സൈതാലിക്കാ ച്ചിപ്പോരം വേഗം നടന്നോളീ ട്ടാ… മാനത്ത് കാറ്
കാണണ്.. ദിപ്പം പൊട്ടി വീയണ മട്ടുണ്ട്.
നടത്തത്തിന് അല്പം വേഗത കൂട്ടിക്കൊണ്ട് മാധവൻ
പറഞ്ഞു.
മയ പെയ്യേം ചെയ്യും മ്മള് നനയേം ചെയ്യും.. ! സൈതാലിക്കക്ക് അക്കാര്യം ഉറപ്പായിരുന്നു.
അതെന്താ പ്പോ ഈ നേരത്തൊരു മയാ.. കാലത്തിന്റെ ഒരു കാര്യേ.. ഒരടക്കും ചിട്ടേല്ല്യാണ്ടായിര്ക്ക്ണ്..
പറഞ്ഞ് തീരും മുൻപേ കാറ്റ് വീശി, മാനത്തെ മേഘത്തു നിന്നും നീരടർന്നു.
തോട്ടു വക്കത്തെ ചേമ്പില പറിച്ച് തലയിൽ ചൂടി രണ്ട് പേരും നനവു പടരുന്ന
പാട വരമ്പിലൂടെ നടന്നു.
ദിപ്പോ വല്ലാത്തൊരു കഷ്ടായി, എന്തോരം ഓടീട്ടും ഒന്നും ങ്ങട് ശര്യാവണില്ല്യാന്നേ..
സൈതാലിക്കേടെ വാക്കുകളിൽ തളം കെട്ടിയ ദുഖം..
ഒക്കെ ശര്യാവും ന്റെ ഇക്കാ… ഓൾക്കയിന്
അയിനും മാത്രം പ്രായൊന്നും ആയിട്ടില്ല്യാലോ..
അതല്ല ന്റെ മാധവാ.. ഒന്നിനെ തന്നെ കോക്കാൻ
പിടിച്ചോണ്ടും പോയി… നിപ്പോള്ളത്
ഓളാ… ഓളെ
കാണുമ്പോ തന്നെ ണ്ട് ന്റെ നെഞ്ചിലൊരു ബല്ലാത്ത ബേജ്ജാറ്….
സയ്താലിക്കയുടെ കണ്ണു നിറഞ്ഞിട്ടുണ്ടോ, നിറഞ്ഞു കാണണം,
മഴത്തുള്ളികൾക്ക് കണ്ണീരിനെ മറക്കാനുള്ള കഴിവുണ്ടല്ലോ….
ങ്ങള് സാമാധാനായിട്ടിരിക്കീന്ന്.. ഓൾക്ക് അയിന് നല്ല പഠിപ്പും പത്രാസോക്കെ ള്ളതല്ലേ… ചിന്തിക്കാനും മാണ്ടീട്ട്
മ്മളെക്കാട്ടീം തോനെ ബുദ്ദീണ്ട്… ഇതൊരു
ബേണ്ടാത്ത സങ്കടാന്നാ നിക്ക് തോന്നണത്…
മഴ പിന്നെയും പെയ്തുകൊണ്ടിരുന്നു, മഴയുടെ ശബ്ദം അവശേഴിപ്പിച്ച് അവരുടെ സംസാരത്തിന് താൽകാലിക തിരശീല വീണു…
കാറ്റ് ആഞ്ഞ് വീശുന്നുണ്ട്, വരമ്പിനിരുവശവും നിന്ന നെൽച്ചെടികൾ നിറഞ്ഞാടുന്നു.
മഴത്തുള്ളി പതിക്കുന്ന നേർത്ത ശബ്ദത്തിനൊപ്പം തോട്ടിലെ വെള്ളം ഒഴുകുന്ന ശബ്ദം കാതിൽ പതിക്കുന്നു.
മാധവാ, ജ്ജ് കേട്ടോ….?
എന്ത്ത്താ സൈതാലിക്കാ….
