Thursday, November 29, 2012

അവസ്ഥാന്തരങ്ങള്...!


അപ്പുവിന്റെ കരച്ചിൽ ഉച്ചത്തിലായ നേരം ഉമ ചുറ്റും നോക്കി, ചുവരിലെ ഹാങറിൽ തൂങ്ങുന്ന ഷോളിൽ നോട്ടം തറഞ്ഞു നിന്നു. നിറകണ്ണുകളോടെ, ഷാളിലേക്കും പിടഞ്ഞു കരയുന്ന കുഞ്ഞിന്റെ ദയനീയ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു അവള്. എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ വ്യക്തമായ ഒരുത്തരം അവളുടെ മനസിൽ ഉദിച്ചു വന്നതേയില്ല

കുഞ്ഞിന്റെ കരച്ചിലിന് ശക്തി കൂടിക്കൂടി വന്നു, അബലയും, അന്നത്തിന് അശക്തയായിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മനസിൽ രോഷത്തിന്റെ ഭ്രാന്തു പടർത്തുവാൻ സ്വന്തം കുഞ്ഞിന്റെ കരച്ചിലിനു പോലും കഴിയുന്ന ചുരുക്കം ചില മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത് ഉമക്കപ്പോൾ..
ഒന്നും മിണ്ടിയില്ല, ഉള്ളിൽ നിറഞ്ഞൊലിക്കുന്ന സങ്കടവും രോഷവും  മനസിലൊതുക്കി പിടിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു അവള്..

കുഞ്ഞിന്റെ കരച്ചിൽ മെല്ലെ നേർത്തു വന്നു, വിശപ്പിന്റെ കരച്ചിലിനൊടുവിൽ അപ്പു തളർന്നുറങ്ങി.
ഉമയുടെ വിരലുകൾ അപ്പുവിന്റെ നെറുകിലൂടെ മെല്ലെ തഴുകിക്കൊണ്ടിരുന്നു, അവളുടെ ദേഷ്യം അടങ്ങിക്കഴിഞ്ഞിരിക്കുന്നു, എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായവസ്ഥയും, തന്റെയും കുഞ്ഞിന്റെയും വിശപ്പിന്റെ വേദനയും,  അവളുടെ കൺ തടങ്ങളിൽ നീർച്ചോലകൾ സൃഷ്ടിച്ചു.

വിശന്നു തളർന്നുറങ്ങിയ കുഞ്ഞിന്റെ ദയനീയ മുഖത്തേക്ക് അവൾ നോക്കിക്കൊണ്ടിരുന്നു, ജോണിച്ചായന്റെ മുഖം പകർത്തി വെച്ചതുപോലെ, എന്നാൽ ജോണിച്ചായന്റെ മുഖത്തൊരിക്കലും ഈ ദീനഭാവം താൻ കണ്ടിട്ടേയില്ലല്ലോ എന്ന് അവളോർത്തു.

ആദ്യത്തെ കണ്ടുമുട്ടലിൽ തുടങ്ങി നാട്ടുകാരുടെയും വീട്ടുകാരുടെയും എതിർപ്പുകളെ മറി കടന്ന്  രജിസ്റ്ററോഫീസിൽ നിന്നും അകലെ, അപരിചിതമായ മറ്റൊരു നാട്ടിലേക്ക് വണ്ടി കയറുമ്പോളും വെളുത്ത തുണിപുതപ്പിക്കപ്പെട്ട മരണത്തിൽ പോലും ജോണിച്ചായന്റെ മുഖത്ത് തികഞ്ഞ ശാന്തഭാവമല്ലാതെ അവൾ കണ്ടതേയില്ലല്ലോ..

അപ്പുവിനരികിൽ നിന്നും അവൾ മെല്ലെ എഴുന്നേറ്റു, പഴന്തുണികൾ മാത്രമൊതുക്കി വെച്ച പഴകിയ അലമാരയിൽ അവൾ വെറുതെ പരതി നോക്കി, ഇല്ല, വിൽക്കാനായി ഇനിയൊന്നും ബാക്കിയിരിക്കുന്നില്ല എന്ന യാഥാർത്ഥ്യം അവൾക്ക് ഒരിക്കൽ കൂടി ബോദ്ധ്യപ്പെട്ടു.
ഉമയുടെ തലച്ചോറ് പെരുക്കുകയായിരുന്നു, ജോണിച്ചായൻ പോയതിന് ശേഷം ആറ് മാസം തികയാനായിരിക്കുന്നു, ഉള്ളതെല്ലാം വിറ്റു പെറുക്കി കഷ്ടിച്ചു ജീവിക്കുന്നതിനിടയിൽ വീട്ടു വാടകയിനത്തിൽ  കൊടുക്കാൻ കഴിഞ്ഞത് ഒരു മാസത്തേത് മാത്രമാണ്, എപ്പോളും വന്നു കയറാൻ സാധ്യതയുള്ള വീട്ടുടമസ്ഥനെയും, കുഞ്ഞിന്റെ വിശന്ന് വലഞ്ഞ കരച്ചിലും, തന്റെ ആമത്തിന്റെ വിശപ്പും എത്ര കാലം ഒതുക്കി നിർത്താമെന്നോർത്തുകൊണ്ട് അവൾ മുറിക്കകത്ത് കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങിങ്ങു നടന്നു..

