Friday, November 9, 2012

തത്വജ്ഞാനി...!


വഴി തെറ്റി അകപ്പെട്ട ഈ ഘോര വനത്തിൽ നിന്നും പുറത്ത് കടക്കുക ശ്രമകരമായ ജോലി തന്നെ. വിശപ്പും ദാഹവും എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. നടന്ന് തളർന്ന ശരീരം ഒരു ആശ്വാസത്തിനായി മനസ്സിനോട് കെഞ്ചുന്നു.  താമസിയാതെ ഇവിടെയാകെ ഇരുൾ പരക്കുമെന്ന ചിന്ത എന്നെ വല്ലാതെ അലോസരപ്പെടുത്തി. മനസ്സിൽ ദൈവിക സ്മരണകളും സ്തോത്രങ്ങളുമായി നാടെത്താനുള്ള കൊതിയോടെഈ യാത്രയിൽ ഒരു ആശ്വാസമായി ഒരാൾ മുൻപിൽ വന്നെങ്കിൽ...!

ഇല്ല ആരും ഇവിടെ കാണില്ല, ഈ ഘോര വനത്തിൽ മനുഷ്യ മാംസത്തിന്റെ രുചിയോർത്ത് കാത്തിരിക്കുന്ന വന്യ മൃഗങ്ങൾ മാത്രം. താമസിയാതെ ഏതോ ഒരു ജീവിയുടെ മല്പിടുത്തത്തിനൊടുവിൽ എരിഞ്ഞ് തീരുന്ന എന്റെ ജീവൻ എന്റെ മനസ്സിനെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.

മെല്ലെ ഇരുൾ പരക്കുന്നു. ചീവീടുകളുടെ രോദനം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇളങ്കാറ്റിൽ ഈ അക്വേഷാ മരങ്ങളുടെ മർമ്മരങ്ങൾ അല്പം സമാധാനം നൽകിക്കൊണ്ടിരിക്കുന്ന ഉപബോധ മനസിനെ പോലും പേടിപ്പെടുത്തുന്നു. പ്രതീക്ഷയുടെ നാളം അവസാനിക്കാൻ എവിടെയോ കേൾക്കുന്ന മൃഗങ്ങളുടെ ഭയപ്പെടുത്തുന്ന കരച്ചിൽ ധാരാളം.

കലുകൾ ഇടറി വരുന്നു,സമയം അർദ്ദരാത്രി കഴിഞ്ഞിരിക്കണം. പോകുന്ന ദിശ ശരിയാണോ എന്നറിയില്ല, എങ്കിലും പ്രതീക്ഷയുടെ ആശ നാളം കാലിനെ മുൻപിലേക്ക് നയിക്കുന്നു.
പ്രേതങ്ങളും ഭൂതങ്ങളും സങ്കല്പ കഥയിലെ നായകന്മാർ എന്ന് ഘോരഘോരം ശബ്ദിച്ച  ഞാൻ അവയെ ഭയക്കുന്നു എന്നത് വിധിയുടെ വിരോധാഭാസം തന്നെ. എവിടെയോ എനിക്കൊരു തണൽ ഉണ്ടെന്ന ചിന്ത അവസാന നിമിഷത്തിലും പ്രതീക്ഷ വിടാത്ത മനുഷ്യ മനസിന്റെ നിഗൂഡത വെളിവാക്കുന്നു

ഇല്ല, ഇനി നീ നിന്റെ വിധിക്ക് കീഴടങ്ങുക എന്ന് ബോധ മനസ് പറയുമ്പോളും നിനക്കിതാ അരികെ, അരികെയായൊരു ആശ്രയമെന്ന് ഉപബോധ മനസ് കാതിലോതുന്നു. മുന്നോട്ട് അധികം പോവുക എന്നത് വിശപ്പും ദാഹവും വലക്കുന്ന ശരീരത്തിന് അസാധ്യം തന്നെ.

