Tuesday, September 4, 2012

അഗ്നിശുദ്ധി

രണ്ടു ദിവസങ്ങ ള്‍ മാറി നില്‍ക്കുന്നതിന് ആവശ്യമായതെല്ലാം അരമണിക്കൂര്‍ കൊണ്ട് ചെയ്തുതീര്‍ത്തു യാത്രക്കായി പുറപ്പെടുമ്പോള്‍ സുജയ ഒരുക്കിവെച്ച ബാഗ് അയാള്‍ക്ക് നേരെ നീട്ടി. പ്രിയതമയോട് യാത്രയോതി പുറത്തിറങ്ങുമ്പോള്‍ സാധാരണ യാത്രകള്‍ക്ക് ഒരുങ്ങിയിറങ്ങുമ്പോള്‍ ഉണ്ടാവാറുള്ള പരിഭവങ്ങളോ  പരാധികളോ അവളില്‍ നിന്നും ഉണ്ടായില്ല.

വരണ്ട മണ്‍ തരികളെ ഞെരിച്ചു കൊണ്ട് അയാളുടെ കാലുകള്‍ മുന്നോട്ട് ചലിച്ചുകൊണ്ടിരുന്നു. വഴിയിലെ കാഴ്ചകള്‍ അവ്യക്തമായിത്തീര്‍ന്ന ആ യാത്ര ബോധാമനസിലും ഉപബോധമനസിലും വേദനയുടെ കത്തുന്ന കനല്‍ നിറച്ചതായിരുന്നു.

വഴിയില്‍ നിന്നു തന്നെ കിട്ടിയ ഓട്ടോറിക്ഷയില്‍ കയറി. ഓട്ടോറിക്ഷക്കാരന്‍ വഴിയിലുടനീളം എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഒന്നും അറിയുകയോ കേള്‍ക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ലെങ്കിലും അലക്ഷ്യമായി അയാള്‍ക്കുത്തരം  മൂളിക്കൊണ്ടിരുന്നു. ആണെന്നോ അല്ലെന്നോ തിരിച്ചറിയാനാവാത്ത മൂളലുകള്‍ ഓട്ടോക്കാരന്റെ അസ്വസ്ഥത നിറച്ചു കൊണ്ടിരിക്കുന്ന സംസാരത്തിന് വിരാമ ചിഹ്നം നല്‍കുമെന്ന ചിന്തയെ പരിഹസിച്ചു കൊണ്ട് അയാള്‍ സംസാരം തുടര്‍ന്നു കൊണ്ടിരുന്നു.

റയില്‍വേ സ്റ്റേഷന്റെ ഗേറ്റ് കടന്ന്‍ ഓട്ടോ റിക്ഷ നിന്നു. സ്റ്റേഷനിലെ തിങ്ങിക്കൂടിയ ജനക്കൂട്ടം ധൃതിയില്‍ നടന്നു നീങ്ങുന്ന കാഴ്ച കാലത്തിന്റെ വേഗതയുടെ  നേര്‍ചിത്രം മനസ്സില്‍ വരച്ചിട്ടു. പ്രതീക്ഷകള്‍ നിറച്ച ബാഗുകള്‍ കയ്യിലേന്തി യാത്രതിരിച്ചവര്‍, വിടര്‍ന്ന മോഹങ്ങളുടെ പൂവിറുക്കാന്‍ പോകുന്നവര്‍, തന്നെപ്പോലെ തകര്‍ന്ന സ്വപ്നങ്ങളുടെ ചിതയോരുക്കാന്‍ പോകുന്നവര്‍, അങ്ങനെ എത്രയെത ഭാവങ്ങളാണ് പ്രയാണികളുടെ മുഖത്ത് ഉണ്ടാവുന്നതെന്ന്‍ അയാളോര്‍ത്തു.