ഒരു ജോലിക്കായി എത്രയോ അലഞ്ഞതാണ്, കയ്യിലെ പി ജി സർട്ടിഫിക്കറ്റിന്റെ കാര്യം തൽക്കാലം മറവിലേക്കെറിഞ്ഞ് വീട്ടുപണിയോ, കല്ലുടക്കാനോ, എന്തെങ്കിലും ഒന്നിനായി മുട്ടാത്ത വാതിലുകൾ ഇല്ലാതായിക്കഴിഞ്ഞു. ദയ തോന്നി ഒരു ജോലി നൽകാൻ തോന്നുന്നവർക്ക് പോലും സദാചാര വാദികളെ ഭയമാണ്.
ഭർത്താവ് മയ്യത്തായിറ്റ് ഒരാറുമാസം കൂടിം  തേയണേന മുന്നേ വീട്യോള് മുഴോനും അലഞ്ഞു നടക്കണ തേവിടിശ്ശിക്ക് ജോലി കൊടുത്തെന്നാവും കുട്ട്യേ നാട്ടാര് പറയണത് , മ്മക്ക് ഇഞ്ഞീം ഇന്നാട്ടില് ജീവിക്കണേ, മാത്രോല്ല, രണ്ട് പെൺകുട്ട്യോളാ ഇക്ക് കെട്ടിക്കാറായിട്ട്“  എന്ന കുഞ്ഞിക്കാദറിക്കയുടെ വാക്കിൽ അത് സ്പഷ്ടമായിരുന്നു.

ഉമയുടെ കൈ മെല്ലെ ആ ഷോളിന് നേരെ നീണ്ടു. കണ്ണുകൾ വേദനയോടെ ഇറുകെയടച്ച് അവളത് കയ്യിലെടുത്തു, തലക്കു മുകളിൽ, വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാൽ നിശ്ചലമായി നിന്ന ഫാനിലേക്ക് അവളുടെ കണ്ണുകളുടക്കി നിന്നു.

ഉമേ

തൊട്ടുപിന്നിൽ നിന്നും ജോണിച്ചായൻ വിളിക്കുന്നു, അവളുടെ മനസൊന്നു തണുത്തു. അവൾ ആവേശത്തോടെ തിരിഞ്ഞു നോക്കി,

 ഇല്ല ആരുമില്ല..

ഉമേ..എന്താ നീയിപ്പോ കാണിക്കാൻ പോണേ, ആത്മഹത്യ ജോണിവർഗ്ഗീസിന്റെ ഭാര്യക്ക് പറഞ്ഞിട്ടുള്ളതല്ല കെട്ടോ..”

ജോണിച്ചായൻ കാതിൽ പറഞ്ഞതു പോലെ അവൾക്ക് തോന്നി, ഏതാണ് സ്വപ്നം ഏതാണ് യാഥാർത്ഥ്യം എന്നറിയാതെ അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു.

തോൽവിയുടെ ഏറ്റവും അവസാനത്തിലും പ്രതീക്ഷയുടെ നാളം കത്തിക്കാറുള്ള മനസ് അവളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു, അടുത്തൊരു ആശ്രയം ഉണ്ടെന്ന ധാരണ അവളെ മെല്ലെ മുറ്റത്തേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു.

കയ്യിലെ കറുത്ത ഷോൾ തോളിലേക്കിട്ട്  വാതിചാരി അവളിറങ്ങി, കാലുകൾ ആരോ വലിക്കുന്നതു പോലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു, മുറ്റം കടന്ന് ചെമ്മൺ പാതയിലൂടെ അവളുടെ കാലുകൾ ലക്ഷ്യമില്ലാതെ ചലിച്ചു കൊണ്ടിരുന്നു.

ഒന്നും ചിന്തിക്കാൻ കഴിയാത്ത ഭ്രാന്തിന്റെ ആദ്യാവസ്ഥയിലായിരുന്നു അവളപ്പോൾ, നാൽക്കവലയും കടന്ന് തിരിഞ്ഞു നോക്കാതെ അവൾ മുന്നോട്ട് നടന്നു, എങ്ങോട്ട്, എന്തിന് എന്നറിയാതെ ഒരു യാത്ര, ഉമയുടെ നടത്തം പുല്ലാനിപ്പാടത്തെ കൊക്കർണി വരെ നീണ്ടു. ഇനിയങ്ങോട്ട് വഴിയില്ല, തന്റെ ജീവിതം പോലെ വഴിമുട്ടിയ സ്ഥലം..!

മുന്നിലൊഴുകുന്ന ജലത്തിലേക്കവൾ നോക്കി നിന്നു, കുനിഞ്ഞു കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകി, താൻ എന്തിനു വേണ്ടിയാണ് ഇവിടെ വരെ വന്നതെന്ന് അവളാലോചിച്ച് ഉത്തരമില്ലാതെ തിരിച്ചു നടന്നു.

നാൽക്കവല കഴിഞ്ഞ് നടക്കുമ്പോൾ കൂട്ടം കൂടിയ ചെറുപ്പക്കാരുടെ കമന്റടികൾ അവൾക്ക് കേൾക്കാമായിരുന്നു.

എന്തു ചെയ്യാനാ, ഇപ്പോ രാവെന്നും പകലെന്നും വേർതിരിവൊന്നും ഇല്ലാതായിരിക്കണ്, അല്ലേടാ ബാബു..“ കൂട്ടത്തൊലുത്തൻ പറഞ്ഞത് അവൾ കേട്ടു..

ഉം, അതെയതെ, ഇല്ലെങ്കി തന്നെ ഇത് ഇപ്പോ തൊടങ്ങ്യേതൊന്നും അല്ലല്ലോ, ആ നസ്രാണിച്ചെക്കന്റെ ഭാഗ്യം കൊണ്ടാവും നേരത്തെ അങ്ങ്ട് പോയത്..“

ഇപ്പോളും നല്ല സ്ട്രക്ച്ചറാ, അല്ല നുമ്മളും പുരുഷന്മാരാണേ,“  കൂട്ടത്തിലൊരുത്തൻ ഒരു വഷളൻ ചിരിയോടെ അവളുടെ ശരീരത്തെ കാമക്കണ്ണുകളാൽ ഉഴിഞ്ഞു.

നാടിന്റെ വെല കളയാൻ ഇങ്ങനെ ഓരോന്ന് എറങ്ങിക്കോളും, കെട്ട്യോൻ ചത്തിട്ട് കൊല്ലം തികഞ്ഞില്ല അതിന് മുന്നെ തന്നെ തൊടങ്ങി…“ ഒരുത്തൻ രോഷം കൊണ്ട് പല്ലിറുമ്മുന്നു..

