Saturday, January 5, 2013

യാത്രികന്റെ കണ്ടെത്തലുകള്

ഒരു സഞ്ചാരിയാകുന്നു ഞാൻ..നിങ്ങളെപ്പോലെ, നീണ്ട യാത്രക്കൊരുങ്ങി ഇറങ്ങിയ സഞ്ചാരി...

മഹാ പ്രയാണികൾ വഴിയരികിൽ കൂട്ടിയ തീക്കനലുകളിൽ നിന്നും വെളിച്ചം നേടി യാത്ര ചെയ്യുന്ന പ്രയാണി..!

കെട്ടണഞ്ഞു തുടങ്ങിയിരിക്കുന്നു പലയിടങ്ങളിലും മഹാപ്രയാണികൾ തീ കായാൻ കരുതി വെച്ച കനലുകൾ..!

പിൻ യാത്ര ചെയ്യാത്തവരാണവരാണത്രെ അവര്, കെട്ടണയുന്ന തീക്കനലുകളിൽ അവർക്ക് വേവലാതിപ്പെടേണ്ടതേയില്ല,  പിൻ യാത്രകൾമാത്രം ചെയ്യുന്നവരാണ് നമ്മൾ,

ഒരേ പോലെ മജ്ജയും മാംസവും ചേർന്ന ശരീരങ്ങൾ വിപരീത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.. വിരോധാഭാസങ്ങള്...!

മനസറിഞ്ഞു ചരിച്ചവരും കരഞ്ഞവരുമാണത്രെ അവര്.. മനസും ശരീരവും അറിയാതെ ചിരിക്കാനും കരയാനും പഠിച്ചവർ നമ്മളും...

വഴിയരികിലെ മുള്ളുകൾ പോലും മാറ്റിയിട്ടവരത്രെ അവര്, വഴിയരികിലെ രോധനങ്ങളിൽനിന്നും നിലവിളികളിൽ നിന്നും ശ്രവണ നാളങ്ങളെ ഒളിപ്പിച്ചു പിടിച്ചവരാണ് നമ്മള്...!

അന്വേഷിച്ചു നടന്നവരാണത്രെ അവര്, അന്വേഷിച്ചു നടക്കുന്നവർ തന്നെ നമ്മളും..  ഒരേയൊരു സാമ്യം.. മനുഷ്യർ അന്വേഷികളും സന്ദേഹികളുമാകുന്നു അന്നുമിന്നും..!

അവർ അന്വേഷിക്കുന്നതെന്തെന്ന് അവർക്ക് വ്യക്തമായിരുന്നു, അവരുടെ സന്ദേഹങ്ങൾക്ക് അവർ ഉത്തരങ്ങളും കണ്ടെത്തി...

നാം അന്വേഷിക്കുന്നതെന്തെന്ന് നാമറിയുന്നതേയില്ല, നമ്മുടെ സന്ദേഹങ്ങൾക്ക് മീതെ സന്ദേഹങ്ങളും ഭയ ചിന്തകളും മാത്രം കുമിഞ്ഞു കൂടിയിരിക്കുന്നു..!  ലോകം മനുഷ്യനിൽ എഴുതി വെച്ച സംസ്കാര സത്തയുടെ, വിവേകത്തിന്റെ അക്ഷരങ്ങളിലെ മഷി കാലക്രമേണ മാഞ്ഞു തുടങ്ങിയിരിക്കുന്നതാവാം...!

അവർ മതങ്ങളെ തത്വശാസ്ത്രങ്ങളായും ജീവിത നിഷ്ടകളായും, പരസ്പര വിശ്വാസത്തോടെ, സാഹോദര്യത്തോടെ കണ്ടു വന്നു,
നാം മതങ്ങളെ ആയുധങ്ങളായും അക്രമങ്ങളായും, കൊലപാതങ്ങളുടെ കാവൽക്കാരനായും എഴുതി വെച്ചു.