പെട്ടെന്നുള്ള യാത്രയായതിനാല്‍ റിസര്‍വേഷന്‍ കിട്ടിയില്ല. മാന്യതയെ അത്യാവശ്യതിനായി ബലി നല്‍കി കാട്ടികൂട്ടിയ പ്രകടനങ്ങള്‍ക്കവസാനം ആഗ്രഹിച്ചതുപോലെ ജനല്പാളിക്കടുത്ത് തന്നെ സീറ്റ് ലഭിച്ചു. ഈ സീറ്റ് കൂടി ലഭിചില്ലായിരുന്നെങ്കില്‍ മണിക്കൂറുകളോളം നിന്നുകൊണ്ടുള്ള ഈ യാത്ര എത്രത്തോളം വിഷമകരമായിരുന്നെനെ എന്നോര്‍ത്തുകൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് അയാളുടെ  മിഴികള്‍ നീണ്ടു.

 ബാഗില്‍ സുജയ കരുതി വെച്ച പുസ്തകം കയ്യിലെടുത്ത് മറി ക്കുമ്പോള്‍ അയാളോര്‍ത്തു.  'തന്റെ  പ്രിയതമ, അവള്‍ തന്നെയായിരിക്കണം ലോകത്തിലെ ഏറ്റവും ഉത്തമയായ ഭാര്യ'. പരിഭവങ്ങളും പരാധികളുമില്ലാതെ തനിക്കായ്‌ ജീവിക്കുന്നവള്.  ഈ തിരക്ക് പിടിച്ച സ്വാര്‍ത്ഥലോകത്ത് ഇങ്ങനെയും ഒരു സ്ത്രീ മനസോ എന്ന്‍ കൌതുകം കൊണ്ടിട്ടുണ്ട് പലപ്പോളും . എന്നിട്ടും താന്‍ അവള്‍ക്ക് തിരിച്ചുകൊടുക്കുന്നത് മുള്ളുകള്‍ കൊണ്ടുള്ള മുറിവുകളാണല്ലോ.
'ഒരുപക്ഷെ എല്ലാ പുരുഷന്മാരും ഇങ്ങനെയാവാം. വാങ്ങുന്നതിനനുസൃതം തിരിച്ച് നല്‍കുവാന്‍ അറിയാത്തവര്..‘
ഒരു നെടുവീര്‍പ്പിനൊപ്പം വേറുതെയൊന്ന്‍ പിടഞ്ഞ മനസിനെ അയാള്‍ സ്വയം സമാധാനിപ്പിച്ചു.

കയ്യിലെ പുസ്തകം മറിക്കുമ്പോള്‍ ജിബ്രാന്റെ തത്വശാസ്ത്രങ്ങള്‍ ഓരോന്നായി അല്‍മുസ്തഫ അയാളുടെ മനസ്സില്‍ കോറിയിടുന്നതിനിടെ എപ്പോഴോ നിദ്രയുടെ കൈകള്‍ അയാളുടെ കണ്ണുകള്‍ തഴുകിയടച്ചു.

ഉറക്കവും ഉണര്‍ച്ചയുമായി പതിനൊന്ന്‍ മണിക്കൂറുകളുടെ ദൂരം താണ്ടിത്തീന്നിരിക്കുന്നു. ഇരുമ്പുപാളങ്ങളില്‍ ഉരഞ്ഞുനിന്ന തീവണ്ടിയില്‍ നിന്നും അയാള്‍ പുറത്തിറങ്ങി. വിശപ്പും ദാഹവും ആക്രമിച്ചുകൊണ്ടിരുന്നെങ്കിലും ഭക്ഷണ ശാലകളിലേക്ക് കടക്കാതെ അയാളുടെ കാലുകള്‍ വഴിയരികിലെ ബസിനരികിലേക്ക് ചലിച്ചു. കാത്തിരിപ്പിന്റെ നിരാശതയില്‍ കിടക്കുന്നവളെ കാണുവാന്‍ അയാളുടെ മനസ് ആഗ്രഹിച്ചപ്പോള്‍ തന്നെ എന്തിന് എന്നൊരു ചോദ്യം അയാളില്‍ നിന്നുയരാതിരുന്നില്ല.

അത്യാവശ്യ ഘട്ടങ്ങളില്‍ മനുഷ്യന്‍റെ യാത്രകള്‍ക്ക്   വേഗത കുറയുന്നതും ദൂരം കൂടുന്നതും കാലത്തിന്റെ കുഞ്ഞുകുസൃതികളാണെന്ന്‍ അയാള്‍ക്ക് തോന്നി. മനുഷ്യന്‍റെ വേദനകള്‍ നിറയുന്ന മുഖഭാവമാണ് ക്രൂരനായ വിധിയുടെ ഇഷ്ട കാഴ്ചകളെന്ന്‍ അയാള്‍ വെറുതെ ചിന്തിച്ചു.