ഒന്നും കേട്ടില്ലെന്ന് നടിച്ചു ഉമ, ഒന്നിനും കഴിയാത്ത,പ്രതികരണ ശേഷി പണയം വെക്കപ്പെട്ടവളാണ് ഒറ്റപ്പെട്ട സ്ത്രീ എന്ന് അവൾ തിരിച്ചറിയുകയായിരുന്നു. ഹൃദയം പിളർക്കുന്ന വാക്കുകളിൽ നിന്നും രക്ഷക്കായി അവളുടെ കാലുകൾ വേഗത കൂടിക്കൂടി വന്നു.

വീട്ടിലേക്കുള്ള വളവിലെ പുളിമരച്ചുവട്ടില് എവിടെ നിന്നോ കിട്ടിയ ഭക്ഷണം കഴിക്കുന്ന ഭ്രാന്തൻ കൃഷ്ണേട്ടൻ മാത്രം അവളെ നോക്കി മനസു തുറന്ന് ചിരിച്ചു. ഇപ്പോൾ വല്ലപ്പോളും മാത്രം വീണുകിട്ടുന്ന ചിരികളിൽ ഒന്നായിരുന്നതിനാൽ തന്നെ ആ വേദനകൾക്കിടയിലും അവൾ അയാളെ നോക്കി ചിരിച്ചു.

വേണോ?“

ചോറുരുള ഉരുട്ടിക്കൊണ്ട് ഭ്രാന്തൻ കൃഷ്ണേട്ടൻ അവളെ നോക്കി ചോദിച്ചു..
ഒന്നും പറഞ്ഞില്ല, എങ്കിലും കാലുകൾ അറിയാതെ അയാൾക്കരികിലേക്ക് ചലിച്ചു.
അയാൾക്കരികിലായി അവൾ നിന്നു, അയാൾ കയ്യിൽ പിടിച്ച ഉരുള അവൾക്ക് നേരെ നീട്ടി..
അവളത് വാങ്ങാതെ നിന്നപ്പോൾ അയാൾക്ക് സങ്കടം വന്നെന്ന് തോന്നുന്നു..

മുയോനും വാണ്ടീട്ടാ ?“  അയാൾ ചോദിച്ചു

മറ്റൊന്നും ചിന്തിക്കാതെ അവൾ തലയാട്ടി, അയാൾ തികഞ്ഞ സന്തോഷത്തോടെ ഭക്ഷണപ്പൊതി മടക്കി അവൾക്ക് നേരെ നീട്ടി.

അപ്പേടെ മോള് മുയോനും തിന്നോളൂട്ടാ…“

അയാളുടെ ആ വാക്കുകളിൽ ഒരച്ഛന്റെ സ്നേഹവാത്സല്യം നിറഞ്ഞത്, സന്തോഷാധിക്യത്താൽ അവളുടെ മിഴികൾ നനച്ചു.

പൊതിയുമായി അവൾ വീട്ടിലേക്ക് നടന്നു, ആ ഭക്ഷണപ്പൊതിയിൽ അവൾ തന്റെ എല്ലാ വേദനയും മറന്നു കളഞ്ഞിരിക്കുന്നു, തന്റെ കുഞ്ഞിന്റെ വയറു നിറക്കാനായി  അവൾ ഓടുകയായിരുന്നു.

മയക്കത്തിൽ കിടന്ന അപ്പുവിനെ ഉമ മെല്ലെ തട്ടിയുണർത്തി

അപ്പൂ അമ്മേടെ പൊന്നുവാവേ, എഴുന്നേക്കെടാ മുത്തെ നിധി കിട്ടിയ സന്തോഷത്തോടെ അവൾ അപ്പുവിനെ കുലുക്കി വിളിച്ചു..

അപ്പു മെല്ലെ കണ്ണുകൾ തുറന്നു

അപ്പുവിന്റെ മുഖത്തിന് ഇപ്പോൾ തിളക്കം വെച്ചിരിക്കുന്നു, വിശപ്പിന്റെ വേദനയുടെ കറുത്ത മറ അവന്റെ മുഖത്ത് നിന്നും മാഞ്ഞിരിക്കുന്നു. അപ്പു കുഞ്ഞുകാലുകളുമായി മുറിയിൽ ഓടിക്കളിച്ചുകൊണ്ടിരുന്നു.

വാതിലിൽ മുട്ടു കേട്ട്  വാതിൽ തുറക്കണോ എന്ന് ശങ്കിച്ചു നിന്നു ഉമ.

വീട്ടുടമസ്ഥനാവാം, തുറക്കാതെ എങ്ങനെ? തുറന്നിട്ട് എന്തു പറയാനാണ്, ഒരായിരം ചോദ്യങ്ങൾ മനസിലൂടെ കടന്നു പോകുന്നതിനിടെ ഉമയുടെ കൈകൾ യാന്ത്രികമായി വാതിലിന്റെ കൊളുത്തു തുറന്നു.

വാതിൽ തുറന്ന് പുറത്തേക്ക് കടന്നതും വെളുത്ത് തടിച്ച  ആറടിയോളം പൊക്കം വരുന്ന മധ്യവയസ്കൻ വീട്ടുടമസ്ഥൻ  അയാളുടെ കാമക്കണ്ണുകളാൽ ഉമയുടെ ശരീരമാകെ ഉഴിഞ്ഞു.
അല്ലെങ്കിൽ തന്നെ വാടക ചോദിക്കാനെന്ന പേരിൽ അയാളിവിടെ കയറി ഇറങ്ങുന്നതിന്റെ ഉദ്ദേശ്യം ഉമക്കറിയാതെയല്ല, പിണക്കാനും ആട്ടിയകറ്റാനും വയ്യാത്തൊരു അടിമത്വം ഇപ്പോൾ അയാളോട് അവൾക്കുണ്ട്, ഇറങ്ങിപ്പോകാൻ മറ്റൊരു വീടുണ്ടായിരുന്നെങ്കിൽ…!
പലപ്പോളും കൊതിച്ചിട്ടുണ്ട് അയാളിവിടെ വരുമ്പോളെല്ലാം ഉമ.