എവിടെയോ ഒരു മനുഷ്യ സ്വരം കേൾക്കുന്നുവോ, അതോ മനസിന്റെ വെറും തോന്നൽ മാത്രമോ? പ്രതീക്ഷ നൽകി മെല്ലെ മരണം വരെ കൊതിപ്പിക്കാനുള്ള മനസിന്റെ വിരുതോ ഇത്?.അല്ല സത്യം തന്നെ ആരായിരിക്കണം
  
ഈ പാതിരാത്രിയിൽ ഉറക്കമില്ലാതെ ഈ ഘോരവനത്തിൽ ഇരുന്ന് ഉറക്കെയുറക്കെപ്പാടുന്നത്. മനുഷ്യനായിരിക്കാൻ തരമില്ല..... എങ്കിൽ ഈ മനുഷ്യ ശബ്ദം? എന്നെ സ്വന്തം വരുതിയിലേക്ക് ആവാഹിക്കാനായി മാടനോ മറുതയോ ചെയ്യുന്നതാണോ? എന്തിന് ഈ ഘോരവനത്തിൽ എന്നെ എന്ത് ചെയ്താലും ഇപ്പോൾ എതിർക്കാൻ ഞാൻ മാത്രം. പിന്നെ എന്തിനെന്നെ അത് അങ്ങോട്ട് ആകർഷിക്കണം? ഇവിടെ വന്ന് എന്റെ രക്തം കുടിച്ച് വിശപ്പടക്കാവുന്നതല്ലേയുള്ളൂ.  

അറിയില്ല, ഇനി മാടനും മറുതക്കുമൊക്കെ അവരുടെതായ രീതികൾ ഉണ്ടായിരിക്കുമോ?.അതല്ല ഇനി വല്ല ഭ്രാന്തനുമായിരിക്കുമോ? എങ്കിൽ അയാളെങ്ങനെ ഇവിടെ എത്തപ്പെട്ടു? എന്നെപ്പോലെ വഴി തെറ്റി വന്ന വല്ലവരും ഭയമകറ്റാൻ പാടുന്നതായിരിക്കുമോ? ഭ്രാന്തനാണെങ്കിൽ ഇപ്പോൾ അതാണ് നല്ലത്. അയാൾക്ക് മാത്രമേ ഈ സമയത്ത് ഭയമില്ലാതെ ഇവിടെ ഇരിക്കാൻ കഴിയൂ. എന്നെ ലക്ഷ്യത്തിലെത്തിക്കാനും.

ഞാൻ മെല്ലെ ശബ്ദം കേട്ട ദിക്കിനെ ലക്ഷ്യമാക്കി നടന്നു. ഇപ്പോൾ അയാളുടെ ശബ്ദം വ്യക്തമായി കേൾക്കാം. ഞാൻ മെല്ലെ മെല്ലെ അയാളിലേക്കെത്തിക്കൊണ്ടിരുന്നു.

കരയാതിരിക്കുവാൻ എനിക്ക് കഴിയില്ല
കവിളിലശ്രു കണം കാണതില്ലയോ...
ലോകമെന്നെത്തുമാ സർവ്വ സമത്വത്തിൽ
അന്നോളമെന്റെയീ കണ്ണൂനീർ തോരില്ല

അയാൾ ഉറക്കെ പാടുകയാണ്. ഭാഗ്യം മനുഷ്യൻ തന്നെ, മാത്രമല്ല മനുഷ്യത്വം മനസിൽ സൂക്ഷിക്കുന്ന ഒരു യഥാർഥ മനുഷ്യൻ. ഞാൻ അയാളുടെ അടുത്തെത്തി.

“ഹേ സുഹൃത്തെ.. അങ്ങേക്ക് എന്റെ നമസ്കാരം.“

അയാളെന്നെ മെല്ലെ തിരിഞ്ഞ് നോക്കി. മുഖം കാണുവാൻ കഴിയത്തിടത്തോളം താടിയും മുടിയുമായി ഒരു മനുഷ്യൻ. അയാൾ എന്നെ തിരിച്ച് അഭിവാദ്യം ചെയ്തില്ലെന്ന് മാത്രമല്ല, രൂക്ഷമായി നോക്കുക കൂടി ചെയ്തപ്പോൾ ഭയം മെല്ലെ ഉള്ളിൽ പടർന്നു കയറി.

“ഉം. ആരാണ്, എന്തു വേണം ഈ പാതി രാത്രിയിൽ?“

അയാളുടെ ശബ്ദം പരുഷമായിരുന്നു. മുൻപ് കേട്ട ശ്രുതിമധുരമായ കവിത അയാൾ തന്നെ പാടിയതോ എന്ന് ഈ ശബ്ദം കേട്ടാൽ സംശയിച്ച് പോകും.

