എത്രയോ അകലങ്ങളിലാണ് ഇന്ന് നാമിരുവരും.. ഉയരെ പറന്ന് മിനാരത്തുമ്പുകളിൽ ഒരുമിച്ചിരുന്നു കഥ പറഞ്ഞ കാലം ഇന്ന് നമുക്ക് ഓർമ്മകളാണ്. താഴെ ഭൂമിയുടെ മടിത്തട്ടിലെ വയലേലകളിലെ നെന്മണി കൊത്തിപ്പറന്ന കാലവും സ്മൃതിയുടെ കല്ലറകളിലാണ്..നീയില്ലാത്ത കാലത്തോളം എന്നിൽ വെളിച്ചമില്ലാതാവുന്നതിനാൽ ഇന്ന് രാവും പകലും എനിക്കൊരുപോലെ..പകലിന്റെ ശബ്ദമയം എന്റെ മനസിനെ മുറിവേൽപ്പിക്കുകയും രാവിന്റെ മൌനം ശാന്തി നൽകുകയും ചെയ്യുന്നതിനാൽ ഇന്ന് ഞാനൊരു നിശാ ശലഭമായി സ്വയം ചുരുങ്ങട്ടെ...!
Tuesday, October 30, 2012
മഹാറാണിയുടെ ഫെയ്ക്കൊമാനിയ
ര്‍ ര്‍ ര്‍ റ ണ്ട ണ്ട ണ്ട ണ്ട ണ്ടോ ...
ലിങ്കോസല രാജ്യത്തെ ബ്ലോഗര്‍ ആനന്ദ ശശി മഹാരാജാവ് ഇതാ എഴുന്നള്ളുന്നെ....
ര്‍ ര്‍ ര്‍ റ ണ്ട ണ്ട ണ്ട ണ്ട ണ്ടോ
മഹാരാജന്‍ അങ്ങേക്ക് പ്രമാണം, ക്ഷമിക്കണം, പ്രണാമം..!
മഹാരാജാവ് വീണാല്‍ ചാവട്ടെ...!പിന്നെയും ക്ഷമിക്കണം നീണാള്‍ വാഴട്ടെ...!
മഹാ മന്ത്രീ, നമ്മുടെ രാജ്യം പുരോഗതിയിലേക്ക് അടുക്കുന്നുണ്ടല്ലോ അല്ലെ ?
ഉണ്ട്, മഹാരാജന്‍ ഞാനടക്കം നമ്മുടെ ഉദ്യോഗസ്ഥരെല്ലാം നല്ല പോലെ പച്ചപിടിചിട്ടുണ്ട്.
മഹാരാജന്‍, അങ്ങയെ മുഖം കാണിക്കാന്‍ പൌരമുഖ്യന്‍ കാത്തു നില്‍ക്കുന്നു.
കിടന്നു വരാന്‍ പറയൂ മന്ത്രി.. അന്തിക്കാനും ശങ്കിക്കാനും ഇനിയെന്ത്..?
ജിംബുംബാ, ജിംബുംബാ മഹാരാജാവിനു വന്ദനം ...!
ങേ ഇതെന്താണ് മന്ത്രീ ... "ജിംബുംബാ"....??
ക്ഷമിക്കണം മഹാരാജന്‍, പൌരമുഖ്യനു ഈയിടെയായി അലാവുദ്ധീന്റെ ചെറിയ അസ്കിത.
ആരവിടെ, നമ്മുടെ വൈദ്യരോട് ഉടന്‍ വരാന്‍ പറയൂ...
"അശ്വ അജമാംസ കുറുന്തോട്ടി വൈദിഹാ
കുക്കുട കരിങ്കുരങ്ങായ രസായനാ..."
ബി എ എം എസ് മഹാരാജന്‍..! ......! ബി എ എം എസ്.. ..!
അങ്ങേന്നോട് വാരാന്‍ പറഞ്ഞതായി മുഖ്യ മങ്കി പറഞ്ഞു...
വൈദ്യരെ, പൌര മുഖ്യന്റെ അലാവുദ്ധീന്‍ അസ്കിത ചികിത്സിച്ചു ഭേദമാക്കുവാന്‍ നാം കല്പീക്കുന്നു.