“രാത്രി വരാം ഞാൻ..“ അയാൾ പതുക്കെ പറഞ്ഞു,

അവളൊന്നും പറഞ്ഞില്ല, എന്നാൽ അത് അവളുടെ സമ്മതത്തിന്റെ ലക്ഷണം തന്നെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു, നിസഹായവസ്ഥ അവളെ തനിക്ക് അടിമപ്പെടുത്തുമെന്ന ചിന്ത തന്നെയാണ് തെല്ലും ഭയമില്ലാതെ അയാളെക്കൊണ്ട് അത് പറയിച്ചതും..

ലോകത്ത് ഒറ്റയാവുന്ന എല്ലാ സ്ത്രീകളും, അന്യൻ വിയർക്കുന്ന കാശിൽ മൃഷ്ടാനമുണ്ട് അന്യന്റെ കുറ്റം അന്വേഷിച്ചു നടക്കുന്ന സദാചാരവാദികളുടെ കണ്ണിൽ തേവിടിശ്ശികളാണെന്ന് തിരിച്ചറിഞ്ഞതാവാം, അയാൾക്ക് നിശബ്ദാനുമതി  നൽകുമ്പോൾ ഉമയുടെ മനസിലുണ്ടായിരുന്നത്.. 

വർദ്ധിച്ച സന്തോഷത്തോടെ അയാൾ ഇറങ്ങി നടന്നു, ഹൃദയം പിളരുന്ന വേദനയോടെ, കരളു നോവുന്ന സങ്കടത്തോടെ ഉമ ചവിട്ടു പടികളിലിരുന്നു. അപ്പു കുഞ്ഞു കാലുകളിൽ പിച്ചവെച്ച് അമ്മക്കരികിലെത്തി.

അപ്പുവിനെ ചേർത്തു നെഞ്ചോടമർത്തി ഉമ കരഞ്ഞു കൊണ്ടിരുന്നു, പിന്നെ എവിടെ നിന്നോ കിട്ടിയ ശക്തിയിൽ അവളുടെ കണ്ണുകളിൽ നിന്നൊഴുകുന്ന ജലധാരക്ക് ശമനം വെച്ചു. ഒന്നുമില്ലാത്തവർക്കും ആരുമില്ലാത്തവർക്കും അഭിമാനത്തെയും ചാരിത്രത്തെയും കുറിച്ച് ചിന്തിക്കാൻ പോലും അവകാശമില്ലെന്ന് അവളുടെ മനസു പറഞ്ഞു, അത് അവൾക്ക് ശക്തി പകരുന്നുണ്ടായിരുന്നു.

***
അപ്പുവിനെ മടിയിൽ വെച്ച് ദൂരെ നോക്കി നിർവികാരതയോടെ ഇരുന്ന അവൾക്കരികിലേക്ക് ദൂരെ നിന്നും വരുന്ന ഒരു ചുവന്ന വാഗ്നർ കാർ ഓടിയടുത്തുകൊണ്ടിരുന്നു. പടി കടന്നെത്തുന്ന കാർ കണ്ട് ഉമയെഴുന്നേറ്റതും അത് മുന്നിലെത്തി നിന്നു. കാറിൽ നിന്നും ഇറങ്ങുന്നവരെ കണ്ട് ഉമ അൽഭുതപ്പെട്ടു.

കുഞ്ഞ്യേട്ടൻ..   ഉമ അറിയാതെ മന്ത്രിച്ചു..

അപ്പോൾ നീ ഞങ്ങളെയൊന്നും മറന്നിട്ടില്ല, അല്ല്യോടി? പറഞ്ഞുകൊണ്ട് അയാൾ ചവിട്ടുപടികൾ കയറി..“

ഉമയുടെ കണ്ണുകൾ നിറഞ്ഞു, അയാൾ അവളെ ചേർത്തു പിടിച്ചു..

പോട്ടെടി മോളെ, എല്ലാം കഴിഞ്ഞില്ലെ, ഇനീം ഇങ്ങനെ വിഷമിച്ചിട്ടെന്താ…“ അയാളവളെ സമാധാനിപ്പിച്ചു.

ഉമ പോയേപ്പിന്നെ ഞങ്ങള് കുറച്ച് അന്വേഷിച്ചു , പക്ഷെ കണ്ടെത്താനായില്ല, പലർക്കും അറിയില്ലായിരുന്നു, അറിഞ്ഞ ചുരുക്കം ചിലരാണെങ്കിൽ പറയുകയുമില്ലല്ലോ.  ഞങ്ങൾക്കും തോന്നി, എവിടെയാണെങ്കിലും സന്തോഷായി ജീവിക്കണുണ്ടാവും ന്ന്. പിന്നെ അച്ഛനെ അറിയാലോ..   ബാംഗ്ലൂർന്ന് ഇത്തവണ വന്നപ്പോ രാജേട്ടന്റെ ഏതോ ഫ്രണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. പക്ഷെ വന്ന് വീട്ടിലേക്ക് കൊണ്ടോവാൻ ഞങ്ങൾക്കും അത്ര ധൈര്യം പോരായിര്ന്നു. അതാ ബാംഗ്ലൂർക്ക് തിരിച്ച് പോകുമ്പോൾ കൂട്ടീട്ട് പോവാന്ന് നിരുവിച്ചെ..“ രാജി അവളുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

“ഏട്ത്ത്യമ്മേ…‘ അവളൊരു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ച് അവരുടെ തോളിലമർന്നു..


ഉമ വസ്ത്രങ്ങളെല്ലാം കവറിലാക്കി പുറത്തേക്കിറങ്ങി വന്നു, രാജേട്ടൻ വാത്സല്യത്തോടെ അവളെ ചേർത്തുപിടിച്ച് കാറിനടുത്തേക്ക് നടന്നു, രാജിയുടെ തോളിൽ അപ്പു പറ്റിച്ചേർന്നു കിടന്നു.