ഞാൻ ഒരു വഴിപോക്കനാണ്, കാട്ടിലെ ചോലയുടെ സൌന്ദര്യം കാണാൻ ഇറങ്ങിയതാ, പക്ഷെ തിരിച്ച് പോകുമ്പോൾ വഴി തെറ്റി. പേടിച്ച് പേടിച്ച് മുന്നോട്ട് പോകുമ്പോളാണ് അങ്ങയുടെ ശബ്ദം കേട്ടത്. എനിക്ക് വനത്തിൽ നിന്നും പുറത്ത് കടക്കുവാനായി അങ്ങന്നെ സഹായിക്കുമെന്ന്  കരുതി വന്നതാണു ഞാൻ . ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

“സഹായിക്കാൻ ഞാൻ ആരാണ്.? ഞാൻ വെറുമൊരു ഭ്രാന്തൻ കുഞ്ഞേ..എനിക്കാരെയും ദ്രോഹിക്കാനോ സഹായിക്കാനോ കഴിയുകയില്ല. താങ്കൾക്ക് ക്ഷീണമുണ്ടെങ്കിൽ വിശപ്പടക്കുവാൻ വല്ലതും തരാനും അല്പ സമയം ഇവിടെ കൂട്ടിരിക്കാനും എനിക്ക് കഴിയും. ഈശ്വരാനുഗ്രഹമുണ്ടെങ്കിൽ അത് ഞാൻ ചെയ്യാം.“

അയാളുടെ ശബ്ദം എത്ര പെട്ടെന്നാണ് സ്നേഹാർദ്രമായതെന്നോർത്ത് ഞാൻ അൽഭുതപ്പെട്ടു. “അങ്ങും ഇവിടെ വഴിതെറ്റി വന്നതാണെങ്കിൽ നമുക്കൊരുമിച്ച് പുറത്ത് കടക്കാം.“ ഞാൻ പറഞ്ഞു.

“ഞാൻ വഴി തെറ്റി വന്നതല്ല കുഞ്ഞേ.. വഴി തേടി വന്നതാണിവിടെ...“

“അങ്ങാരാണെന്ന് അറിയുവാൻ ആഗ്രഹമുണ്ട്..“

“ആദ്യമേ പറഞ്ഞു. ഞാൻ ഒരു ഭ്രാന്തൻ. വിവേകം ഉറക്കാത്ത കുഞ്ഞുങ്ങളും വിവേകമതികളെന്ന് സ്വയം ഉറപ്പിച്ച് യുവാക്കളും അനുഭവ സമ്പത്തിന്റെ പര്യായമെന്ന് സ്വയം പ്രഖ്യാപിച്ചവരും കല്ലെറിഞ്ഞ് തുടങ്ങിയപ്പോൾ ശരീരം സംരക്ഷിക്കുവാനായി ഒരു വഴി തേടി വന്നതാണ് ഞാൻ ഇവിടെ കുഞ്ഞേ..“

“അങ്ങ് ഭ്രാന്തനോ? എനിക്ക് വിശ്വസിക്കാനാവില്ല അത്... അങ്ങയെക്കാൾ മാന്യമായി പെരുമാറുന്ന ഒരാളെ ഞാൻ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ.“

“എല്ലാ മനുഷ്യരും ഒരു തരത്തിൽ ഭ്രാന്തന്മാരാണ് കുഞ്ഞേ. മുഴുഭ്രാന്തന്മാർ അർദ്ദ ഭ്രാന്തന്മാരെ ഭ്രാന്തനെന്ന് വിളിക്കുന്നു. അതാണ് ലോകം. വിവേകമല്ല വികാരമാണ് ലോകത്തെ ഭരിക്കുന്നത്. എഴുതപ്പെട്ടതും വായിക്കപ്പെട്ടതും അറിഞ്ഞതും അറിയാനിരിക്കുന്നതും വിവേകമല്ല, വികാരങ്ങളാണ്.വിവേകമെന്ന പദത്തിന് കുറച്ച് കൂടെ വ്യക്തത വരേണ്ടിയിരിക്കുന്നു.“

“അങ്ങ് ഭ്രാന്തനല്ല മഹാനായ ചിന്തകനാണ്. അങ്ങേക്ക് ഈ ലോകത്തിന് വിവേക പരമായ ഒരു ഗ്രന്ഥമെങ്കിലും സമ്മാനിക്കാമായിരുന്നു. അങ്ങയെ ഭ്രാന്തനെന്ന് വിളിച്ചവരെ തിരുത്തിക്കാൻ വേണ്ടിയെങ്കിലും.“