ദൂരങ്ങളെ താണ്ടി ഇഞ്ചംപാക്കത്തെ ഗ്രാമഭംഗിയില്‍ ബസിറങ്ങുമ്പോള്‍ മുന്‍പ്‌ ഈ ഗ്രാമം തന്നില്‍ നല്‍കിയ  സുഖം ഇപ്പോളില്ലെന്ന്‍ അയാള്‍ തിരിച്ചറിഞ്ഞു. മുന്‍പ് ബാസിറങ്ങുന്നതും കാത്ത് ചിരിയൂറുന്ന മുഖത്തോടെ നിന്നവള്‍ ഇന്ന്‍ വെളുത്ത തുണിയാല്‍ പൊതിയപ്പെട്ട് തന്നെയും കാത്ത് കിടക്കുകയാണല്ലോ എന്ന ഓര്‍മ്മ അയാളുടെ മിഴികളില്‍ നനവ്‌ പടര്‍ത്തി.

അനുപമയുടെ വീടിനടുത്തേക്ക് നടന്നടുക്കുംതോറും വഴിയില്‍ നിറയുന്ന ജനക്കൂട്ടം അവിടവിടെ നിന്ന്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നു. ആര്‍ച്ച്‌ ആകൃതിയില്‍ ബോഗന്‍വില്ല കൊണ്ട് മനോഹാരമായി തീര്‍ത്ത പടി കടന്നു അകത്തേക്ക് കാലെടുത്ത് വെക്കുമ്പോള്‍ മനസ്  വല്ലാതെ തെ പിടഞ്ഞുകൊണ്ടിരുന്നു.

അകത്ത് കടന്ന്‍ മുറിയില്‍ ശുഭ്രവസ്ത്രത്താല്‍ പുതച്ചു മൂടപ്പെട്ടു  കിടന്ന അനുപമയുടെ അരികിലെത്തിയതും ഹൃദയത്തിലെ മുറിവുകള്‍ക്ക് ആഴം കൂടിയതായി അയാള്‍ക്ക് തോന്നി.
അഭീ.... എന്നൊരു വിളി ആ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്ന്‍ വന്നെങ്കില്‍ എന്ന്‍ അയാള്‍ വല്ലാതെ ആഗ്രഹിച്ചു.

മരണമുറിയിലെ ശ്വാസം മുട്ടുന്ന അന്തരീക്ഷത്തില്‍ നിന്നും പുറത്ത് കടന്നു മുറ്റത്തെ വിശാദമൂകയായ മാവിനെ ചാരി നില്‍ക്കുമ്പോള്‍ അരികിലെ ആളുകള്‍ അടക്കിപ്പിടിച്ചു സംസാരിക്കുന്നത് കേള്‍ക്കാം.

"സണ്‍ ഷേഡ് കെട്ടാത്ത ടെറസില് ചെടിച്ചെട്ടി വെക്കാന്‍ കയറിയതാത്രേ.. കാലുതെറ്റി... ..ഇത്രോക്കെയുള്ളൂ മനുഷ്യന്റെ കാര്യം."

അരികില്‍ കൂട്ടം കൂടി നില്‍ക്കുന്നവരില്‍ ഒരാളില്‍ നിന്നും വന്ന വാര്‍ത്ത വിശ്വസിക്കാന്‍ പക്ഷേ അയാള്‍ക്ക് കഴിയുകയില്ലല്ലോ . ഒരുപക്ഷെ അവളുടെ കാലുകള്‍ അറിയാതെ വഴുതിയതല്ല അത് മനപൂര്‍വ്വം വഴുതപ്പെട്ടതാണെന്ന സത്യം അറിയാവുന്ന ഒരാള്‍ താനും മറ്റൊരാള്‍ സുജയയും മാത്രമാണല്ലോ എന്ന്  അയാളോര്‍ത്തു.