കാറിനകത്തേക്ക് കയറുമ്പൊൾ കുഞ്ഞു കുളിരോടെ വീശി വന്ന ഒരു ഇളം തെന്നൽ ഉമയുടെ വേദനകളെയും സങ്കടങ്ങളെയും പറിച്ചെറിഞ്ഞു കളഞ്ഞു. വളവിനപ്പുറത്തെ പുളി മരത്തിൽ ഇരുന്ന ആൺപക്ഷി പെൺപക്ഷിയെ നോക്കി പറഞ്ഞു.

കണ്ടോ? വിധി ഇങ്ങനെയാണ്, അത് ചിലരെ തെരെഞ്ഞെടുക്കും, ഒരിക്കലും ക്ഷമിക്കാനും സഹിക്കാനുമാവാത്ത തരത്തിൽ അവരെ പരീക്ഷിച്ചു കൊണ്ടേയിരിക്കും. ഇനിയൊരിക്കലും ഒരു രക്ഷപ്പെടലില്ലെന്ന് അത് അവരെ തോന്നിപ്പിക്കും. അവസാനം ഒരു കയറിലോ ഒരല്പം വിഷത്തിലോ അവർ അവസാനിക്കും. എന്നാലോ ഒരല്പ നേരത്തെ ക്ഷമകൂടി അവർക്കുണ്ടായിരുന്നെങ്കിൽ! കാരണം തോൽവിയുടെ അവസാനത്തെ നിമിഷത്തിൽ അവരുടെ സഹായത്തിനായി വിധി ആരെയോ കണ്ട് വെച്ചിട്ടുണ്ടായിരുന്നു എന്ന് അവർ മനസിലാക്കാറേയില്ല.“

കാർ മെല്ലെ മുന്നോട്ട് ചലിച്ചു, പുളിമരം കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ ഭ്രാന്തൻ കൃഷ്ണേട്ടൻ അവളെ കണ്ടു. 
 
അപ്പേടെ മോളെ, അപ്പേടെ മോളെ.. “ വിളിച്ചു കൊണ്ട് അയാൾ ഉമയുടെ കാറിനു പിന്നാലെ പാഞ്ഞു.

ഉമ തല പുറത്തേക്കിട്ട് അയാളെ നോക്കി ചിരിച്ചു കൊണ്ട് കൈവീശി.. 

ഞാൻ വരും കൃഷ്ണേട്ടാ, ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാനാവുമ്പോൾ ഞാൻ വരും, ഈ അപ്പേടെ മോളാവാൻ, കാരണം ബുദ്ധിയുറച്ചവരേക്കാൾ ബുദ്ധിയിളകി നിൽക്കുന്നവരുടെ മനസിലെ നിറഞ്ഞ സ്നേഹവും വാത്സല്യവും ഞാൻ നിങ്ങളിൽ നിന്നും അറിഞ്ഞിട്ടുണ്ടല്ലോ..“ ഉമയുടെ മനസു മന്ത്രിച്ചു.

ഉമയുടെ കാർ ദൂരങ്ങളോളം താണ്ടിക്കഴിഞ്ഞ ശേഷവും കൃഷ്ണേട്ടൻ കൈകൾ വീശിക്കൊണ്ടേയിരുന്നു. ആ കണ്ണുകളിൽ ചുവപ്പു കലർന്നിരുന്നു.

40 comments:

  1. നേർരേഖയിൽ വരച്ച ഒരു വരപോലെ., എവിടെയും തട്ടിത്തടയാതെ, പറഞ്ഞുവന്ന ധാരയിൽ നിന്ന് കൂടുതൽ ഉലക്കാതെ, വായനക്കാരിലേക്ക് പലതരം സാധ്യതകളുടെ ആശയക്കുഴപ്പങ്ങൾ നിറക്കാതെ കൃത്യമായ കഥാഗതി വായന എളുപ്പമാക്കുന്നു.....

    ഒരു ചലച്ചിത്രത്തിലെന്നപോലെ മനുഷ്യജീവിതം എന്ന സമസ്യയുടെ യഥാതഥമായ ചിത്രീകരണം.നന്നായി എഴുതി....

    ReplyDelete
    Replies
    1. ആദ്യ കമന്റ് കൂടുതൽ സന്തോഷം പകരുന്നു, വായനകളിൽ തട്ടലും മുട്ടലും ഉണ്ടായില്ലെന്നത് സന്തോഷം പകരുന്ന വാക്കുകളാണ് സർ, ഹൃദ്യമായ നന്ദി...!

      Delete
  2. നൊമ്പരങ്ങളും വാത്സല്യവും കോർത്തിണക്കിയ വരികൾക്ക്‌ പൂർണ്ണ കഥയുടെ ചാരുത.,
    ഇഷ്ടായി ട്ടൊ..ആശംസകൾ..

    ശുഭരാത്രി..!

    ReplyDelete
    Replies
    1. സന്തോഷം ടീച്ചറേ, അല്പം നീളം കൂടിയത് വായന മടുപ്പിച്ചേക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു, നല്ല അഭിപ്രായം അതുകൊണ്ട് തന്നെ കൂടുതൽ സന്തോഷമുണ്ടാക്കുന്നു.

      Delete
  3. നല്ല കഥ റൈനി.പറഞ്ഞ രീതി ഏറെ ഹൃദ്യം ചില വാക്കുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ :)

    ReplyDelete
  4. നമ്മള്‍ പ്രതീക്ഷിക്കാത്ത നന്മകള്‍ ജീവിതത്തില്‍ എവിടെയോ നമ്മളെ കാത്തിരിക്കുന്നു.. പ്രതീക്ഷയുടെ കഥ.. നന്നായി...

    ReplyDelete
    Replies
    1. നന്ദി അനാമിക, ഇഷ്ടപ്പെടാത്ത വാക്കുകൾക്ഷമിക്കുക, ഈ സന്ദർശനത്തിൽ സന്തോഷം..!