കല്പന പോലെ മഹാരാജന്‍ , ലിങ്കസ്യ ലിങ്കാധാര ബ്ലോഗുവായനാഹ, കമന്റസ്യ കമന്റസ്യ മഹാ കര്യഹ എന്നാണല്ലോ.
എന്ത്, അത്രയും മാരകമായ അസുഖമോ...
സാരമില്ല മഹാരാജന്‍, ഗാഡ്ജറ്റാദി കഷായവും ലെയൌട്ടാതി ഗുളികയും കൊടുത്താല്‍ ഭേദപ്പെടുമെന്നു തന്നെയാണ് അടിയന്റെ വിശ്വാസം..!
ആരവിടെ, ?
ഞാന്‍ ഇവിടെ മഹാരാജന്‍,
വൈദ്യന്‍ ജറ്റിന്റെ പറഞ്ഞപ്പോളാണ് നമ്മുടെ കുതിര സവാരി രണ്ടാഴ്ചയായി മുടങ്ങിക്കിടക്കുന്നത് നാം ഓര്‍ത്തത്.
നമ്മുടെ കുതിര ലായത്തില്‍ നിന്നും നമുക്കേറ്റവും പ്രിയപ്പെട്ട വെളുത്ത എയര്‍ ഇന്ത്യ കുതിരയെ ഒരുക്കി നിര്‍ത്തുവാന്‍ അശ്വ പാലകനോടു പറയൂ...
കല്പന പോലെ മഹാരാജന്‍,
***
ഭാഗം രണ്ട്
ആരവിടെ,
മഹാ രാജന്‍... കല്പിച്ചാലും,
കുതിര കൊണ്ട് വരൂ...
(ടക് തക് തക് ടക് തക് ടക് ... കുതിര ഓടി വരുന്നു... )
മഹാ രാജാവ് ഒരു മൂളിപ്പാട്ടോടെ കുതിരപ്പുറത്തു കയറുന്നു.
"റാഞ്ചാം നമുക്ക് റാഞ്ചാം
വീണ്ടുമൊരു റാഞ്ചു റാഞ്ചാം
റാഞ്ചിക്കഴിഞ്ഞ രാഗം
പ്രാണനുരുകും ഗാനം ഗാനം"
മഹാ മന്ത്രീ... കാറ്റിലൂടെ ഒരു മനുഷ്യന്റെ കരച്ചില്‍ ഒഴുകി വരുന്നുണ്ടല്ലോ..
ഉണ്ട്, മഹാരാജന്‍ ഞാനും കേള്‍ക്കുന്നു...
എങ്കില്‍ നമുക്കവിടെക്ക് പോകാം, എന്റെ ഭരണത്തിന്‍ കീഴില്‍ ഒരാളും കരയാന്‍ ഞാന്‍ സമ്മതിക്കില്ല.
മഹാരാജന്‍ ശരിക്കും ചിന്തിച്ചു കൊണ്ടാണോ ഈ പറയുന്നത്? കാലം വളരെ മോശമാണ് പ്രഭോ.. വെറുതെ വല്ലവന്റേം കൈക്ക് നമ്മളായി ജോലി ഉണ്ടാക്കണോ?
എന്ത്... നമ്മോടു തര്‍ക്കുത്തരം പറയാന്‍ മാത്രം മന്ത്രിക്കു നാവു പൊന്തുകയോ...
ആം ദി സോറി മഹാരാജന്‍, ഐ ആം ദി വെരി സോറി ഓഫ് യൂ...
കുതിര അതിവേഗത്തില്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് കുതിക്കുന്നു...
പ്രഭോ... ദേ കെടക്കണ് നമ്മള്‍ തേടി വന്ന സാധനം... കണ്ടിട്ട് ഒരു മനുഷ്യന്റെ രൂപം ഉള്ള മനുഷ്യനാണെന്നു തോന്നുന്നു .
