Wednesday, July 18, 2012

മതവിഭ്രമം.


മതത്തിന്റെ പേരിൽ , ദൈവത്തിന്റെ പേരിൽ , കുലത്തിന്റെ പേരിൽ, വിഭാഗങ്ങളുടെ പേരിൽ ഘോരഘോരം വാചാലരാവുന്ന വിഭാഗീയതയുടെ വിഷവിത്തുകൾ പാകി വരും തലമുറയെക്കൂടി അക്ഷരാർഥത്തിൽ കെണിയിലാക്കുന്ന വിഭാഗീയതയുടെ പുത്തൻ തലങ്ങൾ കണ്ടുപിടിക്കാൻ ജന്മസിദ്ദവാസനയുള്ള വിഭാഗീയതയുടെ മേലാളന്മാർക്കും അതിനു ഓശാന പാടുന്ന കീഴാളന്മാർക്കും എതിരെയുള്ള മരണം വരെ മനുഷ്യനായി ജീവിക്കുക എന്ന ഒടുങ്ങാത്ത ആഗ്രഹം നടക്കാത്ത എന്റെ രോഷമാണ് ഈ എഴുത്ത്.
പണ്ട് ഞാൻ സ്കൂളിൽ പടിക്കുന്ന കാലത്ത് അർച്ചന ടീചർക്ക് ഒരു ക്ലാസ്സ് മുറി വിനോദമുണ്ടായിരുന്നു. ടീചർ ഒരു ദിവസം ഏറ്റവും മുന്നിലെ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടിയുടെ കാതിൽ ആരും കേൾക്കാതെ my name is Archana എന്നു പറഞ്ഞു. രണ്ടാമത് ആവർത്തിക്കാതെ അത് അടുത്ത കുട്ടിയുടെ കാതിൽ പറയുവാൻ ആ കുട്ടിയോട് ആവശ്യപ്പെട്ടു. അങ്ങനെ ആ പ്രവർത്തി അവസാനത്തെ കുട്ടിയിലെത്തിയപ്പോൾ ടീച്ചർ ആ കുട്ടിയോട് താൻ കേട്ടത് ഉച്ചത്തിൽ വിളിച്ച് പറയുവാൻ ആവശ്യപ്പെട്ടു. ആ കുട്ടി പറഞ്ഞത് ടീച്ചർ പറഞ്ഞ my name is archana എന്ന പദത്തിനോട് യാതൊരു ബന്ധവുമില്ലാത്ത the dog bites rice എന്നായിരുന്നു. വെറും നാല്പത്തി എട്ട് കുട്ടികളിലൂടെ കടന്നു പോയപ്പോളാണ് my name is archana എന്നത് the dog bites rice എന്നായി മാറിയത്. ഇവിടെ നാം മനസ്സിലാവുന്നത് എന്താണ്?? ആദ്യം ടീച്ചർ പറഞ്ഞത് ശരിയായി കേട്ടത് ആദ്യത്തെ ഒന്നോ രണ്ടോ കുട്ടി മാത്രമാണ്. അകലേക്ക് പോകുംതോറും അതിലെ സത്യസന്ധത നശിച്ച് ടീച്ചർ മനസ്സിൽ പോലും കരുതാത്ത ഒന്നായി മാറി. ഇതു തന്നെയാണ് മതത്തിനും ദൈവത്തിനുമൊക്കെ സംഭവിച്ചിരിക്കുന്നത്.യഥാർത്ത യേശു ക്രിസ്തുവും മുഹമ്മദ് നബിയും നാരായണനുമൊക്കെ തലമുറകളിലൂടെ നശിച്ചു.ഇന്നു കാണുന്നത് ഇവരുടെയൊക്കെ പ്രാക്രുത രൂപങ്ങളാണ് പ്രത്യയ ശാസ്ത്രങ്ങളല്ല. കച്ചവട സംസ്കാരത്തിന്റെ ഭീമാകാരമായ പാദങ്ങൾക്ക് അടിയിൽപ്പെട്ട് മനുഷ്യന്റെ സർവസ്വവും ഞെരിഞ്ഞമർന്നു. മതവും, സംസ്കാരങ്ങളും ആചാരങ്ങളും എല്ലമെല്ലാം വില്പനച്ചരക്കുകളായി മാറി. ഇന്നത്തെ മതമേലധ്യക്ഷന്മാരും വർഗ്ഗ നേതാക്കളുമൊക്കെ മതത്തെയും സംസ്കാരത്തെയും മനുഷ്യ സ്വാതന്ത്രങ്ങളെയും ഒക്കെ വില്പനച്ചരക്കുകളാക്കി ലാഭം കൊയ്ത് കൊഴുക്കുന്നു. മനുഷ്യൻ വർഗീയതയുടെ പേരിൽ തമ്മിലടിക്കുമ്പോൾ തന്റെ വ്യാപാര തന്ത്രങ്ങളുടെ വിജയം വർഗീയതയുടെ നേതാക്കൾ തന്റെ ചില്ലുമേടകളിൽ ഇരുന്നു അഘോഷിക്കുന്നു.ദംഷ്ട്രകളിലെ അവസാന തുള്ളി രക്തവും നക്കിത്തുടച്ച് അവർ പുതിയ കച്ചവട തന്ത്രങ്ങൾ മെനയുമ്പോൾ മൂർത്തികളേക്കാൾ വലിയ പൂജാരികൾ ഉണ്ടാകുന്നു. ദൈവങ്ങളെ പിന്തള്ളി മനുഷ്യ ദൈവങ്ങൾ വിശ്വാസികളെ മത്സരിച്ച് സമ്പാദിച്ച് കൊണ്ടിരിക്കുന്നു.
രാമായണവും മഹാഭാരതവും മനസ്സിരുത്തി വായിച്ച എത്ര ഹിന്ദുക്കൾ ഉണ്ട്?? തന്നെപ്പോലെ തന്റെ അയൽകാരനെ സ്നേഹിക്കുന്ന എത്ര ക്രിസ്ത്യാനികൾ ഉണ്ട്? അയൽകാരൻ പട്ടിണി കിടക്കുന്ന കാരണത്താൽ വയറ് നിറയെ കഴിക്കാതെ ധാന ധർമ്മങ്ങൾ ചെയ്യുന്ന എത്ര മുസൽമാന്മാരുണ്ട്??
മനുഷ്യന്റെ മനസ്സുകളിൽ നിന്ന് സ്നേഹത്തിന്റെ വെള്ളരിപ്രാവുകളെ കഴുത്തറുത്ത് കൊന്ന് തന്റെ ഇംഗിതങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളാക്കി മാറ്റിയ ഈ വിഭാഗീയതയുടെ നേതാക്കൾക്ക് അന്ത്യകൂദാശ കൊടുക്കുവാൻ ആരും ധൈര്യപ്പെടാത്ത വിധം എല്ലാവരെയും വശംവദരാക്കി സാത്താന്റെ സാമ്രാജ്യം പണിത് അവിടെ അവരവരുടെ കഴിവിനനുസരിച്ച് വലിയ സിംഹാസനങ്ങൾ പണിത് ചുറ്റും തോഴന്മാരുമായി മദിച്ചിരിക്കുന്നു. ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ അവിടവിടെ ഇവർക്കെതിരെ ഉയർന്നിട്ടുണ്ട് പക്ഷെ കടിച്ചാൽ പൊട്ടാത്ത സധാരണക്കാരന്റെ അജ്ഞതയെ ചൂഷണം ചെയ്യുന്ന വാക്കുകൾ ഉപയോഗിച്ച് അതൊക്കെ അവർ അടിച്ചമർത്തി.
പ്രിയപ്പെട്ടവരെ... നൂറു പേർ ഒരുമിച്ച് പറഞ്ഞാലും തെങ്ങിലെ തേങ്ങ മാങ്ങ ആകില്ല, നൂറ് പേർക്ക് നടുവിൽ “അത് തേങ്ങയാണ് “ എന്ന സത്യസന്ധമായ ശബ്ദം ആരും ശ്രദ്ദിക്കാതെ പോയേക്കാം. എന്നാൽ സത്യം ജയിക്കും അല്പം വൈകിയാണെങ്കിലും എന്ന വിശ്വാസത്തോടെ നമുക്ക് മുന്നേറാം . ആരെയും വേദനിപ്പിക്കാനല്ല, മനസിന്റെ ദുഖതളങ്ങൾ അണപൊട്ടി ഒഴുകിയതിന്റെ ഒരു തുള്ളി മാത്രമായി ഇതിനെ കാണുക.