ആഹ് അപ്പ ജ്ജി കേട്ടില്ലെ? ആരാപ്പോ ഈ മയിരിബിന്റെ നേരത്ത് ഈ തോട്ടും
വക്കത്തിരുന്ന് പാട്ട് പാടണേ…
എന്താ ന്റെ സൈതാലിക്കാ ങ്ങക്ക്, …. തോട്ടും വക്കത്ത് പാട്ട് പാടണണ്ട്ന്നാ… ആരാത്… ഞാൻ
കേക്ക്ണ്ല്ലല്ലോ…
അതെന്താപ്പ നെനക്കത്
കേക്കാൻ പറ്റാത്തെ… മയേന്റെ
ശത്തം കൊണ്ടേയ്ക്കാരം... ല്ലെങ്കിലും ന്റെ ചെവിക്ക്
നല്ല ശക്ത്യാന്ന് ന്റെ സൈനബ എപ്പളും പറയാറ്ണ്ടാര്ന്ന്….
ഇവിടിപ്പോ പാട്ടും കൂത്തും ഒന്നൂല്യന്റെ സൈതാലിക്കാ, ങ്ങള് ഈ മഴേത്ത് ന്നേം കൂടെ നല്ലോണം നനയിക്കാണ്ട് വേം നടന്നോളീ…
ഇല്ലെന്റെ മാധവാ… ഞാൻ
ഇപ്പളും കേക്ക്ണ്ടത്, അത് ഓളാണല്ലോ..
ന്റെ സൈനബ….
ഓൾക്ക് പെരുത്തിഷ്ടള്ള പാട്ടാത്…
ഏത് പാട്ടാന്നാ… എന്ത്
പാട്ടാന്നാ.. ങ്ങള് മിണ്ടാണ്ട്
നടന്നോളീ ഇക്കാ… മാധവന്റെ
വാക്കുകളിൽ എന്തോ ചെറിയൊരു ഭയം കലർന്നിരുന്നു.
അനക്കറിയോ ടാ മാധവാ…ന്റെ സൈനബ, ഓള് പോണേന്റെ
അന്ന് വങ്ങിത്തന്നതാ നിക്കീ കുപ്പായം. ന്റെ മോൾടെ
ഒടുക്കത്തെ സമ്മാനം…
ഇക്കാ…. മാധവൻ ദയനീയമായി
വിളിച്ചു.
മാധവന്റെ വിളി സൈതാലിക്കയുടെ സംസാരത്തിന് അറുതിയിട്ടു.
ഇല്ലെങ്കിലും സൈനബയെ ഓർക്കുമ്പോളൊക്കെ നെഞ്ചു പിടയാറുണ്ടല്ലോ മാധവനും. ആ മടിയിൽ
കിടന്ന് സൈനബ ചിരിച്ചപ്പോളും കരഞ്ഞപ്പോളും ഒക്കെ മക്കളില്ലാത്ത മാധവന്റെ നെഞ്ച് നിറഞ്ഞിട്ടുണ്ട്.
സന്ധ്യയുടെ ചുവപ്പു രാശിയിൽ കറുത്ത മഴക്കാറ് വീണ് ഇരുട്ടിനു ശക്തി വെച്ചിരുന്നു..
ഓർമ്മകളുടെ വയൽ വരമ്പിലൂടെ നടന്ന് നീങ്ങുന്ന സൈനബയെ കാണുകയായിരുന്നു സൈതാലിക്ക.
***
ന്റുപ്പാ… മ്മക്ക് ഈ പാടം
അങ്ങന്നെ വാങ്ങണം.. ന്ന്ട്ട് ഇതിലൊക്കെ നെല്ലിട്ട് അരിണ്ടക്കണം.
അതെന്തിനാ ന്റെ കരളേ മ്മക്ക് അയിനും മാത്രം ഒക്കെ അരിമണി….
മ്മക്ക് അത് ഇവിട്ത്തെ പാവങ്ങൾക്കൊക്കെ കൊട്ക്കാം പ്പാ.. എന്ത് രസാവും
അപ്പൊ അവര്ടെ മൊഖത്തെ ഉഷാറ് കാണാനായിട്ട്……..
***
സൈതാലിക്കാടെ നെഞ്ചുരുകുന്നു, നെഞ്ച് തടവി വരമ്പിലിരുന്ന സൈതാലിക്കയെ മാധവൻ എഴുന്നേല്പിച്ചു..
