Wednesday, May 27, 2015

വിഷവിത്തുകൾ ജന്മം കൊള്ളുമ്പോൾ

ഓരോ പള്ളിക്കാടുകളിലും ഞാൻ തേടാറുണ്ട്,
ഒരു ഖബർ..!,

കൊത്തിയെടുത്ത കരിങ്കല്ലിൽ വെളുത്ത കുമ്മായം പൂശിയ,
കറുത്ത അക്ഷരങ്ങളിൽ എന്റെ പേരു വായിക്കാവുന്ന
ഏറെ പഴക്കം ചെന്ന ഒരു ഖബർ..!

ഓരോ പൊതു ശ്മശാനത്തിലും ഞാൻ തേടുന്നുണ്ട്..
എരിക്കിൻ പൂവുകൾ പൂത്ത മരത്തിനു താഴെയായി,
ആരും കാണാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു കുഴിമാടം..!


സെമിത്തേരിക്ക് മുൻപിലൂടെ നടക്കുമ്പോൾ,
വിരലുകൾ കുത്തി ഉപ്പൂറ്റിയുയർത്തി പൊന്തി
കൽമതിലുകൾ കടന്നെന്റെ നോട്ടം പായും..
 വെളുത്ത മാർബിൾ കല്ലുകളിൽ
എന്നെ എഴുതി വെച്ച സുന്ദരമായൊരു കല്ലറ തേടി..

ശവമഞ്ചമേന്തിയ ഒരു വിലാപയാത്ര,
ദുഖഭാരമേറിയ മുഖങ്ങളുടെ അകമ്പടിയിൽ കടന്നെത്തുകയാണല്ലേ..?

അല്ല, അത് ഞാനല്ല,
വെള്ളയിൽ കുളിച്ച ആ ശരീരത്തിന്
എന്റെ രൂപവുമായി യാതൊരു സാമ്യവുമില്ലല്ലോ..

എങ്കിൽ തീർച്ചയായും ഞാനിതുവരെ മരിച്ചിട്ടുണ്ടാവുകയില്ല,
ഒരു പക്ഷെ ജനിച്ചിട്ടുമുണ്ടാവാനിടയില്ല.

ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യനോ
നാഥനോ അനാഥനോ സനാഥനോ എന്ന കാര്യത്തിൽ
വ്യക്തമായ ഒരറിവുണ്ടായിക്കാണുകയുമില്ല.
അല്ലെങ്കിൽ തന്നെ പിറവി കൊള്ളുക പോലും ചെയ്യാതെ
ഇതൊക്കെ എങ്ങനെ അറിയാനാണ്?

20 comments:

  1. ചിന്തിപ്പിക്കുന്ന നല്ലൊരു കഥ
    ആശംസകള്‍

    ReplyDelete
  2. എഫ്.ബി സ്റ്റാറ്റസായി വായിച്ചപ്പോൾ രചനയിലൂടെ ലഭിക്കുന്ന ഭാവലോകം അനുഭവിച്ചറിഞ്ഞു. ഇത്തരം നല്ല രചനകൾ ഫേസ് ബുക്കിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോവരുതെന്നു തോന്നി. കവിതയും നന്നായി വഴങ്ങുന്നു......

    ReplyDelete
    Replies
    1. നല്ല വാക്കുകൾ എന്നും വലിയ പ്രോത്സാഹനമാണ് പ്രദീപേട്ടാ.. ഏറെ സന്തോഷം തരുന്ന വാക്കുകൾക്ക് നന്ദി

      Delete
  3. അത് ഞാനല്ല
    ഞാനൊരിക്കലും മരിക്കില്ല
    മരിക്കുന്നതൊക്കെ മറ്റുള്ളോര്, പാവങ്ങള്

    ReplyDelete
    Replies
    1. അതെ, പക്ഷേ ഓരോ മരണത്തിലും നാം നമ്മുടെ മരണം അറിയുന്നുണ്ട്.. എന്നാൽ പിന്നെ നമ്മളും പാവങ്ങള് ല്ലെ അജിത്തേട്ടാ :) ഏറെ സന്തോഷം എന്നുമിങ്ങനെ ഇവിടെ കാണുന്നതില്... നന്ദി

      Delete
  4. ഇനി പ്രതീക്ഷ ജനിക്കാത്തവനില്‍ തന്നെ.
    അമ്പട റൈനീ...
    കവിത ഉഷാറായല്ലോ.

    ReplyDelete
  5. കവിത അസ്സലായി

    ReplyDelete
  6. വാക്കുകള്‍ കൊണ്ട് വരച്ചിട്ട നേരിന്‍റെ ചിത്രം മനോഹരമായി..... അവസാനം ഭൂമിയിൽ അലിഞ്ഞു ചേരാനുള്ള യാത്രയാണ് ജനനം മുതൽ നല്ല എഴുത്തിന് ആശംസകൾ....

    ReplyDelete
  7. കഥ വായിക്കാൻ മണ്ടി പാഞ്ഞ് വന്നതാ. ഇവിടെയെത്തിയപ്പോ കഥ മാറി...:) നന്നായിട്ടുണ്ട്ട്ടോ

    ReplyDelete
  8. സൂക്ഷ്മപ്രപഞ്ചത്തില്‍ ഒരു ഭാഗവാക്കായിപ്പോയതിന്റെ സങ്കടം..

    ReplyDelete
  9. ഒരു വേറിട്ട കാഴ്ച്ച
    എന്തായാലും ഒരു മുങ്കൂട്ടി കാണൽ നല്ലത് തന്നെയാണ്

    ReplyDelete
  10. അലസമായ ചിന്തകൾ

    ReplyDelete
  11. ഞാൻ ഇത് വരെ ജനിച്ചോ ? , അതോ പണ്ടേ മരിച്ചോ ?... ചിന്തിപ്പിച്ച ഈ എഴുത്തിനു നന്ദി...

    ReplyDelete
  12. എങ്കിൽ തീർച്ചയായും ഞാനിതുവരെ മരിച്ചിട്ടുണ്ടാവുകയില്ല,
    ഒരു പക്ഷെ ജനിച്ചിട്ടുമുണ്ടാവാനിടയില്ല.
    മരിച്ച്‌ ജനിച്ചോ അതോ ജനിച്ച്‌ മരിച്ചോ

    ReplyDelete
  13. തീർച്ചയായും മരിച്ചിട്ടുണ്ടാകില്ല.

    ReplyDelete
  14. തീർച്ചയായും മരിച്ചിട്ടുണ്ടാകില്ല.

    ReplyDelete