Friday, July 20, 2012

അതിക്രമിച്ച് കടക്കുന്നവർ ശിക്ഷിക്കപ്പെടും..!


ശൈശവം
ഓർമ്മകളിലെ വസന്തത്തിന് അമ്മിഞ്ഞപ്പാലിന്റെ മധുരം.
താരാട്ട് പാട്ടിന്റെ ഈരടികളിൽ വാത്സല്യത്തിന്റെ തലോടൽ.
ബാല്യം.
സ്നേഹവിരാസങ്ങളുടെ തഴുകലുകൾക്കൊപ്പം
എവിടെയോ സഹതാപം നിഴലിക്കുന്ന നോട്ടങ്ങൾ,
നഷ്ടപ്പെട്ട സ്നേഹ പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ അശ്രുപൂജ,
 സമ്പത്തിന്റെ നെറുകയിൽ നിന്നും അർദ്ദപട്ടിണിക്കാരനായി മാറ്റപ്പെടുന്ന വിധിയുടെ വിളയാട്ടം. അക്ഷരപ്പൂട്ടുകൾ തുറന്ന് ലോചനങ്ങളുടെ സഹായത്താൽ മനസിന്റെ അകത്തളങ്ങളിലേക്ക് ആവാഹനം. ഇണങ്ങാത്ത കൂട്ടുകാർക്കും ഇണക്കം നൽകുന്ന പുഞ്ചിരി സമ്മാനം.
സ്നേഹത്തിന്റെ പൂത്തിരി കത്തിച്ച് കളിക്കൂട്ടുകാർ മനസിന്റെ കോണിൽ ഇടം നേടുന്നു.
കൌമാരം.
പുതിയ പ്രയാണം, യുദ്ദ ഭൂമിയിൽ ആയുധം നഷ്ടപ്പെട്ടവന്റെ ഭീതി.
വിദ്യാലയമെത്തുവോളം ചുമക്കപ്പെടുന്ന പുസ്തകക്കെട്ടുകളുടെ ഭാരം
സ്നേഹവും സൌഹാർദ്ദവും നിറഞ്ഞ സഹപാഠികളുടെ ചിരിയിൽ സന്തോഷം
മൂകമായി വിങ്ങുന്ന നഷ്ടസ്വപ്നങ്ങളുടെ കടന്ന് കയറ്റം.
അറിവിന്റെ ലോകം പിടിച്ചടക്കാനുള്ള ആർത്തി. പാഠ പുസ്തകങ്ങളോട് പുച്ചം,
പുതിയ അറിവുകൾക്കായുള്ള തേടലിൽ ലൈബ്രറികളിലെ അംഗത്വം.
ഓർഗാനിക് കെമിസ്ട്രിയുടെ പൊട്ടാത്ത കണ്ണികൾ ലളിതമായി പൊട്ടിച്ചുടക്കുന്ന പ്രിയ മിസ്
ഓംസ് ലോ യുടെ കൂടെ സാഹിത്യം പഠിപ്പിക്കുന്ന ഹരിദാസ് പനങ്ങാട് എന്ന എഴുത്തുകാരൻ
പുറം ലോകത്തിന്റെ സൌഭാഗ്യങ്ങളിൽ നിന്നകന്ന് കഴിയാൻ കൊതിക്കുന്ന ബാലക്രിഷ്ണ സാർ
പക്ഷികൾക്കും ജീവജാലങ്ങൾക്കും സംരക്ഷണം നല്കി ഇടക്കിടെ കാട് കയറുന്ന മനു
കുരുക്കുന്ന പൊടിമീശയിൽ അഭിമാനവും അഹങ്കാരവുമായി മനസിന്റെ സന്തോഷം
യൌവനം.
പ്രണയത്തിന്റെ തുടക്കം. ഹ്രുദയം കീഴടക്കുന്ന പ്രണയിനി, അവളുടെ പ്രണയാർദ്ര വചനങ്ങൾ നിറയുന്ന ആദ്യ പ്രണയ ലേഖനം.
“പ്രണയത്തിന്റെ അഗാത തീരങ്ങളിൽ
നീ ചാലിക്കുന്ന വർണ്ണങ്ങളിൽ
ചേർന്നലിയാൻ പറന്നുയരാൻ
ഓരുപാട് ഒരുപാട് മോഹിക്കുന്നു“
വിടരും മുൻപേ പൊഴിയുന്ന പൂവായി മാറിയ പ്രണയിനിയുടെ വിടവാങ്ങൽ.
വേദനിക്കുന്ന ഹ്രുദയത്തിന് രണ്ട് തുള്ളി കണ്ണുനീരിൽ ബാഷ്പാഞ്ജലി. മറവിയുടെ ആഴങ്ങളിലേക്ക് ഒളിപ്പിക്കാനൊരുങ്ങുന്ന ഓർമ്മകൾ.
പുതിയ കണ്ടെത്തലുകളിൽ ജീവിതത്തിന് ഐശ്വര്യം. ജീവിതം ആഡംബരങ്ങളിലേക്കെത്തിക്കുന്ന ജീവിത ശൈലിയുടെ മാറ്റം. പഴയ പ്രതാപത്തിലേക്ക് പടവുകൾ കയറുന്ന കുടുംബം.
മറവികളുടെ ബന്ധനത്തിൽ കഴിയുന്ന ഓർമ്മകൾ ചങ്ങല പൊട്ടിക്കുമ്പോൾ കണ്ണുകളിൽ തളം കെട്ടുന്ന അശ്രുബിന്ദുക്കളുടെ സംഗമങ്ങൾ.
പുതിയ പ്രതീക്ഷകൾ പുതിയ നഷ്ടങ്ങൾക്ക് കാരണ ഹേതു.
സ്വപ്നങ്ങളിൽ ചിറകടിക്കുന്ന കടവാവലുകളുടെ ശബ്ദം പുതിയ ഭീതി.
പുതിയ ചിന്തകളുടെ തുടക്കം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ..! ഓർമ്മകൾക്ക് വിട, സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും
പുതിയ കണ്ടുപിടുത്തം. പ്രതീക്ഷകളില്ലെങ്കിൽ നിരാശതകളില്ല.
മാറ്റിയെഴുതപ്പെടുന്ന ജീവിതത്താളുകൾക്ക് ഓർമ്മകളുടെ അസഹനീയ വേദന.
കൂട്ടിന് പത്രത്താളുകളിലെ മഹത് വചനങ്ങളിൽ എന്നും നായകനായ ഖലീൽ ജിബ്രാൻ
“ഓർമ്മകൾ ഒരു തരം കണ്ട് മുട്ടലാണ്, മറവി ഒരു തരം മോക്ഷവും“
ജിബ്രാന്റെ കണ്ടെത്തലുകൾക്ക് ഐക്യദാർഡ്യം. മുന്നോട്ടുള്ള യാത്രകളിൽ മറവിയുടെ മൂടുപടം. പ്രതീക്ഷകൾക്കും സ്വപനങ്ങൾക്കും നേരെ പുതിയ ബോർഡുകൾ
“Trespassers will be prosecuted“