“ആരാണ് കുഞ്ഞേ, ലോകത്തിനു നന്മയുള്ള വിവേകപരമായ ഒരു പുസ്തകം ഇതുവരെ എഴുതിയത്?. ഇല്ലെന്ന് പറയാനാവില്ലായിരിക്കാം, എന്നാൽ വിരലിലെണ്ണാവുന്നത്ര വിരളം ആണത്. എങ്ങനെയാണ് ലോകത്തിന് മഹത്തായൊരു പുസ്തകം സമ്മാനിക്കുന്നത്? വെളുത്ത കടലാസിൽ കറുത്ത മഷിയിൽ ചാലിച്ച അക്ഷരങ്ങളായോ? അല്ല, അങ്ങനെയല്ല... പേന കൊണ്ടല്ല എഴുതേണ്ടത്, ജീവിതം കൊണ്ടാണ്, വെളുത്ത കടലാസിലല്ല എഴുതേണ്ടത് ലോകത്തിന്റെ ഹൃദയത്തിലാണ്. എന്നെ ഭ്രാന്തനെന്ന് വിളിച്ചവരെ ശിക്ഷിക്കേണ്ടതും മാറ്റി വിളിക്കേണ്ടതും ഞാനല്ല കുഞ്ഞേ അവർ തന്നെയാണ്. അങ്ങനെ ജനങ്ങളെ വിളിക്കുന്ന ദുഷ്പേരുകൾ സ്വയം ചിന്തിച്ച് തിരുത്താൻ തുടങ്ങുന്ന ഒരു കാലത്തിനേ ലോകത്തെ രക്ഷിക്കാനാവൂ.“

“പേന കൊണ്ടല്ല,ജീവിതം കൊണ്ട് എഴുതുക, ലോകത്തിന്റെ ഹ്രുദയത്തിലെഴുതുക, സത്യം പറയാമല്ലോ എനിക്കൊന്നും മനസിലായില്ല.“

“ഒരു ജീവിതം മറ്റുള്ളവർക്ക് വായിക്കാനും മാതൃകയാക്കാനും കഴിയുന്ന ഒരു പുസ്തകമാവണം കുഞ്ഞേ.. എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ...“

“അങ്ങയെപ്പോലെ ഒരു തത്വജ്ഞാനിയായ ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എന്റെ വിശപ്പും ദാഹവും അകറ്റി വിശ്രമം നൽകാൻ കാണിച്ച മനസിന് വളരെ നന്ദി. ഒരു സഹായം കൂടെ എനിക്ക് അങ്ങ് നൽകിയാൽ എനിക്ക് മടങ്ങാം.“

“പറയൂ..എന്താണത്?“

“താങ്കളുടെ ഈ കരിയിലക്കൂട്ടത്തിൽ നിന്നും അല്പം ഇലകളും ഈ വടിയും അല്പം തീയും എനിക്ക് നൽകുക. ഈ അന്ധകാരത്തിലെ യാത്രയിൽ എനിക്കത് ഒരു സഹായമാകും.“

“എന്തിനാണ് കുഞ്ഞേ.. നീ ഇത്രയും ദൂരം വന്നത് ഇവയൊന്നുമില്ലാതെ തന്നെയല്ലേ,എന്നിട്ടും ഒരാപത്തുമില്ലാതെ നീ ഇതുവരെ എത്തി. ഇതുവരെ നിനക്ക് കാവലായ ദൈവം ഇനി നിന്റെ കൂടെ ഉണ്ടാവില്ലെന്ന് നീ ഭയപ്പെടുന്നുവോ? അതോ ഒരു പന്തമില്ലാതെ ലക്ഷ്യത്തിലെത്താനാവില്ലെന്ന് സ്വയം വിലയിരുത്തി കഴിഞ്ഞുവോ? ഒരു പന്തത്തിന് നിന്നെ ലക്ഷ്യത്തിലെത്തിക്കുവാനുള്ള കഴിവുണ്ടോ? വന്നത് പോലെ തിരിച്ച് പോകുക. ലക്ഷ്യമാണ് പ്രധാനം. മനസിലെ ലക്ഷ്യ ബോധം നിന്നെ അവിടെ എത്തിക്കും. തിരിഞ്ഞ് നോക്കാതെ മുന്നോട്ട് നടക്കുക. തിരിഞ്ഞ് നോക്കുന്നത് പിന്നിട്ട വഴികളിൽ നിനക്ക് അനുഭവപ്പെട്ട വേദനകളെ ഓർമ്മപ്പെടുത്താൻ ഇടയാക്കും. മുന്നോട്ട് നോക്കുക, മുന്നോട്ട് നീങ്ങുക. നീ കാത്തിരിക്കുന്നതെന്തോ അത് നീ നേടുക തന്നെ ചെയ്യും.“