      മനോജ്കുമാർ,എല്ലാം നിമിത്തങ്ങളാണ്, നാം കരുതുന്ന പോലെ ഒരിക്കലും ജീവിതം ചലിക്കുന്നില്ലെന്ന് തോന്നുന്നു.. വളരെ സന്തോഷം, നല്ല വാക്കുകൾ കേൾക്കാനായതിൽ.. നന്ദി കൂട്ടുകാരാ..

      Delete
  5. ആരുമില്ലാത്ത വിധവയായ സ്ത്രീ ചുറ്റുപാടുകളെയും സമൂഹതെയുമാണ് കൂടുതല്‍ ഭയപ്പെടുന്നത് ,തനിച്ചാണ് എന്നറിഞ്ഞാല്‍ ആയിരം കഴുക കണ്ണുകളും അതിലേറെ സദാചാര വാദികളും അവള്‍ക്ക് നേരെ പാഞ്ഞടുക്കും ..ഉമയുടെ ജീവിതത്തിലെ അപ്രതീക്ഷിതമായ ക്ലമാക്സും .ഭ്രാന്തന്‍ കൃഷേട്ടനും കഥയുടെ വിജയത്തിലെ നല്ലൊരു മുതല്‍കൂട്ട് തന്നെ ....!!നല്ല കഥ .

    ReplyDelete
  6. ഉലഞ്ഞുപോകുന്ന ജീവിതങ്ങൾക്കെല്ലാം ഇങ്ങനെയൊരു കൈത്താങ്ങ് കിട്ടിയിരുന്നെങ്കിലെന്ന്...

    ReplyDelete
  7. ചില കഥകള്‍ വായിക്കുമ്പോള്‍ ഒരു ഇളംതെന്നല്‍ വന്നുതഴുകുന്നപോലെയാണ്
    അതില്‍ കുറവുകളെത്രയുണ്ടെങ്കിലും പറയുന്ന ആശയം മനസ്സിനെ സന്തോഷിപ്പിക്കുന്നതായാല്‍ ഏത് കുറവുകളും അഗണ്യമായിത്തീരും

    ഇക്കഥയും അത്തരത്തിലൊന്നാണ്.

    ReplyDelete
  8. നീണ്ട് പോയോ എന്ന് ആദ്യം തോന്നിയെങ്കിലും വായിച്ച് വന്നപ്പോൾ ആ തോന്നൽ മാറി.. നന്നായി പറയാൻ ശ്രമിച്ചു..!!

    ReplyDelete
  9. വിധിയ്ക്ക് കീഴടങ്ങാത്ത ചില ജീവിതങ്ങള്‍

    ReplyDelete
  10. ജീവിതത്തിന്‍റെ വിവിധ ഭാവങ്ങളിലൂടെ കടന്നു പോയ നല്ല ഒരു കഥ...

    ആശംസകള്‍ റൈനി

    ReplyDelete
  11. ഇഷ്ടപ്പെട്ടു.ഒരു യുവതി വിധവയായായാല്‍ പിന്നെ എല്ലാ കണ്ണുകളും അവളുടെ നേര്‍ക്കാണ്. അവളെന്തു ചെയ്യുന്നു,എവിടെ പോകുന്നു എന്നൊക്കെയാണ് മറ്റുള്ളവരുടെ വിഷയം.ഇതേ തീമില്‍ പണ്ടു ഞാനും ഒരു കഥ എഴുതിയിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  12. പെട്ടെന്നുള്ള ചില തീരുമാനങ്ങള്‍ ഒന്ന് സംയമനത്തോടെ ചിന്തിച്ചാല്‍ ജീവിതം തന്നെ മാറുമെന്നു പറയുന്ന കഥ വിധവയായി തീരുന്ന ഉമയെ സമൂഹത്തിലെ ചിലര്‍ നല്‍കുന്ന വ്യാഖ്യാനങ്ങളില്‍ തളച്ചിടുമ്പോഴും കൃഷ്ണേട്ടനെ പോലുള്ള അര്‍ദ്ധമനസ്സുകളെങ്കിലും സഹായത്തിന്റെ നീരുറവയുമായി ചുറ്റും ഉണ്ടെന്നുള്ളത് ആശ്വാസമാണ്.

    ReplyDelete
  13. ജോണിച്ചായന്റെ മുഖം പകർത്തി വെച്ചതുപോലെ, എന്നാൽ ജോണിച്ചായന്റെ മുഖത്തൊരിക്കലും ഈ ദീനഭാവം താൻ കണ്ടിട്ടേയില്ലല്ലോ എന്ന് അവളോർത്തു.

    അതെ നമ്മൾ പല സമയത്തും പറയാറുള്ളതാ ആ ഡയലോഗ്.!
    'മുഖം പകർത്തി വെച്ചതുപോലെ' ഇങ്ങനുള്ള ഡയലോഗുകൾ.
    ചില ചില സമയത്ത് ആ മുഖം ചില ആളുകളുടേത് പോലെ തോന്നും.
    പിന്നെങ്ങനെ അങ്ങനെ പറയാനാവും ?

    '“ഇപ്പോളും നല്ല സ്ട്രക്ച്ചറാ, അല്ല നുമ്മളും പുരുഷന്മാരാണേ,“ കൂട്ടത്തിലൊരുത്തൻ ഒരു വഷളൻ ചിരിയോടെ അവളുടെ ശരീരത്തെ കാമക്കണ്ണുകളാൽ ഉഴിഞ്ഞു.'

    ഇന്നത്തെ നാട്ടിലെ അങ്ങനൊരു സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളുടെ കമന്റുകളുടെ പച്ചയായ ആവിഷ്കാരം. നന്നായിട്ടുണ്ട്.


    '“അപ്പൂ അമ്മേടെ പൊന്നുവാവേ, എഴുന്നേക്കെടാ മുത്തെ“ നിധി കിട്ടിയ സന്തോഷത്തോടെ അവൾ അപ്പുവിനെ കുലുക്കി വിളിച്ചു..'

    ആ ഭക്ഷണപ്പൊതിയുമായി അമ്മ വന്ന് മകനെ വിളിക്കുന്നത് ഭയങ്കര തീവ്രതയോടെ എഴുതി, വായനയിൽ അത് ഫീൽ ചെയ്തു.

