍ യാതൊരു ക്രമവുമില്ലാതെ തന്നെ ചേര്‍ത്ത് കെട്ടി സ്വപ്നങ്ങളില്‍ വരും.. എന്തായാലും നല്ല കുറിപ്പ്
ReplyDeleteസുപ്രഭാതം..
ReplyDeleteസ്വപ്ന ലോകത്തിലൂടെ സഞ്ചരിക്കാൻ നിയ്ക്ക് ഇഷ്ടാണു..
അലസാലപ്പെടുത്താത്ത നിദ്രാ സ്വപ്നങ്ങളെ ഓർക്കാനും ഇഷ്ടാണു..
എനാൽ പൊട്ട സ്വപ്നങ്ങൾകണ്ടാൽ തീർച്ചയായും മനോ വിഷമം ഉണ്ടാക്കും..
മുതിർന്നവരോട് അതേ ക്കുറിച്ച് പറഞ്ഞാൽ പൊട്ട ചിന്തകൾ മനസ്സിൽ വെച്ചിട്ടാണെന്നു പറയും..
ആ വചനങ്ങൾക്കു പിറകിലെ സത്യങ്ങൾ ഈ പറഞ്ഞവയൊക്കെ തന്നെ..
നന്ദി ട്ടൊ...നല്ല കുറിപ്പ്...!
സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍
ReplyDeleteസ്വര്‍ഗ്ഗ കുമാരികളല്ലോ...
സ്വപ്ന തേരില്‍ ഒഴുകി നടക്കാന്‍ ആര്‍ക്കാണ് ഇഷ്ട്മില്ലതിരികക്കുക അല്ലെ ..
കൂട്ടുകാരാ ആശംസിക്കുന്നു
സ്വീറ്റ് ഡ്രീംസ്
എന്താ പറയേണ്ടത് എന്നറിയില്ല........
ReplyDeleteഞാന്‍ സ്വപങ്ങള്‍ കാണാറുണ്ട്... ധാരാളം.......
ചിലത് അപ്രതീക്ഷിതമായി സംഭവിച്ചിട്ടും ഉണ്ട്....
എന്നാല്‍ ഭൂരിപക്ഷവും സ്വപനങ്ങള്‍ തന്നെ ആയി അവശേഷിക്കുന്നു.....
അവയും സംഭവിക്കും എന്ന സ്വപ്നം കാണല്‍ മുന്നോട്ട് നയിക്കുന്നു.................
സ്വപ്‌നങ്ങള്‍ നിരവധി...
ReplyDeleteചിലത് കാണും, ചിലത് അനുഭവക്കും...
പലതും മറക്കും...
പുലര്‍കാലത്ത് കാണും സ്വപ്നം ഫലിക്കുമെന്നൊരു ചൊല്ലുണ്ട്.
ReplyDeleteആശംസകള്‍