ഞാൻ മെല്ലെ നടന്നു. വെറുതെയല്ല നിങ്ങളെ ജനങ്ങൾ ഭ്രാന്തനെന്ന് വിളിച്ചതും കല്ലെറിഞ്ഞതും എന്ന് മനസിൽ പറഞ്ഞപ്പോൾ തന്നെ ഇയാളൊരു ഭ്രാന്തനോ അതോ തത്വജ്ഞാനിയോ എന്ന് ഞാൻ ചിന്തിച്ചു. മുന്നോട്ടുള്ള യാത്ര നീളുകയാണ്. താമസിയാതെ എന്റെ ലക്ഷ്യം പൂർത്തീകരിക്കുമെന്ന ശുഭാബ്ദി വിശ്വാസത്തോടെ.....

അപ്പോൾ അയാൾ കവിതാലാപനം തുടരുകയായിരുന്നു..

ഓർമ്മകൾക്കിനി വിട

മറവിയുടെ ആഴങ്ങളിലൊളിക്കാം.

എങ്കിലും ഈയോർമ്മ മറവിയാൽ മൂടുവാൻ

ജീവനാൽ കഴിയുവോളം നമുക്കാകുമോ



(ലോകമെന്ന ഈ ഘോരവനത്തിൽ വഴിതെറ്റി ഒറ്റപ്പെട്ട് ഒരു വെളിച്ചം തേടി നീങ്ങുന്നവരാണ് നമ്മൾ. ആവെളിച്ചം നമ്മുടെ ഹൃദയത്തിലൊളിച്ച് വെച്ച് എവിടെയോ തിരഞ്ഞ് നടക്കുന്ന ജീവിതങ്ങൾ)

30 comments:

  1. ഒരു പന്തമില്ലാതെ ലക്ഷ്യത്തിലെത്താനാവില്ലെന്ന് സ്വയം വിലയിരുത്തി കഴിഞ്ഞുവോ? ഒരു പന്തത്തിന് നിന്നെ ലക്ഷ്യത്തിലെത്തിക്കുവാനുള്ള കഴിവുണ്ടോ? വന്നത് പോലെ തിരിച്ച് പോകുക. ലക്ഷ്യമാണ് പ്രധാനം. നീ കാത്തിരിക്കുന്നതെന്തോ അത് നീ നേടുക തന്നെ ചെയ്യും.

    വളരെ നന്നായി.. പ്രചോദനമേകുന്ന ഒരു കഥ...

    ReplyDelete
    Replies
    1. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നാണല്ലോ.... വീണ്ടും കണ്ടതിൽ സന്തോഷം ശ്രീ

      Delete
  2. നീ ഇത്രയും ദൂരം വന്നത് ഇവയൊന്നുമില്ലാതെ തന്നെയല്ലേ,എന്നിട്ടും ഒരാപത്തുമില്ലാതെ നീ ഇതുവരെ എത്തി.

    വിശ്വാസത്തോടെ മുന്നോട്ട്....

    ReplyDelete
    Replies
    1. വിശ്വാസം അതല്ലെ എല്ലാം :) റാംജിയേട്ടാ

      Delete
  3. ഇന്ന് വായിച്ച കഥകളില്‍ ഇഷ്ടമായ ഒന്ന് ...ലോകമെന്ന ഈ ഘോരവനത്തിൽ വഴിതെറ്റി ഒറ്റപ്പെട്ട് ഒരു വെളിച്ചം തേടി നീങ്ങുന്നവരാണ് നമ്മൾ. ആവെളിച്ചം നമ്മുടെ ഹൃദയത്തിലൊളിച്ച് വെച്ച് എവിടെയോ തിരഞ്ഞ് നടക്കുന്ന ജീവിതങ്ങൾ...മനസ്സില്‍ കോരിയിടുന്നു ഈ വരികള്‍ !!