    '“ഉമ പോയേപ്പിന്നെ ഞങ്ങള് കുറച്ച് അന്വേഷിച്ചു , പക്ഷെ കണ്ടെത്താനായില്ല, പലർക്കും അറിയില്ലായിരുന്നു, അറിഞ്ഞ ചുരുക്കം ചിലരാണെങ്കിൽ പറയുകയുമില്ലല്ലോ. ഞങ്ങൾക്കും തോന്നി, എവിടെയാണെങ്കിലും സന്തോഷായി ജീവിക്കണുണ്ടാവും ന്ന്. പിന്നെ അച്ഛനെ അറിയാലോ.. ബാംഗ്ലൂർന്ന് ഇത്തവണ വന്നപ്പോ രാജേട്ടന്റെ ഏതോ ഫ്രണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. പക്ഷെ വന്ന് വീട്ടിലേക്ക് കൊണ്ടോവാൻ ഞങ്ങൾക്കും അത്ര ധൈര്യം പോരായിര്ന്നു. അതാ ബാംഗ്ലൂർക്ക് തിരിച്ച് പോകുമ്പോൾ കൂട്ടീട്ട് പോവാന്ന് നിരുവിച്ചെ..“ രാജി അവളുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.'

    ഭയങ്കരമായൊരു സന്തോഷം തോന്നുന്നു. എനിക്കിതിന് സാധാരണ പോലെ വളരെ കഠിനമായ ജീവിതസത്യങ്ങൾ കാണിക്കാനായുള്ള തരത്തിലുള്ള ക്ലൈമാക്സായിരുന്നെങ്കിൽ ഇഷ്ടപ്പെടില്ലായിരുന്നു,നൂറു വട്ടം.
    ഇങ്ങനൊരു സന്ദരമായ ക്ലൈമാക്സ് തന്നതിന് ന്റെ റെനിക്കൊരു ചക്കരയുമ്മ.

    ഇതിലെ അവസാന വരികളെനിക്ക് വല്ലാതങ്ങ് പിടിച്ചൂ ട്ടോ.

    'ഞാൻ വരും കൃഷ്ണേട്ടാ, ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാനാവുമ്പോൾ ഞാൻ വരും, ഈ അപ്പേടെ മോളാവാൻ, കാരണം ബുദ്ധിയുറച്ചവരേക്കാൾ ബുദ്ധിയിളകി നിൽക്കുന്നവരുടെ മനസിലെ നിറഞ്ഞ സ്നേഹവും വാത്സല്യവും ഞാൻ നിങ്ങളിൽ നിന്നും അറിഞ്ഞിട്ടുണ്ടല്ലോ..“ ഉമയുടെ മനസു മന്ത്രിച്ചു.'
    ആശംസകൾ,നല്ലൊരു വായന തന്നതിന്.



    ReplyDelete
  14. സ്വന്തം കാര്യം മറന്നു മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് തലയിട്ടു നോക്കാന്‍ മലയാളിക്ക് പ്രത്യേക മിടുക്കാണ്. അത് ഒരു വിധവയുടെ കാര്യത്തിലാവുമ്പോള്‍ പറയുകയും വേണ്ട. ഈ അവസ്ഥാന്തരങ്ങള്‍ അതീവ ഹൃദ്യമായി കഥയില്‍ അവതരിപ്പിച്ചു.

    ReplyDelete
  15. ഹൃദയസ്പര്‍ശിയായ അവതരണം
    ആശംസകള്‍

    ReplyDelete
  16. നല്ല ആശയവും, അവതരണവും ...... ആശംസകള്‍ ....

    ReplyDelete
  17. അവസ്ഥാന്തരങ്ങള്‍ അന്വര്‍ത്ഥമാക്കി...ആശംസകള്‍

    ReplyDelete
  18. കണ്മുന്നിൽ നടക്കുന്ന എന്നാൽ ആരും തിരിച്ചറിയപെടാതെ പോകുന്ന ജീവിതങ്ങൾ...

    ReplyDelete
  19. ശുഭപ്രതീക്ഷ..
    മാഷ് പറഞ്ഞതു പോലെ, കഥ നേർ രേഖയിൽ, ലളിതം..

    ReplyDelete
  20. “കണ്ടോ? വിധി ഇങ്ങനെയാണ്, അത് ചിലരെ തെരെഞ്ഞെടുക്കും, ഒരിക്കലും ക്ഷമിക്കാനും സഹിക്കാനുമാവാത്ത തരത്തിൽ അവരെ പരീക്ഷിച്ചു കൊണ്ടേയിരിക്കും. ഇനിയൊരിക്കലും ഒരു രക്ഷപ്പെടലില്ലെന്ന് അത് അവരെ തോന്നിപ്പിക്കും. അവസാനം ഒരു കയറിലോ ഒരല്പം വിഷത്തിലോ അവർ അവസാനിക്കും. എന്നാലോ ഒരല്പ നേരത്തെ ക്ഷമകൂടി അവർക്കുണ്ടായിരുന്നെങ്കിൽ…! കാരണം തോൽവിയുടെ അവസാനത്തെ നിമിഷത്തിൽ അവരുടെ സഹായത്തിനായി വിധി ആരെയോ കണ്ട് വെച്ചിട്ടുണ്ടായിരുന്നു എന്ന് അവർ മനസിലാക്കാറേയില്ല.“


    നന്നായി എഴുതിയിരിക്കുന്നു, കഥയിൽ ഒരു മെസേജുമുണ്ട്. കൊള്ളാം റൈനീ

    ReplyDelete
  21. വിധവകള്‍ക്കും , ആണ്‍ തുണയില്ലാതെ ജീവിക്കുന്ന സ്ത്രീകള്‍ക്കും താങ്ങായി ബന്ധുക്കള്‍ പോലും ഇല്ലെങ്കില്‍ വല്ലാത്ത ഒരു അവസ്ഥയായിരിക്കും അവരുടേത് ...
    ഹൃദയസ്പര്‍ശിയായ അവതരണം റൈനീ ..

