Friday, August 3, 2012

അവിവേകികൾ...


ഒരിക്കൽ ഞാൻ ചോദിച്ചു..
ജീവിതം അതെന്താണ്..
അന്നെന്റെ മനസിന്
പക്വതയും പാകതയുമില്ലെന്ന്
നിങ്ങളെന്നെ വിമർശിച്ചു..
പിന്നെ ഞാൻ ചോദിച്ചു.
പക്വത, അതെന്തെന്ന്..
നിങ്ങളുടെ ചിരിയിൽ
എന്റെ അറിവില്ലായ്മയോടുള്ള
പരിഹാസമായിരുന്നു.
ഇന്ന് ഞാൻ എന്റെയീ
പക്വമല്ലാത്ത മനസുകൊണ്ട്
പാകതയില്ലാത്ത ഹൃദയം കൊണ്ട്
ജ്ഞാനമില്ലാത്ത തലച്ചോറുകൊണ്ട്
പെരും നുണകളുടെ കെട്ടഴിക്കുന്നു..
പക്വതയെക്കുറിച്ച് അറിവിനെക്കുറിച്ച്
ജീവിതത്തെക്കുറിച്ച് മരണത്തെക്കുറിച്ച്
പാതയോരപന്തലുകളിൽ ഘോരഘോരം
അസംബന്ധങ്ങൾ വിളിച്ചു കൂവുമ്പോൾ
കേട്ടിരിന്നു കയ്യടിക്കുന്നതും നിങ്ങൾ തന്നെ
ഇപ്പോൾ
എന്റെ സംശയം മറ്റൊന്നാണ്
സത്യത്തിൽ നമ്മളിൽ ആരാണ്
യഥാർഥ അവിവേകികൾ.

13 comments:

  1. മനോഹരമായ വരികള്‍
    ആശംസകള്‍

    ReplyDelete
  2. നല്ല വരികള്‍

    ReplyDelete
  3. 'എന്റെ സംശയം മറ്റൊന്നാണ്
    സത്യത്തിൽ നമ്മളിൽ ആരാണ്
    യഥാർഥ അവിവേകികൾ…'

    അവസാന വരികളിലുന്നയിച്ച ഈ സംശയം പ്രസക്തമാണ്. അഭിനന്ദനങ്ങള്‍...

    ReplyDelete
  4. അവിവേകം ആപേക്ഷികമാണ്. അതുകൊണ്ട് ഓരോരുത്തരും ഇങ്ങനെ പറയുന്നു. അവന്‍ അവിവേകിയാണ്.

    ReplyDelete
  5. തീര്‍ച്ചയായും ഫയസ്‌ പറഞ്ഞ ആ നാലുവരി പ്രസക്തമായ ചോദ്യം തന്നെ ,,,,,,,,,,,വിവേകികളും അവിവേകികളും നമ്മള്‍ തന്നെ അല്ലെ ?

    ReplyDelete
  6. ഒരു തലനാരിഴയുടെ വ്യത്യാസത്തില്‍ വിവേവികള്‍ ,അവിവേകികളാവുന്നു ,തിരിച്ചും !നല്ല ചിന്ത ,ആശംസകള്‍ !

    ReplyDelete
  7. സത്യത്തിൽ നാം ആരാണെന്നതാണ് നാം

    ആശംസകൾ

    ReplyDelete
  8. വിവേകത്തില്‍ നിന്നും അവിവേകതിലേക്ക് ഒരു "അ"യുടെ ദൂരമേ ഉള്ളൂ...പക്ഷെ അതുപോലും തിരിച്ചറിയാത്തവര്‍ നമ്മള്‍...നല്ല കവിത ഇഷ്ടമായി...

    ReplyDelete
  9. നല്ല വരികള്‍. അറിവില്ലെങ്കിലും അറിവുണ്ടെന്ന് അറിവോടെ വിളിച്ചു പറയുന്നവന്‍ വിവേകി. അല്ലാത്തവരെല്ലാം അവിവേകികള്‍!!

    ReplyDelete
  10. നല്ല വരികളാണല്ലോ.. ആശംസകള്‍..

    ReplyDelete
  11. നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  12. ഹ ഹ ഹ.... മറ്റേ കവിതയ്ക്ക് ഞാന്‍ ഇട്ട കമന്‍റ് ശരിക്കും ഇവിടെ ആരുന്നു വേണ്ടിയിരുന്നത്... വളരുമ്പോള്‍ തെറ്റുകള്‍ മറക്കാന്‍ നാം പഠിക്കുന്നതിനെ ആണ് പക്വത എന്ന് പറയുന്നത്... വിവേകം കുട്ടികള്‍ക്ക് അവകാശപെട്ടത്‌ മാത്രം

    ReplyDelete
  13. ഞാനും നീയും.. നമുക്ക് ചുറ്റുമുള്ളവരും ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ അവിവേകികൾ തന്നെ.. എല്ലാ വരികളും തന്നെ മനോഹരം..

    ReplyDelete