എന്താ ക്കാ നെഞ്ഞ് വേദനിക്കീണ്ടാ…
ഒന്നൊലെന്റെ മാധവാ… മജ്ജത്തായിപ്പൊയോര് പാട്ട് പാടോ ന്റെ മാധവാ… അനക്കറിയോ അങ്ങനെ ബല്ലതും?
ഇല്ലിക്കാ… മജ്ജത്തായോര് ബരീം ഇല്ല, മുണ്ടീം ല്ല.. പാട്ട് പാട്യേല്ല…
ഇങ്ങള് ബരീം…കുടീല് കുട്ട്യോള് ബെഷമിച്ചിരിക്ക്യാവും….
നിക്കെന്തോ ഒരു ബല്ലായ്മ ന്റെ മാധവാ… ജ്ജി പോയ്ക്കൊ ഞാൻ കൊറച്ചേരം ഇബ്ടിരിക്കട്ടെ….!
ബയ്യാഞ്ഞാല് പാട വരമ്പത്ത് ഒറ്റക്കിരിക്ക്യേ ചെയ്യാ.. നടക്കാൻ വൈക്കൂലാച്ചാല് ഇരുന്നോളീ.. ഞാനും ഇബടിരുന്നോളാം..
ബേണ്ട മാധവാ…നിക്കിപ്പൊ അയിനും മാത്രം ബൈഷമ്യം ഒന്നൂല… ജ്ജി പൊയ്ക്കൊ…
ഞ്ഞിപ്പൊ കുറച്ച് നടന്നാ അങ്ങ്ട് എത്തൂലേ ഇക്കാ… നടന്നോളീ ന്നാ…
അന്നോടല്ലെ ന്റെ മാധവാ ഞാൻ പോവാമ്പറഞ്ഞത്.. മനുഷ്യനെ എടങ്ങേറാക്കാനായിട്ട്…
സൈതാലിക്ക സൈനബയുടെ പാട്ടിൽ ലയിച്ചു പോയിരുന്നു. മനസില്ലാ മനസോടെ മാധവൻ മുന്നോട്ട്
നടന്നു…
വീടിന്റെ പൂമുഖത്തെ ഭിത്തി ചാരി നിൽക്കുന്ന നാലു കണ്ണുകളെ ഓർക്കാൻ സൈതാലിക്കക്ക്
കഴിയുന്നുണ്ടായിരുന്നില്ല, കൈ നീട്ടി വിളിക്കുന്ന തന്റെ മകളുടെ അടുത്തേക്ക് മഴനൂലുകളിലൂടെ
ഭാര രഹിതനായി നടന്നു കയറുകയായിരുന്നു സൈതാലിക്ക..
njaan aano aadyam vaayichathu ??
ReplyDeleteആഹ് ഹ് ഹ ഹ ചൂടോടെ വായിക്കാൻ ഫാഗ്യം ഇങ്ങക്കെന്നെ കിട്ടി ഹ ഹ സംഗീത്
Deleteപാവം സൈതാലിക്കാ.... :)
ReplyDeleteഇത്തരം പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുമ്പോള്‍ ഇത് വായിക്കുന്നവരുടെ മാനസികാവസ്ഥ കൂടി കരുതണം. ചിലരുടെ പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞാല്‍ കുറെ നേരത്തേക്ക് മനസ് പിടയും. സലാംജിയുടെ പോസ്റ്റ് വായിച്ച ശേഷം മനസ് പിടയുന്ന മറ്റൊരു പോസ്റ്റ്.!,!
ReplyDeleteഇതിലെ സൈതാലിക്കയും മാധവേട്ടനും രണ്ടു പൈതൃകങ്ങളാണ്.
നമുക്കിടയില്‍ നഷ്ടപ്പെടുന്ന സ്നേഹ-ബന്ധങ്ങളുടെ രണ്ടു ബിംബങ്ങള്‍
ഭാര്യയുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന ഒരു വൃദ്ധന്റെ കണ്ണീരുണ്ട് ഈ കഥയില്‍ !