മഹാമാന്ത്രീ, താങ്കള്‍ ഇന്ന് ഹയരുന്നിസ മാഡത്തെയോ മണിച്ചന്‍ സാറിനെയോ രാവിലെ തന്നെ ദര്ശിച്ചതായി നോം സംശയിക്കുന്നു.. വാക്കുകള്‍ എങ്ങോട്ടോ ചിതറി തെറിക്കുന്നുണ്ടല്ലോ...
ഐ ആം ദി സോറി മഹാരാജന്‍.., ഇന്ന് രാവിലെ തന്നെ നേരം വെളുത്തത് കൊണ്ട് ഞാന്‍ അറിയാതെ...
ഉം, ഇത്തവണത്തെക്ക് മാത്രം ക്ഷമിച്ചിരിക്കുന്നു... ഡ്യൂട്ടി സമയം ഇനി ഇതാവര്‍ത്തിച്ചാല്‍ താങ്കളുടെ തലയില്‍ കഴുത്ത് കാണുകയില്ല, ഓര്‍മ്മയിരിക്കട്ടെ...!
(തികഞ്ഞ ഭവ്യത അഭിനയിച്ചു മഹാമന്ത്രി തലയാട്ടുന്നു, മനസുകൊണ്ട് മഹാ രാജാവിന്റെ തന്തക്കു വിളിക്കുന്നു)
അല്ലയോ മനുഷ്യാ താങ്കള്‍ എന്തിനാണ് കരയുന്നത്...?
അല്ല ആരിത് മഹാ രാജനോ, അങ്ങ് ഭരിക്കുന്ന നാട് അങ്ങേക്ക് പോലും മടുത്ത് പോയെന്നോ... കലികാല വൈഭവം..!
ഹേ മനുഷ്യാ നീയെന്തോക്കെയാണ് പുലമ്പുന്നത്? വല്ലാണ്ട് കളിച്ചാല്‍ ഇല്ലാണ്ടാവും ഓര്‍മ്മയിരിക്കട്ടെ...! ഞാന്‍ നാട് മടുത്ത് വന്നതല്ല, ഒരു കുതിര സവാരിക്കിറങ്ങിയതാണ് ഹേ...
ആട്ടെ താങ്കളെന്തിനാണ് ആര്‍ത്ത് അട്ടഹസിച്ചത് ?
മഹാ രാജന്‍ അങ്ങയുടെ എയര്‍ കൊസലാ കുതിര സവാരി സര്‍വീസില്‍ അടുത്ത നാട്ടിലേക്ക് പുറപ്പെട്ടതാണ് ഞാന്‍., ഇടക്ക് എനിക്കൊന്നു മൂത്രമൊഴിക്കാന്‍ മുട്ടി. ഒന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടതും അയാള്‍ പട്ടാളക്കാര്‍ക്ക് കുതിര റാഞ്ചാന്‍ ശ്രമിച്ചതായി കുറിമാനം വിട്ടു. അവര് വന്നെന്നെ ചവുട്ടിക്കൂട്ടി മഹാരാജന്‍ ചവിട്ടിക്കൂട്ടി...!
ആഹാ അത്രക്കായോ... ആരവിടെ...
ഞാന്‍ ഇവിടെ മഹാരാജന്‍,
കുതിര സവാരിക്കിടയില്‍ മൂത്രമൊഴിക്കാന്‍ മുട്ടുകയോ.. ഇത് ശത്രു രാജ്യത്തിന്റെ ചാരന്‍ തന്നെ... ഇയാളെ പിടിച്ചു കെട്ടി ഉടന്‍ തുരുങ്കില്‍ അടക്കൂ...
കല്പന പോലെ മഹാ രാജന്‍...,
ഹായ് ഹായ് ഹോയ് ഹോയ്
ഹായ് ഹായ് ഹോയ് ഹോയ്
അടച്ച ജയിലിനുള്ളില്‍ കിടക്കുവാന്‍
വന്നൊരു പൊന്നല്ലേ കണ്ണല്ലേ
നിനക്ക് ചാട്ടവാറു കൊണ്ട് വന്നു
പെട പെടക്കാന്‍ ഞാനില്ലേ ഞാനില്ലേ
മന്ത്രി മുഖ്യന്‍ ഹൃദന്ത പുളകിതനായി ആനന്ദ നൃത്തം ചവിട്ടുന്നു...
