Tuesday, February 14, 2012

ഇനി ഞാൻ ഉറങ്ങട്ടെ..!..

ഇവിടെ ഞാൻ മരിക്കുന്നു..
ഈ ഇരുളടഞ്ഞ 
മൺ വീഥിക്കരികെ
നരിച്ചീറുകളിലും 
ഭീതി പടർത്തുന്നയീ
കറുത്ത കോട്ടയിലെ
ചുവന്ന മുറിയിൽ….

കാലപ്രവാഹങ്ങൾക്ക്
അണകെട്ടീടുവാൻ
യുഗ യുഗാന്തരങ്ങൾക്കപ്പുറം
ബലിക്കല്ലിൽ ഇറ്റുവീണ 
രക്തബിന്ദുക്കൾ ചായം പൂശിയ
ഈ ചുവന്ന മൺ തിണ്ണയിൽ…

ഈ അന്ധവിശ്വാസ
മൺ മണ്ഡപത്തിന്റ
ആഴമേറുന്ന
നിലവറക്കുള്ളിൽ
വീണു പിടഞ്ഞ
മഹാ പിതാക്കന്മാരുടെ
നിണമണിഞ്ഞ
പൊടിപടലങ്ങളിൽ…

ദയയുടെ തേങ്ങലും
കരുണ തൻ വിങ്ങലും
ശ്രവണനാളങ്ങളിൽ
അലയടിക്കുമ്പോൾ
തിരിഞ്ഞൊന്നു നോക്കുക
അസാധ്യമായ് മാറ്റും
ഭീതി ജനകമാം 
ഈ അന്തരീക്ഷത്തിൽ…

നേർത്തു തുടിച്ചൊരെൻ
സ്പന്ദന ശ്രുതികളിൽ
മരണത്തിൻ സംഗീതം
അലയടിക്കുമ്പോൾ
ഇറുകെയടച്ചു ഞാനെൻ
മിഴികളോരോന്നും
മരണത്തിൻ മുന്നിലായ് 
കീഴടങ്ങീടുന്നു..

എന്നോ തുടങ്ങിയൊരെൻ
യാത്ര തൻ വാഹനം
ഇന്നീ മുറിക്കുള്ളിൽ
അലസമായ് വെക്കുന്നു
ഉറുമ്പുകൾ ചിതലുകൾ 
എൻ വാഹനത്തിനായ്
കൊതിയോടെ
മുറിയിലേക്കോടിയെത്തുന്നു…

4 comments:

  1. കവിത നന്നായിരിക്കുന്നു സുഹൃത്തേ, അഭിനന്ദനങ്ങള്‍.. സമയം കിട്ടുമ്പോള്‍ തീര്‍ച്ചയായും ഇതിലെ വരാം.. കൂടുതല്‍ രചനകള്‍ക്കായി കാത്തിരിക്കുന്നു.. സ്നേഹപൂര്‍വ്വം,
    http://pakalkinaavu.blogspot.in/

    ReplyDelete
  2. നന്ദി ജീൻ, ഈ സന്ദർശനത്തിന്

    ReplyDelete
  3. അങ്ങനെ വാഹനം ബ്രേക്ക് ഡൌണ്‍ ആയി ഉറുമ്പും ചിതലും തിന്നു....
    കൊള്ളാട്ടോ

    ReplyDelete
  4. നല്ല കവിത...ആശംസകൾ 'വാഹനം'എന്നതിന് പകരം രഥമെന്നോ,മറ്റോ എഴുതിയിരുന്നെങ്കിൽ കുറേക്കൂടെ നന്നായേനെ...കവിതയിൽ കഴിവതും സംസാരഭാഷ ഒഴിവാക്കുക..മാത്രവുമല്ല....നേർത്തു തുടിച്ചൊരെൻ
    സ്പന്ദന ശ്രുതികളിൽമരണത്തിൻ സംഗീതംഅലയടിക്കുമ്പോൾ. എന്നീ നല്ല ചിന്തകൾക്കും വരികൾക്കും കീഴോ വാക്ക് വന്നപ്പോൾ എനിക്ക് അനുഭവപ്പെട്ടതാണ്....എല്ലാ നന്മകളും..........

    ReplyDelete