16 comments:

  1. വായിച്ചു,പ്രതീക്ഷകള്‍ പൂവണിയട്ടെ,കാലിക പ്രസ്കതമായി അവതരണംആശംസകൾ

    ReplyDelete
  2. പടന്നക്കാരൻ ഇക്കാ....
    അതിന് എന്റെ ജീവിതം യൌവനം വരെ എത്തിയുള്ളൂ... വാർദ്ധക്യത്തിൽ എത്തിയാൽ അത് എഴുതാം... ഹി ഹി മരണം കഴിഞ്ഞ് അതെഴുതാൻ പറ്റുമെന്ന് തോന്നണില്ല.... :)

    ReplyDelete
  3. “ഓർമ്മകൾ ഒരു തരം കണ്ട് മുട്ടലാണ്, മറവി ഒരു തരം മോക്ഷവും“

    ReplyDelete
  4. മുറുകെ പിടിച്ച ഓര്‍മ്മകളില്‍.. ഇന്നും ...
    കളിത്തോഴി ചൂടിയ കുഞ്ഞു പൂക്കളുടെ സുഗന്ധം....
    സ്വപ്നങ്ങളും പ്രതീക്ഷകളുമില്ലെങ്കില്‍ ലകഷ്യവുമില്ല ....
    ലക്ഷ്യമില്ലെങ്കില്‍ പിന്നെന്തു ജീവിതം....
    ഇതൊക്കെയാണെന്റെ കണ്ടെത്തല്‍ ..... ;))
    ആശംസകള്‍.......

    ReplyDelete
  5. സ്വന്തം ജീവിതം തന്നെ അല്ലേ? നിരാശകള്‍ ഇല്ലാതെ മുന്നോറ്റ്‌ പോയാട്ടെ....

    ReplyDelete
  6. ബ്ലോഗിന്റെ കളര്‍ തീം ഡാര്‍കാണ്, അത് മാറ്റിയാല്‍ നന്നായിരിക്കുമ് ..

    ReplyDelete
  7. കൌമാരത്തിലേ പ്രണയം തുടങ്ങേണ്ടതാണ്,കുറച്ചു താമസിച്ചാലും തുടങ്ങീല്ലോ...

    ReplyDelete
  8. പിന്നെ തുടങ്ങാതെ പറ്റില്ലാലോ ഹി ഹി

    ReplyDelete
  9. പുതിയ ചിന്തകളുടെ തുടക്കം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ..! ഓർമ്മകൾക്ക് വിട, സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും

    വരികൾ അർത്ഥ കാവ്യത്മകം

    ReplyDelete
  10. സ്വപ്നങ്ങള്‍ നെയ്യൂ ...ഞങള്‍ ഇടയ്ക്കു വാങ്ങാം...സ്വങ്ങളുടെ രാജകുമാരനു അഭിനനങ്ങള്‍....

    ReplyDelete
  11. ഞാന്‍ അതിക്രമിച്ച് കടന്നു

    എന്നെ ശിക്ഷിക്കൂ

    ReplyDelete
    Replies
    1. Ajithettaa...... You Will be Prosecuted Soon.... :)

      Delete
  12. അര്‍ദ്ധപട്ടിണി
    യുദ്ധഭൂമി
    ബാലകൃഷ്ണ സര്‍
    ഹൃദയത്തിനു

    പറഞ്ഞതൊക്കെ മനസിലായല്ലോ അല്ലെ ?

    ReplyDelete