***
ഭാഗം മൂന്ന്..
രാജാവിന്‍റെ കല്ലറ, ക്ഷമിക്കണം പള്ളിയറ...
മഹാറാണീ, തിരുമുഖം വിഷാദ മൂഖമായിരിക്കുന്നു.. മൊഴിഞ്ഞാലും പ്രിയേ....
പ്രഭോ.. ഈയടുത്ത് ഒരു മഹാപ്രസ്ഥാനം പിറവി കൊണ്ടതായി ഈയുള്ളവള്‍ അറിയുന്നു..
പറയൂ.. ഭവതിയുടെ ഏതു സങ്കടവും നിവര്തിക്കുവാന്‍ പ്രാപ്തനായ കോസല മഹാരാജാവാണ് ഞാന്‍...,
പ്രഭോ, ഈയിടെ കുറച്ചു (കു) ബുദ്ധിജീവികള്‍ ചേര്‍ന്ന് കൊസലീയം എന്നൊരു മോന്തബുക്ക് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നു. എഴുതുന്നവര്‍ക്ക് മാത്രേ അവിടെ കയരിക്കൂട്ടാന്‍ പറ്റൂ.. ഞാനും നമ്മുടെ മാംഗല്യത്തിനു മുന്പ് വലിയൊരു എഴുത്ത് കാരിയായിരുന്നു എന്ന് അങ്ങേക്കറിയാമല്ലോ. എനിക്കും അതിലൊരു മെമ്പര്‍ഷിപ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുകയാണ്...
ഇത്രേയുള്ളൂ... ആരവിടെ ,
ഞാനിവിടെ.....
അതാര്....?
ഞാനാ മഹാരാജന്‍ മന്ത്രിമുഖ്യന്‍ ...
അതെയോ... എങ്കില്‍ മേലാല്‍ ആവര്‍ത്തിക്കരുത്, പള്ളിയരക്കരികില്‍ ഒളിഞ്ഞു നില്‍ക്കുന്നുവോ...
ശീലമായിപ്പോയി മഹാരാജന്‍ ശീലമായിപ്പോയി...
സൂക്ഷിച്ചോളൂ. ഇല്ലെങ്കില്‍ തലയ്ക്കു മുകളില്‍ കഴുത് കാണില്ല,.
കല്ക്കി പിചിയാലും പ്രഭോ...........
എന്ത്?
കല്പിച്ചാലും പ്രഭോ...
നമ്മുടെ മഹാ റാണിയുടെ ആഗ്രഹം സാധിപിച്ചു കൊടുക്കുവാന്‍ താങ്കളെ ഞാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു...
കൃതാര്‍ഥനായി പ്രഭോ കൃതാര്‍ഥനായി ... എങ്കില്‍ അങ്ങ് സിംഹാസനതിലേക്ക് പൊയ്കോളൂ..
എന്ത് ?
അല്ല മഹാരാനിയുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുന്നതിലെക്കായി അങ്ങ്...............
ഹും... എടാ മരമണ്ടന്‍ മന്ത്രീ ഞാന്‍ രാനിക്കൊരു ഫെസ് ബുക്ക് അക്കൌണ്ടും ഗ്രൂപ്പ് അംഗത്വവും നല്കുന്നതിനെക്കുരിച്ചാണ് പറഞ്ഞത്...
മഹാരാജന്‍... , എന്നാലും....
ഉം എന്ത് പട്ടി മന്ത്രീ... താങ്കള്‍ വിശാടമൂകനാവാന്‍ എന്തുണ്ടായി...
എന്നാലും വെറുതെ കൊതിപ്പിച്ചല്ലോ രാജന്‍..., ആന കൊടുത്താലും ആശ കൊടുക്കരുത് മഹാരാജന്‍, ആശ കൊടുക്കരുത്...
മന്ത്രി മുഖ്യന്‍ കരയുകയോ? കരയാതിരിക്കൂ മഹാ മന്ത്രീ ക്ഷമിക്കൂ എനിക്കൊരു പട്ടു തെറ്റിപ്പോയി പട്ടു തെറ്റിപ്പോയി....!
