ഹൃദയം കൊണ്ട്
ഞാനൊരു കവിത തീർത്തു
ഞരമ്പുകളെ വളച്ച്
കരളിന്റെ വ്യഥകളാൽ
പ്രാസമൊപ്പിച്ച്
വിധിയുടെ വികൃതിളാൽ
അലങ്കാരം തീർത്ത്
സ്നേഹാക്ഷരങ്ങളാൽ
വൃത്തമൊപ്പിച്ച്
ജീവരക്തം മഷിയാക്കി
ജീവിതം കൊണ്ട്
ഞാനെഴുതിയ കവിത..
എന്നിട്ടും..
അനുവാചകർ
അടിയിലടിവരയിട്ട്
എഴുതിക്കൂട്ടിയഅക്ഷരങ്ങളെ
കൂട്ടി വായിച്ചാൽ കിട്ടുന്നത്
എന്റെ ഈ കവിതക്കും
പുതുമയില്ലെന്നാണല്ലോ...
പുതുമതേടി അലയാന്‍ ഇനിയും ജന്മം ബാക്കി...എനികിഷ്ടായി കവിത..
ReplyDeleteപുതുമ...
ReplyDeleteഈ പുതുമ ഇല്ലാത്ത കവിതയ്ക്ക് എന്തൊക്കെയോ പുതുമകള്‍ ഉള്ള പോലെ തോന്നി ,,,ആശംസകള്‍ ....വീണ്ടും വരാം
ReplyDeleteമനോഹരമായ വരികൾ..
ReplyDeleteകൂടുതൽ എഴുതുക..
നന്നായിടുണ്ട് ആശംസകള്‍
ReplyDeleteജീവിതം പുതുമ നിറഞ്ഞതായി നമ്മുക്ക് തോന്നും എന്നാല്‍ മറ്റുള്ളവര്‍ പറയും അത് നമ്മുടെ അറിവില്ലായ്മ കൊണ്ടാണ് പക്വത എത്തുമ്പോള്‍ മനസ്സിലാകും പുതുമ ഒന്നും അല്ല ജീവിതത്തില്‍ സംഭാവിചത്. എല്ലാര്ക്കും സംഭാവിക്കുനത് തന്നെ ആണ് സംഭവിച്ചത് എന്ന്. എന്ത് ചെയ്യാന്‍??? സ്വന്തം കണ്ണീരിന്റെ ഉപ്പ് മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കില്ലല്ലോ??? ആശംസകള്‍
ReplyDeleteകൊള്ളാം....ആശംസകള്‍ ...കുറ്റ സമ്മതമാണോ രൈനീ...അത് വേണ്ടാ ട്ടോ...പുതുമയോക്കെ ഉണ്ട് ...
ReplyDeleteAsamsakal.. Nalla kavitha.
ReplyDeleteവികൃതിളാൽ എന്ന് കണ്ടു. വികൃതിയാൽ എന്നാണോ കവി ഉദ്ദേശിച്ചതു്.
ReplyDeleteകവിത ഇഷ്ട്ടായി.
ഇനിയും പുതുമ വറ്റിയിട്ടില്ലല്ലോ! ആശംസകൾ
ReplyDelete