    ‘നദിയുടെ ഒഴുക്കിനെ അണകെട്ടി നിര്‍ത്തുന്നതിനേക്കാള്‍
    അപകടകരമാണ് ജനത്തിന്ടെ വായ മൂടിക്കെട്ടുന്നത്’എന്നു കേട്ടിട്ടുണ്ട്!!

    ReplyDelete
  22. വിധിയുടെ കളികളുടെ കഥ ഹൃദയസ്പര്‍ശിയായി പറഞ്ഞു.

    ReplyDelete
  23. ജീവിതം ചിലപ്പോള്‍ ഇങ്ങനെയാണ്.. പരീക്ഷിച്ചു പരീക്ഷിച്ചു നട്ടം കെടുത്തും.. ചിലര്‍ പിടിച്ചു നില്‍ക്കാനാകാതെ എല്ലാം അവസാനിപ്പിക്കും .. എന്നാല്‍ ചിലര്‍ വീണ്ടും പരീക്ഷണങ്ങള്‍ക്ക് പാത്രമാകും .. അപൂര്‍വ്വം ചിലര്‍ സാഹചര്യങ്ങളോട് പടവെട്ടി വിജയം നേടും...

    നിസ്സഹായാവസ്ഥ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അവസ്ഥ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

    നല്ല ഒരു കഥ ... എല്ലാ ഭാവുകങ്ങളും.

    ReplyDelete
  24. നല്ല ഒരു വായന സമ്മാനിച്ച കഥ വെത്യസ്ത ചിന്തകളിലൂടെ നടത്തിച്ച രചന ആശംസകള്‍ രൈനീ

    ReplyDelete
  25. ഏതൊരു പ്രതിസന്ധിഘട്ടത്തിലും തളരരുതെന്നും,ആലംബമില്ലാത്ത ഒരു സ്ത്രീയ്ക്ക് ചുറ്റും സമൂഹത്തിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ ഉയരുമെന്നും, എങ്കിലും താങ്ങാകുവാന്‍ ഏതെങ്കിലും നല്ല മനസ്സുകളുണ്ടാവുമെന്നും...വിവിധ തലങ്ങളിലൂടെ കഥയങ്ങനെ പോവുന്നു. ഇനിയും...ആശംസകള്‍

    ReplyDelete
  26. ജീവിതത്തിന്റെ കറുത്ത യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്ന ഉമ മറ്റു സ്ത്രീകള്‍ക്ക് മാതൃകയാണ് കഥ നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  27. നല്ല പ്ലോട്ടും , പറഞ്ഞരീതിയും മെച്ചമായി..

    ആശംസകള്‍ റൈനീ ഡ്രീംസ് അണ്ണാ..!!

    ReplyDelete
  28. തട്ടും തടവുമില്ലാതെ നല്ല സുഖമായി വായിച്ചു. നല്ല മനസ്സിന്റെ പ്രതിഫലനം കാണുന്നു കഥയില്‍.. ആശംസകള്‍..

    ReplyDelete
  29. ലളിതം .. ഹൃദയ സ്പര്‍ശി .... അഭിനന്ദനങ്ങള്‍ ... മാഷെ

    ReplyDelete
  30. നല്ലൊരു കഥ മനോഹരമായി അവതരിപ്പിച്ചു ...ഇന്നത്തെ നല്ലൊരു വായന തന്നതിനു നന്ദി സുഹുര്‍ത്തെ

    ReplyDelete
  31. വൈധവ്യം .. ഒരു സ്ത്രീക്ക് അത് നല്‍കുന്ന ഭാരം...
    ഉമയുടെ ചിന്തകളും വേദനകളും ഉള്ളില്‍ തൊടും വിധം റൈനി വരച്ചു.
    സുന്ദരമായ എഴുത്ത്. എഴുത്തിന്റെ വഴിയില്‍ ഇനിയും ഏറെ ദൂരം മുന്നേറുക.

    നാട്ടില്‍ ആയിരുന്നു. വായന വൈകി

    ReplyDelete
  32. ഉമയുടെ കാർ ദൂരങ്ങളോളം താണ്ടിക്കഴിഞ്ഞ ശേഷവും കൃഷ്ണേട്ടൻ കൈകൾ വീശിക്കൊണ്ടേയിരുന്നു. ആ കണ്ണുകളിൽ ചുവപ്പു കലർന്നിരുന്നു.
    ഇവിടെ ഹൃദയം ഒരു കാഴച്ചയെ ആവാഹിചെന്നു ഞാന്‍ പറഞ്ഞാല്‍ വെറുംവാക്കായി തോന്നരുത്... സത്യം..
    ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ ആചിത്രം....
    ഒരു പാടിഷ്ടമായി.. വൈകി വന്നതില്‍ ക്ഷമയോടെ ....സസ്നേഹം...

    ReplyDelete
  33. കണ്ണുകള്‍ നിറഞ്ഞു പോയി ...
    ദാരിദ്ര്യത്തിന്റെ വേദന അനുഭവിച്ചവര്‍ക്ക്‌ മാത്രമേ അറിയൂ ..രണ്ടു മൂന്നു ദിവസത്തിനു ശേഷം അക്കാലത്ത് ചോറ് കിട്ടിയതിന്റെ സന്തോഷവും ആഹ്ലാദവും ഇന്നും ഓര്‍ത്തു പോകുന്നു

    എല്ലാ വിധ ആശംസകളും

    ReplyDelete
  34. നന്നായിരിക്കുന്നു....

    ആശംസകള്‍....

    ReplyDelete
  35. Casino, Online games for fun at DrmCD!
    Explore a wide variety of 군산 출장안마 casino games 밀양 출장샵 including Slots, Blackjack, Roulette and more! New 평택 출장안마 players only. Deposit $20 and get 의정부 출장마사지 100% up to $1000. Rating: 4 · 충청북도 출장샵 ‎9 reviews

    ReplyDelete