( വിഷാദ ഭാവം പൂണ്ടു കണ്ണ് നീരൊലിപ്പിച്ചു മഹാരാജാവും മന്ത്രി മുഖ്യനും പരസ്പരം പുണര്‍ന്നു നില്‍ക്കുന്നു.. ഇരുവരുടെയും കണ്ണുകള്‍ സജലം)
***
ഭാഗം നാല് ...
മന്ത്രി മുഖ്യാ...
മൊഴിഞ്ഞാലും മഹാരാജന്‍,
എന്നാലും മഹാറാണി...
തളരരുത് മഹാ രാജന്‍ തളരരുത്...
തളരാതെ എന്ത് ചെയ്യും മഹാമാന്ത്രീ....
ഇന്നും അത് തന്നെ സംഭവിച്ചുവോ രാജന്‍...,
അതെ, മന്ത്രീ, ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുണ്ട്...
എങ്കിലതൊന്നു വേഗമാവട്ടെ മഹാരാജന്‍..,
എന്ത്?
അല്ല, എല്ലാ പ്രശ്നങ്ങളും വേഗത്തില്‍ ശരിയാവുമെന്നാണ് അറിയാന്‍ ഉദ്ദേശിച്ചത്...
എന്നാലും മഹാറാണി എന്നെ ഫെയ്ക്കെന്നും പറഞ്ഞു അകറ്റി നിര്‍ത്തുന്നത് എനിക്ക് സഹിക്കാനാവുന്നില്ല മന്ത്രീ... സഹിക്കാനാവുന്നില്ല..
എല്ലാം ശരിയാവും മഹാ രാജന്‍, നമ്മുടെ വൈദ്യന്റെ ചികിത്സയില്‍ ആണല്ലോ.
അതാണ് മന്ത്രീ എന്‍റെ ഭയം.. വൈദ്യനെ അവള്‍ ഫെയ്ക്ക് എന്ന് വിളിക്കുന്നതെയില്ല.
സാരമില്ല മഹാ രാജന്‍, ഞാന്‍ റാണിയുടെ അടുതെക്കൊന്നു ചെന്നാലോ...
എന്നിട്ടെന്തു ഫലം...
രാജാവ് ഫെയ്ക്കാനെന്നു ചിന്തിക്കുന്ന റാണി,
റാണി...?
റിയല്‍ രാജാവ് ഞാന്‍ ആണെന്ന് ചിന്തിക്കുന്നുണ്ടോ എന്നറിയാമല്ലോ...
എന്നിട്ടെന്തു ഫലം മന്ത്രിമുഖ്യാ....
അങ്ങനെ ചിന്തിക്കുന്നെങ്കില്‍ ഞാന്‍ എങ്കിലും രക്ഷപ്പെട്ടല്ലോ മഹാരാജന്‍...,
രാജാവ് ബോധം കേട്ട് വീഴുന്നു...
Subscribe to:
Post Comments (Atom)
ഹ... ഹ.. ഹ.. എന്താണിത്...എന്നെ അങ്ങ് കൊല്ലു... (കൊള്ളാം)
ReplyDeleteനിന്നെ കൊന്നാൽ എന്റെ ഒരു കമന്റ് കുറയില്ലെ... ജീവിക്ക് മോനെ... ജീവിക്കൂ... ഹ ഹ
Deleteഇങ്ങളും ഇന്നലെ വാറ്റ് മോന്തിയോ?
ReplyDeleteഒരു തുള്ളി സന്ധ്യയുടെ ചുവപ്പു മാറ്റാൻ വേണ്ടി മാത്രം.... :(
DeleteRainy MAHARJAN Rockzzz (Y)
ReplyDeleteഡയ്സി മഹാറാണി.. ഏത് കൊട്ടാരത്തിലെയാ.,...:)
Deleteഅല്ല ഇതിപ്പോയെന്താ ഇങ്ങനെതോന്നാന്‍..ഇടയ്ക്കൊരു മാറ്റം നല്ലതാ ആശംസകള്‍.