    ReplyDelete
    Replies
    1. മനസിൽ കോറിയിട്ടോളൂ... ഇതൊക്കെ കോപ്പി റൈറ്റ് ഉള്ളതാ.. പൈറസി ഭഗവാന്റെ ശാപം കിട്ടിയാൽ എന്നെ പറയരുത് ഫൈസൽ ബാബു :)

      Delete
  4. Replies
    1. സന്തോഷം, ഒന്ന് രണ്ട് പേരെയെങ്കിലും പ്രചോദിപ്പിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ ഇനീം ബുദ്ധിമുട്ടിക്കാം ട്ടാ താമസിയാതെ :)

      Delete
  5. പ്രചോദനം പകരുന്ന വരികള്‍ .അക്ഷരത്തെറ്റുകള്‍ വളരെയുണ്ട് .സമയം പോലെ തിരുത്തണേ

    ReplyDelete
    Replies
    1. വളരെ നന്ദി സിയാഫിക്കാ ഈ സന്ദർശനത്തിന്.. അക്ഷരത്തെറ്റുകൾ എന്റെ കൂടെപ്പിറപ്പ് പോലെ കൂടെ കൂടുന്നു, ഈ മലയാളം സോഫ്റ്റ്വെയറിന്റെ കുഴപ്പമാണ് കുറെയൊക്കെ, ബാക്കി അശ്രദ്ധയും, തീർച്ചയായും തിരുത്താം .. :)

      Delete
  6. :) പ്രതീക്ഷയുടെ ഇത്തിരി വെട്ടവുമായി :)

    ReplyDelete
    Replies
    1. പ്രതീക്ഷയുമായി മുന്നോട്ട് പോകൂ അനാമിക... ഹല്ലപിന്നെ :)

      Delete
  7. Life is the book often read by others

    ReplyDelete
  8. ഒരു പാട് അര്‍ത്ഥം ഉള്‍ക്കൊളളുന്ന വാക്കുകള്‍..

    ReplyDelete
  9. നല്ലവരെ ചീത്തവിളിച്ച ലോകം ,നല്ലവരെ കല്ലെറിഞ്ഞ ലോകം ..........എങ്കിലും ശുഭാപ്തി വിശ്വാസം കൈവിടാതെ മുന്നോട്ടു ജീവിക്കുവാന്‍ പ്രേരണ നല്‍കുന്ന എഴുത്തിന് ,എഴുത്തിന്റെ ഉദ്ദേശത്തിനു .........ഒരു തത്വക്ഞാനിയുടെ ഉപദേശം പോലെ അര്‍ഥം ഊല്‍ക്കൊള്ളുന്നു.........തുടരുക .....ആശംസകള്‍

    ReplyDelete
  10. എഴുത്ത് കൂടുതല്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തുന്നു. ഞാന്‍ ഏറെ സന്തുഷ്ടനാണ് റൈനി. താങ്കളുടെ ഉള്ളിലെ എഴുത്തിനെ കൂടുതല്‍ കൂടുതല്‍ ചെത്തി മിനുക്കാന്‍ ശ്രമം എടുത്തു കാണുന്നതില്‍ . നല്ല കഥ

    ReplyDelete
  11. നല്ല എഴുത്ത്
    പ്രതീക്ഷയാണ് ഒരാളുടെ വിജയം ശുഭാപ്തി വിശ്വസവും

    ReplyDelete
  12. ഭാവനകള്‍ അതിദൂരം സഞ്ചരിക്കുന്നു സന്തോഷം നല്ലൊരു വായന സമ്മാനിച്ചതില്‍ .

    ReplyDelete
  13. റൈനിയുടെ ബ്ലോഗിലെ ഒരു പോസ്റ്റ് വായിക്കുന്നത് ആദ്യമായാണ്. ഇന്നലെ വന്ന് ഫോളോ ചെയ്ത് പോയി :) ഇന്ന് വായിച്ചു

    ജീവിതം, നമ്മുടെ ജീവിതത്തിലൂടെയാണ് നാം മറ്റുള്ളവർക്ക് സന്ദേശം നൽകേണ്ടത്. പ്രചോദനമേകുന്ന വാക്കുകൾ / വരികൾ. ആശംസക്ല് റൈനീ

    ReplyDelete
  14. വന്നത് പോലെ തിരിച്ച് പോകുക. ലക്ഷ്യമാണ് പ്രധാനം വളരെ ചിന്തനീയമായത് .....നല്ല വായനാനുഭവം തന്നു ...