5 comments:

  1. അതെ...
    അറിവില്ലായ്മയും, മതങ്ങളെ ശരിക്കും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യാതിരിക്കുന്നതാണ് വര്‍ഗീയ കലാപങ്ങളുടെ അടിസ്താന പ്രശ്നം.
    മത ഗ്രന്ഥങ്ങളില്‍ പറയുന്ന വാക്കുകള്‍ മത ഭ്രാന്തന്മാരുടെ ചെവിയില്‍ എത്തുമ്പോഴേക്കും അര്‍ഥം മാറുന്നു...
    അവയുടെ അര്‍ഥം മാറ്റുന്നു...
    മതഭ്രാന്തന്‍മാരെ സമൂഹം തിരിച്ചറിയുകയും ചികിത്സ നടത്തുകയും വേണം...

    ReplyDelete
  2. കലികാലം ....ആശംസകള്‍

    ReplyDelete
  3. നല്ല പോസ്റ്റ്‌. ,. വളരെ നല്ല ഉദാഹരണത്തോട്‌ കൂടി കാര്യം കാര്യമായി വളരെ കുറഞ്ഞ വാചകങ്ങള്‍ കൊണ്ട് പറഞ്ഞു തീര്‍ത്തു,. അഭിനന്ദനങ്ങള്‍ ..

    ReplyDelete
  4. വളരെ നല്ലോരു പോസ്റ്റ്‌...,,, ഇതുപോലെ ഉള്ളടക്കം ഉള്ള പോസ്റ്റുകളില്‍ ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നിയ ഒരെണ്ണം.. :)

    ReplyDelete
  5. aduthakaalathu vaayichavayil ettavum nalla post..

    ReplyDelete