സംസ്കാരം കഴിഞ്ഞ് പുറപ്പെടാനൊരുങ്ങുമ്പോള്‍ അനുവിന്റെ അമ്മയുടെ കണ്ണുകളിലെ വേദനക്ക് ശമനം ഒരു നോട്ടം കൊണ്ട്പോലും നല്‍കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അല്ലെങ്കില്‍ തന്നെ എത്ര വലിയ സമാധാന വചനങ്ങള്‍ക്കും അവരുടെ നഷ്ടങ്ങളെ നികത്താനാവില്ലല്ലോ.

തിരികെ നടന്ന്‍ നീങ്ങുമ്പോള്‍ മനസ് വല്ലാത്തോരവസ്ഥയില്‍ ആയിരുന്നു. കാതില്‍ അനുപമയുടെ അവസാനത്തെ വാക്കുകള്‍ മുഴങ്ങിക്കേട്ടു കൊണ്ടിരുന്നു.

“എന്നെക്കുറിച്ച് അഭിക്കെന്തറിയാം ... ഞാന്‍ ഒരു പ്രോസ്റ്റിട്യൂട്ട്  ആണ്  അഭീ.. വേശ്യ എന്ന വാക്കില്‍ നീ കാണുന്ന കറുത്ത് തടിച്ച സ്ത്രീകളിലൊന്നല്ല. ഒരു ഇന്റെര്‍ നാഷണല്‍ വണ്‍ .... ........  ...“

“അനൂ.. തമാശയായി ആണെങ്കിലും ഇങ്ങനെയൊന്നും പറഞ്ഞു കൂടാ ..“  എന്ന അയാളുടെ ശാസനയെ  അവഗണിച്ചു ഉതിര്‍ന്ന അവളുടെ വാക്കുകള്‍ അയാള്‍ വീണ്ടും വീണ്ടും ചെവിയില്‍ കേട്ടുകൊണ്ടിരുന്നു.

“സ്വയം ഒരു വിഡ്ഡിയാവാന്‍ ശ്രമിക്കരുത് അഭീ.. ഒരിക്കലും ഒരു സ്ത്രീ സ്വയം ഒരു വേശ്യയെന്ന്‍ പറയുകയിലല്ലെന്ന് സ്പഷ്ടമായി അറിയുന്ന നീ എന്തിനാനെന്റെ മുന്നില്‍ അഭിനയിക്കാന്‍ ശ്രമിക്കുന്നത്?
അറിയാതെ ഒരു സഹോദരിയായി കണ്ടു നീ നല്‍കിയ സ്നേഹം വ്യര്‍ഥമായ വേദനയെ മറച്ചു വെക്കാനോ? എനിക്കറിയാം തിരിച്ചുപോയാല്‍ പിന്നെ നീയൊരിക്കലും എന്നെ കാണാന്‍ വരികയില്ലെന്ന്‍ ..  അല്ലെങ്കിലും ഇനിയൊരിക്കല്‍ ഒരു കൂടിക്കാഴ്ച അതെന്തിന് ? എങ്ങനെയാണ് എനിക്കതിന് കഴിയുന്നത്?“

"അനൂ നീ എന്തൊക്കെയാണീ പുലമ്പുന്നത്? എനിക്കൊന്നും വ്യക്തമാവുന്നില്ല. നിന്നെപ്പോലെ ഒരു കുട്ടി ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ വിശ്വസിക്കനാവില്ലല്ലോ ഇതൊന്നും..."

“വിശ്വസിക്കണം അഭീ.. ഒരായിരം വട്ടം ഞാന്‍ പറയാന്‍ ആഗ്രഹിച്ചതാണ്‌ നിന്നോടിത്.. പക്ഷെ പറഞ്ഞ് തീർത്തൊരു നിമിഷത്തിനപ്പുറം നിന്റെ മുഖത്ത്  നോക്കുന്നതോര്‍ത്ത് പലപ്പോളും വേണ്ടെന്നു വെച്ചു.“