    ReplyDelete
  15. കൊള്ളാം....
    മനോഹരമായ തത്വ ന്ജ്യാനി

    ReplyDelete
  16. എല്ലാം നമ്മിലുണ്ട്.പക്ഷെ ഒന്നും നമ്മള്‍ അറിയുന്നില്ല.അവസാനം വരെ
    നമ്മളിലുള്ളതിനെ അറിയാതെ തേടിയലഞ്ഞ്‌ നടക്കുകയാണ്.
    അവസാനം.....
    നന്നായിരിക്കുന്നു രചന
    ആശംസകളോടെ

    ReplyDelete
  17. നമ്മുടെ മനസ്സില്‍ തന്നെ ദൈവം ഉണ്ട്,ആ മനസ്സിലുള്ള ദൈവത്തെ കാണാതെ നമ്മള്‍ എവിടെ പോയാല്‍ മോക്ഷം കിട്ടുമെന്ന വെവലാതികളോട് ഓടി നടക്കുന്നു. എല്ലാവരും അവരവരുടെ ഉള്ളിലേക്ക് ഇറങ്ങി നോക്കൂ,

    നന്നായിട്ടുണ്ട് ഈ ഫിലോസൊഫിക്കല്‍ കഥ

    ReplyDelete
  18. പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുക..നല്ല വായന സമ്മാനിക്കുന്നു റൈനീ...

    ReplyDelete
  19. മനസ്സിലെ ലക്ഷ്യം പൂർത്തീകരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ തന്നെ നമ്മളൊക്കെ മുന്നോട്ട് നടക്കുന്നു ....

    നന്നായിട്ടു എഴുതി ,

    ReplyDelete
  20. ഇതില്‍ പറഞ്ഞ തത്വജ്ഞാനം ശരിക്കും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല.
    പക്ഷെ റൈനിയുടെ എഴുത്ത് മുഷിവില്ലാതെ ആദ്യന്ത്യം വായിച്ചു.
    എഴുതി മുന്നേറുക. ഇനിയും ഏറെ ദൂരങ്ങളിലേക്ക് ....

    ReplyDelete
  21. സംഗതി കൊള്ളാം,
    നന്നായിട്ടുണ്ട് ആശയം.
    പക്ഷെ അല്പം ധൃതിയില്‍
    എഴുതി തീര്‍ത്തത് പോലൊരു
    തോന്നല്‍. വാക്കുകള്‍ പലതും
    തിരുത്താന്‍ ഉള്ളതുപോലൊരു
    തോന്നല്‍, ഒരു പക്ഷെ അത്
    വെറും തോന്നാലാകാനും മതി :-)
    എഴുതുക, വായിക്കുക, കുറിക്കുക
    വീണ്ടും വായിക്കുക പോസ്റ്റുക
    വീണ്ടും കാണാം.

    ReplyDelete
  22. ലോകമെന്ന ഘോരവനത്തിൽ വഴിതെറ്റി ഒറ്റപ്പെട്ട് ഒരു വെളിച്ചം തേടി നീങ്ങുന്നവരാണ് നമ്മൾ. ആ വെളിച്ചം നമ്മുടെ ഹൃദയത്തിലൊളിച്ചുവെച്ച് എവിടെയോ തിരഞ്ഞ്നടക്കുന്ന ജീവിതങ്ങൾ....

    ഈ ആശയം തന്നെയാണ് കഥയിൽ നിന്നു ലഭിക്കുന്നത്. സിംബോളിക്കായി കഥ പറഞ്ഞ രീതി ഇഷ്ടമായി.....

    എവിടെയൊക്കെയോ ചെറിയ അക്ഷരപ്പിഴവുകൾ പോലെ തോന്നി. അത് വായനക്കും,ആസ്വാദനത്തിനും തടസ്സമുണ്ടാക്കുന്നു. ഒന്നു പരിശോധിക്കുമല്ലോ.

    ReplyDelete
  23. ചെറുതെങ്കിലും മനോഹരമായ ഒരു കഥ.
    ചിന്തിപ്പിക്കുന്ന വരികള്‍

    ReplyDelete
  24. കഥ പ്രതീകാത്മകമായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.
    പിഴവുകള്‍ സംഭവിക്കുന്നത് ചെറിയൊരു ശ്രമം നടത്തിയാല്‍ പരിഹരിക്കാന്‍ സാധിക്കും.
    അടുത്തകഥയില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.
    നല്ല കഥക്ക് ആശംസകള്‍..
    കഥാകൃത്തിനും..

    ReplyDelete