ReplyDeleteമാറ്റുവിൻ ചട്ടുകങ്ങളെ അല്ലെങ്കിൽ അല്ലെങ്കിൽ... പറ്റൂച്ചാ എല്ലാരും നിക്ക് കമന്റിടുക എന്നാണല്ലോ പ്രാഞ്ചി വചനം,
Deleteഞാന്‍ വഴി തെറ്റിയെന്ന് തോന്നുന്നു. ഇത് ഒരു കൊട്ടാരവും രാജസദസ്സുമാണല്ലോ
ReplyDeleteഅജിത്തേട്ടാ വന്നാട്ടെ ഇരുന്നാട്ടെ... ഞാനൊരു കൊട്ടാരം വാങ്ങിയതാ... വെർതെ,..:)
Deleteഎന്ത് കൊട്ടാരത്തില്‍ വരെ ഫെയ്കോ.. ആരവിടെ..
ReplyDeleteരാജകൊട്ടാരത്തിൽ കോഴിമുട്ടയോ അല്ലെ ശ്രീജിത്...? :)
Deleteഎന്റെ റിനി നീ പറയാന്‍ ഉദ്ദേശിച്ചത് മനസ്സിലായി. പക്ഷെ പറഞ്ഞത് മനസ്സിലാക്കാന്‍ ഞാന്‍ ഇനിയും വളരണം :). എന്തായാലും ഇടക്ക് ഇതൊക്കെ അല്ലാതാ. അപ്പോള്‍ അടിയന്‍ വിട കൊള്ളുന്നു ..
ReplyDeleteമനസിലാക്കാന്‍ അറിയും മനുഷ്യരെ
Deleteമനസിലാക്കിക്കാതിരിക്കുന്നതും ഭവാന്‍
അപ്പൊ നുമ്മക്കൊരു കുറ്റവും ഇല്ല നിസാര്‍ ഒക്കെ അങ്ങേരു തന്നെ ...:)
കുറച്ച് ഗട്ജറ്റാതി കഷായം കഴിച്ച് നോക്കട്ടെ....
ReplyDeleteഅങ്ങ് ഹയറുന്നീസാ മാഡത്തെയും മണിച്ചൻ സാറിനെയും ദർശിച്ചല്ലേ...
ReplyDeleteഎന്താണിവിടെ നടക്കുന്നത് ചോദിക്കാനും പറയാനും ആളില്ലേ , അയ്യോ രാജാവേ ക്ഷമിക്കണേ ..... ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....
ReplyDeleteസ്വന്തം വെക്തിതം പ്രദര്‍ശിപ്പിക്കാതെ അക്ഷരങ്ങള്‍ കൊണ്ടംമാനമാടിയിട്ടു എന്ത് കാര്യം അല്ലെ രൈനി
ReplyDeleteവന്നു...വായിച്ചു........
ReplyDeleteഡിയര്‍ മഹാരാജന്‍ അങ്ങോടു ഒരു കാര്യം ബോധിപ്പിക്കാന്‍ ഉണ്ട് !
ReplyDeleteഈ അസ്ക്യത തുടങ്ങീട്ട് കാലം ശ്ശി ആയോ...
ഞങ്ങളുടെ മ നാട്ടില്‍ ചിരി ഫിറ്റ് ചെയ്ത ഒരു ലാകട്ടര്‍ ഉണ്ട്
അദേഹത്തിന്റെ ലിങ്ക് വിതരണാധി ലേഹ്യം വളരെ പ്രശസ്തമാണ് അതൊന്നു
പരീക്ഷിച്ചു നോക്കൂ..മഹാരാജന്‍ ! അങ്ങേക്കും വളരെ നല്ലതാണ് !!
അസ്രുസ്
ഹഹഹാ...
ReplyDeleteചില പ്രയോഗങ്ങള്‍ തലമണ്ട തകര്ത്തല്ലോ റയ്നീ.
ഇതുപോലൊന്ന് ഇത് മാത്രം! കലക്കി.
'മഴ നൂല് വായിച്ചതുകൊണ്ടാണെന്ന് തോന്നുന്നു:അങ്ങട്ട് ഏറ്റില്ല.മാറ്റം നല്ലരീതിയിലാവട്ടെ. ആശംസകള്‍
ReplyDelete