(നീട്ടിയും പരത്തിയും പറഞ്ഞു കുളമാക്കാതെ തുടക്കവും തുടര്‍ച്ചയും ഒടുക്കവും ഒതുക്കത്തോടെ പറഞ്ഞല്ലോ റിനീ. നിറഞ്ഞ കണ്ണുകളോടെ യാച്ചു)
സ്വന്തം രചന ആരുടെയെങ്കിലുമൊക്കെ ഹൃദയത്തില്‍ സ്പര്‍ശിച്ചു എന്നറിയുന്നത് സന്തോഷം നല്‍കുന്നതാണ് കണ്ണൂരാന്‍... , ഹൃദയം നിറഞ്ഞ സന്തോഷം, നന്ദി
Deleteസെയ്താലിക്കാ വഷമിപ്പിക്കുന്നു
ReplyDeleteനഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകളിലൂടെ ഒരു നടത്തം.
ReplyDeleteഇപ്പൊ ഇങ്ങനെ എത്ര സൈതാലിക്ക കാണും എത്ര മാധവേട്ടന്‍ കാണും അജിതെട്ടാ? രാംജി ഏട്ടാ
Delete:-)
ReplyDeleteകണ്ണില്‍ കാണുന്നു ...ഒരു മഴയും പൂമുഖവും അവടെ സൈദാലിക്കയും ,
ReplyDeleteകാതില്‍ മഴക്കൊപ്പം നേര്‍ത്തു വരുന്നൊരു പെണ്‍പാട്ടും....
അക്ഷരങ്ങളെ ജീവസ്സുട്ടതാക്കാനുള്ള ഈ കഴിവിന് ആയിരം അഭിനന്ദനങ്ങള്‍...
കഥയും കഥാപാത്രങ്ങളും മനസ്സില്‍നിന്നു മായാതെ....
ReplyDeleteനന്നായിരിക്കുന്നു റൈനി
ഇടയില്‍ അക്ഷര തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട് (സയ്താലിക്കയുടെ, അവശേഴിപ്പിച്ച് , അരിണ്ടക്കണം, ) :)
ReplyDeleteഅവതരണം മനോഹരമായി. ഹൃദയസ്പര്‍ശിയായിരുന്നു ...
ആശംസകള്‍ രൈനീ..
ഇഷ്ടായി റൈനി...നോവുസമ്മാനിച്ച കഥ .
ReplyDeleteനല്ലൊരു നടത്തം പുതുവഴി...ഒരു നോവുസമ്മാനിച്ചുട്ടോ
ReplyDeleteനല്ല കഥക്കെന്റെ ആശംസകൾ
ReplyDeleteനോവീട്ടോ..പാവം സൈതാലിക്കയെന്ന് പറയിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. വലിച്ചിഴക്കാതിരുന്നതാണിതിന്റെ ഭംഗി.
ReplyDeleteകൊള്ളാം.... ഒരു പുതുമ.... ആശംസകള്‍..
ReplyDeleteസ്വന്തം രചന ആരുടെയെങ്കിലുമൊക്കെ ഹൃദയത്തില്‍ സ്പര്‍ശിച്ചു എന്നറിയുന്നത് സന്തോഷം നല്‍കുന്നതാണ് ,
Deleteസന്തോഷം,ഹൃദയം നിറഞ്ഞ നന്ദി ദീപുട്ടന്‍ ശലീര്‍, മുബി, അബ്സര്‍, അനാമിക, കാതി ചന്തുവേട്ടന്‍, തുമ്പീ.. റോബിന്‍ ....
അബ്സറിക്കാ, എത്ര ശ്രമിച്ചിട്ടും ഈ ടൈപ്പിങ്ങില്‍ അക്ഷരങ്ങള്‍ ക്ലിയറായി വരുന്നില്ല. ക്ഷമിക്കുമല്ലോ
ഇത് വായിച്ചപ്പോള്‍ സൈതാലിക്ക മനസ്സില്‍ മായാതെ കിടക്കുന്നു.. കഥ ഹൃദയത്തില്‍ സ്പര്‍ശിച്ചു റൈനി.. ആശംസകള്‍
ReplyDeleteഒന്ന് മനസ്സിൽ തട്ടി
ReplyDeleteറൈനി. നല്ല കഥ . എഴുതുന്നതില്‍ കൂടുതല്‍ ഗൌരവം കൊടുക്കൂ. നാട്ടു മണ്ണിന്റെ സുഖമുള്ള കഥകള്‍ എഴുതാന്‍ കഴിയുന്നുണ്ട്. ചെറുതെങ്കിലും മനസ്സില്‍ തട്ടുന്ന വരികള്‍ ഉള്ള ഇത്തരം രചനകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു
ReplyDeleteസൈതാലിക്ക മനസ്സില്‍ മായാതെ നില്‍ക്കുന്നു ..അഭിനന്ദങ്ങള്‍ ..
