Friday, April 12, 2013

അഞ്ച് കുറുംകഥകള്

1. മഴക്കാല സ്വപ്നങ്ങള്


മഴക്കായി കാത്തിരുന്നു. സ്വപ്നങ്ങൾ ഈറനാക്കുവാൻ മാത്രം.
തകർത്തുപെയ്ത മഴയിലാവട്ടെ സ്വപ്നങ്ങൾ ഒഴുകിപ്പോയത് മാത്രം മിച്ഛം.

2.ആഗോള താപനം



രാത്രി മുഴുവനും പ്രകൃതി കരഞ്ഞു, സഹായമഭ്യർത്ഥിച്ചു. വിലപിച്ചു.
നേരം പുലർന്നപ്പോളാകട്ടെ പാലക്കാടൻ തടങ്ങളിൽ ഒരു ഡിഗ്രി ദേഷ്യച്ചൂട് കൂട്ടി പകരം വീട്ടുകയും ചെയ്തു.

3.ആധുനിക ചെകുത്താന്മാർ



മുടിയും താടിയും നീട്ടി വളർത്തി അന്നം തേടി നടന്ന വൃദ്ധനെ കുട്ടികൾ ഭ്രാന്തനെന്നും ചെകുത്താനെന്നും വിളിച്ചു പിന്നിൽ കൂടി.
കോട്ടും പാന്റുമിട്ട ആധുനിക ചെകുത്താന്മാർ അത് നോക്കി അടക്കിപ്പിടിച്ചു ചിരിച്ചു നടന്നു പോയി. ആരും കണ്ടതുമില്ല, പിന്നാലെ നടന്ന് ഉപദ്രവിച്ചതുമില്ല.

4.ചോദ്യം



പുഴക്കടവിൽ മരിച്ചു കിടന്ന കുഞ്ഞിന്റെ നിർജ്ജീവമായ, തുറിച്ച കണ്ണുകൾ എന്നോട് ചോദ്യങ്ങൾ ചോദിച്ചു.
ഉത്തരം നൽകാൻ ഞാൻ അശക്തനായതുകൊണ്ട് തന്നെ ചോദ്യങ്ങൾ എന്റെ ഹൃദയത്തിൽ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുന്നു.

5.തിരിച്ചറിവ്



മാപ്പു നൽകുക എന്താണെന്ന് ചോദിക്കപ്പെട്ടു.
ജീവിതത്തിൽ അനുഭവിച്ചറിയാത്ത പ്രവർത്തനങ്ങളെ വിശദീകരിക്കുക എത്രത്തോളം ബുദ്ധിമുട്ടാണെന്നുള്ള തിരിച്ചറിവ് നേടാൻ മാത്രം ആ ചോദ്യം ഉപകരിക്കപ്പെട്ടു

18 comments:

  1. കുറുംകഥകള്‍ അഞ്ചും നന്നായി.
    ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തുനിയുമ്പോള്‍ കുറെ ചോദ്യങ്ങള്‍ തിരിച്ച് വരുന്നു.

    ReplyDelete
  2. കഥകൾ അഞ്ചും
    കൊള്ളാം .. മറുപടി ഇല്ലാത്ത കുറേ ചോദ്യങ്ങൾ

    ReplyDelete
  3. നന്നായിരിക്കുന്നു
    ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടുന്ന ചോദ്യങ്ങളാണ് ഏവരേയും വിഷമിപ്പിക്കുന്നത്.
    ആശംസകള്‍

    ReplyDelete
  4. അഞ്ച് കുറുംകഥകളും അഞ്ച് ചിന്തകള്‍ തരുന്നു. ചിന്തകള്‍ക്ക് ശാഖകള്‍ വളരുന്നു

    ReplyDelete

  5. വിഷുവിന് അഞ്ച് കഥകൾ തന്ന കഥാകാരന് വിഷു ആശംസകള്‍

    ReplyDelete
  6. അജിത്‌ ഭായ് പറഞ്ഞ പോലെ അഞ്ചു കഥകൾ അഞ്ച് ചിന്തകൾ .
    നന്നായി

    ReplyDelete
  7. നാനോ ചിന്തകളില്‍ ഒത്തിരി ആഴം .

    ReplyDelete
  8. കുറുംകഥകൾ കുറിക്കു കൊള്ളുന്നുണ്ട്.
    ഭാവുകങ്ങൾ.

    ReplyDelete
  9. ചോദ്യങ്ങള്‍ എന്‍റെ ഹൃദയത്തിലും തിളച്ചു മറിയുന്നു

    ReplyDelete
  10. ഈ നുറുങ്ങു കഥകള്‍ ഇഷ്ട്ടായി. ഗ്രൂപ്പില്‍ വായിച്ചിരുന്നു

    ReplyDelete
  11. അഞ്ചു കുറുംകഥകളും കൊള്ളാം ..!

    ReplyDelete
  12. ആദ്യത്തെ കഥയും രയ്നി ഡ്രീംസും തമ്മിലൊരു അവിഹിതം . :)

    ReplyDelete
  13. ഫ്ലാഷ് ഫിക്ഷന്‍ എന്ന കഥയെഴുത്ത് രീതിയുടെ നല്ല ഉദാഹരണങ്ങളായി ഈ കഥകള്‍ വായിക്കുന്നു.....- ശാഖകളായി വളരുന്ന അഞ്ച് ചിന്തകള്‍

    ReplyDelete
  14. നല്ല ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞവ..

    ReplyDelete
  15. കുറുങ്കഥകള്‍ എഴുതാനാവണം ഏറ്റവും കൂടുതല്‍ സമയമെടുക്കുക അല്ലേ?
    പറയാനുദ്ദേശിക്കുന്ന കാര്യങ്ങളെ ചുരുങ്ങിയ വാക്കുകളില്‍ പ്രതിഫലിപ്പിക്കേണ്ടേ?
    വിജയിച്ചിരിക്കുന്നു.
    ആശംസകള്‍...

    ReplyDelete