അവർ രാഷ്ട്രീയത്തെ രാഷ്ടത്തിന്റെ പുരോഗതിക്കായി എഴുതി വെച്ചു, നാം രാഷ്ട്രീയത്തെ അഴിമതിയായും സ്വജനപക്ഷപാതമായും മാറ്റിയെഴുതി വെച്ചു..!

അവർ മനുഷ്യനെ മനുഷ്യനായും മനുഷ്യത്വത്തോടെയും കണ്ടു വന്നു, നാം മനുഷ്യനെ ഇരയായും അടിമയായും കണ്ടു പോന്നു..!

അവർ സ്ത്രീയെ അമ്മയായും സഹോദരിയായും ദേവിയായും എഴുതി വെച്ചു, നാം അവളെ ഉപകരണമായും അടിമയായും കണ്ടു വന്നു...

എന്നിട്ടും.....

നാം ഇന്ന് മണ്ടന്മാരെന്നും പഴഞ്ചരെന്നും വിഡ്ഡികളെന്നും സംസ്കാര ശ്യൂന്യരെന്നും അവരെ വിളിച്ചു പോരുന്നു..

എന്തെന്നാൽ നാം എഴുതി വെക്കപ്പെട്ട സംസ്കാരം സത്യത്തിൽ സംസ്കാര ശ്യൂന്യതയായിരുന്നു...!


9 comments:

  1. എന്തെന്നാൽ നാം എഴുതി വെക്കപ്പെട്ട സംസ്കാരം സത്യത്തിൽ സംസ്കാര ശ്യൂന്യതയായിരുന്നു...!


    കറക്റ്റ്

    ReplyDelete
  2. നാം അന്വേഷിക്കുന്നതെന്തെന്ന് നാമറിയുന്നതേയില്ല....എന്തെന്നാല്‍ .....?

    ReplyDelete
  3. നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  4. വരികള്‍ കവിതയുടെ ചട്ടക്കൂടില്‍ ട്രൈ ചെയ്യാമായിരുന്നു.

    ReplyDelete
  5. തിരിച്ചറിയാനുള്ള കഴിവ് അതില്ലാതെ പോവുന്നു മനുഷ്യജന്മത്തിനു.

    ReplyDelete
  6. "നാം അന്വേഷിക്കുന്നതെന്തെന്ന് നാമറിയുന്നതേയില്ല, നമ്മുടെ സന്ദേഹങ്ങൾക്ക് മീതെ സന്ദേഹങ്ങളും ഭയ ചിന്തകളും മാത്രം കുമിഞ്ഞു കൂടിയിരിക്കുന്നു..! ലോകം മനുഷ്യനിൽ എഴുതി വെച്ച സംസ്കാര സത്തയുടെ, വിവേകത്തിന്റെ അക്ഷരങ്ങളിലെ മഷി കാലക്രമേണ മാഞ്ഞു തുടങ്ങിയിരിക്കുന്നതാവാം...!"
    അതുതന്നെ കാര്യം!നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
  7. നമ്മള്‍ നമ്മുടെ ഇഷ്ടത്തിന് എല്ലാം വളച്ച് ഓടിച്ചു... അതാ സംഭവിച്ചത്

    ReplyDelete
  8. നാം ഇന്ന് മണ്ടന്മാരെന്നും പഴഞ്ചരെന്നും വിഡ്ഡികളെന്നും സംസ്കാര ശ്യൂന്യരെന്നും അവരെ വിളിച്ചു പോരുന്നു..

    എന്തെന്നാൽ നാം എഴുതി വെക്കപ്പെട്ട സംസ്കാരം സത്യത്തിൽ സംസ്കാര ശ്യൂന്യതയായിരുന്നു...!

    സത്യം ,,

    ReplyDelete
  9. പഴമക്കാര്‍ പറയുന്നത് നെല്ലിക്ക പോലെ...ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും...എന്നാല്‍ പുതു തലമുറ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ചവര്‍പ്പ് തന്നെ...എല്ലാം കലികാലം....

    www.ettavattam.blogspot.com

    ReplyDelete