ReplyDeleteനല്ല കഥ, നാട്ടിന്‍പുറത്തെ സൌഹ്യദവും നന്മയും എല്ലാം നന്നായി പറഞ്ഞു. വീണ്ടും നാടിന്‍റെ മണമുള്ള കഥകള്‍ എഴുതൂ.
ReplyDeleteസൌഹൃദങ്ങളുടെ ഊഷ്മളതയും നോവും പകര്‍ന്ന കഥ
ReplyDeleteനല്ല ഹൃദയസ്പര്‍ശിയായ കഥ ......വായിച്ചു കഴിഞ്ഞിട്ടും സൈനബയും സൈതാലിക്കയും മനസ്സില്‍ ഒരു നൊമ്പരമായി നില്‍ക്കുന്നു
ReplyDeleteമഴ നനഞ്ഞുപോയ പ്രതീതി, തനതു ഭാഷ നന്നായി ഉപയോഗിച്ചു.
ReplyDeleteഒരു റെയ്നി ഡ്രീംസ് ......:)
ഉള്ളില്‍ നോവുള്ള രചനകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.. മഴനൂലുകള്‍ പോലെ... വളരെ നന്നായി...
ReplyDeleteനാടിന്‍റെ മണമുള്ള കഥ..
ReplyDeleteനന്നായി എഴുതി റൈനി...
ReplyDeleteഒരു നീറ്റലായി അല്‍പ്പം കഥാപാത്രങ്ങള്‍ ..
പ്രത്യേകിച്ചും സൈതാലിക്ക നെഞ്ചു നീറ്റി..
ഗ്രൂപ്പുകളില്‍ ഇടുന്ന പ്രൊഫൈല്‍ പോസ്റ്റുകളുടെ രീതി വെച്ച് നോക്കിയാല്‍ താങ്കള്‍ക്കു അല്‍പ്പം കൂടി നന്നാക്കാം എന്ന് കൂടി തോന്നി.
നല്ല അവതരണം .... മനസ്സില്‍ മായാതെ ചില നിമിഷങ്ങള്‍ ...
ReplyDeleteവീടിന്റെ പൂമുഖത്തെ ഭിത്തി ചാരി നിൽക്കുന്ന നാലു കണ്ണുകളെ ഓർക്കാൻ സൈതാലിക്കക്ക് കഴിയുന്നുണ്ടായിരുന്നില്ല, കൈ നീട്ടി വിളിക്കുന്ന തന്റെ മകളുടെ അടുത്തേക്ക് മഴനൂലുകളിലൂടെ ഭാര രഹിതനായി നടന്നു കയറുകയായിരുന്നു സൈതാലിക്ക.
ReplyDeleteനല്ല ഭാവതീവ്രതയോടെ എല്ലാ വികാരങ്ങളും അക്ഷരങ്ങളിലാക്കി പകർത്തിയിട്ടുണ്ട് റൈനീ.
ഭാര്യ നഷ്ടപ്പെട്ട ആളുടെ നൊമ്പരവും മറ്റെല്ലാ വികാരങ്ങളും നന്നായി തന്നെ പറഞ്ഞു ട്ടോ.
ഇഷ്ടമായി,ഈ ഭാവങ്ങളെല്ലാം ഹൃദയത്തിനെ സ്പർശിച്ചു.
ആശംസകൾ.
സൈദാലിക്കയും മാധവേട്ടനും സൈനബയും ഒരു നൊമ്പരമാവുന്നു...
ReplyDeleteസൈദാലിക്കയും മാധവേട്ടനും സൈനബയും ഒരു നൊമ്പരമാവുന്നു...
ReplyDeleteസൈദാലിക്കയും മാധവേട്ടനും സൈനബയും ഒരു നൊമ്പരമാവുന്നു...
ReplyDelete