“അനൂ.. എന്തെക്കെയാണിത് ??“

“ഞാന്‍ പറയാം അഭീ.. എനിക്കെല്ലാം പറയണം നിന്നോട് ..“

“ഡിഗ്രിക്ക് പടിക്കുന്ന കാലത്താണ് ഞാന്‍ അവനെ പരിചയപ്പെട്ടത്.  വൈകീട്ട് സമയം കളയാനായി ഇരുന്ന ഒരു ചാറ്റ് റൂമിൽ. ഒരൊറ്റ വട്ടം ചെയ്ത ചാറ്റിൽ ഞാൻ അവനെ എഴുതി. സല്‍സ്വഭാവി. മാന്യന്‍...  ഞങ്ങള്‍ വളരെ പെട്ടെന്ന്‍ നല്ല സുഹൃത്തുക്കളായി.
അവനാണ് എനിക്കയാളെ പരിചയപ്പെടുത്തിയത്..  മാര്‍ട്ടിന്‍ ഇന്റർനാഷനാല്‍ പെണ്‍ വാണിഭ സംഘത്തിലെ എജന്റ് ..“ 
“അനൂ പ്ലീസ്....” അയാളുടെ വാക്കുകളിൽ താക്കീതിന്റെ സ്വരം..

“അരുത് എന്നെ തടയരുത് അഭീ..എനിക്കിതെല്ലാം നിന്നോടെങ്കിലും ഒന്ന് പറയണം...“

സ്തംബ്ദനായി മിഴിച്ചുനിന്ന അയാളെ നോക്കി അവൾ പറഞ്ഞുകൊണ്ടിരുന്നു..

“എനിക്ക് എങ്ങനെയാണ് മനസ് തെറ്റിയതെന്ന്‍ അറിയില്ല അഭീ.. അയാളൊരിക്കലും എന്നെ തട്ടിക്കൊണ്ടുപോകുകയോ ഭീഷണിപ്പെടുതുകയോ ഒന്നും ചെയ്തിട്ടില്ല ഒന്നും.. പക്ഷെ അയാള്‍ നല്‍കിയ മോഹന വാഗ്ദാനങ്ങളില്‍ ഞാന്‍ വീണു പോയി അഭീ..  കൈ നിറയെ നിറഞ്ഞുകവിയുന്ന കറന്‍സികള്‍, ഒരിക്കലും ജീവിതത്തില്‍ കാണാന്‍ കഴിയില്ലെന്ന്‍ കരുതുന്ന രാജ്യങ്ങളിലേക്ക് ട്രിപ്പുകള്.. അങ്ങനെ എന്തോലൊക്കെയോ എന്റെ മനസൊന്ന് പതറിപ്പോയി അഭീ..“

കാമത്തിന് വേണ്ടിയായിരിക്കില്ല  ഞാന്‍ അങ്ങനെ ഒക്കെ ചെയ്തെതെന്ന്‍ നിനക്ക് ഊഹിക്കാനാവുമെന്ന്‍ എനിക്ക് തോന്നുന്നു. കാശിനു വേണ്ടിയാവാനും സാധ്യതയില്ല. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് എന്റെതെന്ന്‍ നിനക്കറിയാമല്ലോ. എന്നിട്ടും വെറുമൊരു കൌതുകത്തിനായി ഞാന്‍ എന്റെ ജീവിതം...
 പറഞ്ഞുമുഴുമിപ്പിക്കാനാവാതെ പൊട്ടിക്കരയുന്ന അനുവിന്റെ മുഖം അയാളുടെ കണ്ണുകള്‍ക്ക് മുന്‍പില്‍ നിറഞ്ഞുനില്‍ക്കുന്നു.ഭാരിച്ച വേദനയോടെ അയാള്‍ കണ്ണുകള്‍ ഇറുകെയടച്ചു. തലക്കകത്ത് ആരൊക്കെയോ ചെണ്ട കൊട്ടി പഠിക്കുന്നു. തലക്കിരു വശവും പൊട്ടി പിളരുന്ന വേദന. ശരീരം ഇപ്പോള്‍ വല്ലാതെ വിശ്രമം ആഗ്രഹിക്കുന്നു.
***
വല്ലാത്ത ക്ഷീണത്തോടെ പടികടന്നു കയറുമ്പോൾ സുജയ വഴിക്കണ്ണുമായി കാത്തു നിൽക്കുകയായിരുന്നു. നിറഞ്ഞ പുഞ്ചിരിക്ക് പകരം നൽകിയത് വിഷാദച്ചിരിയായതിനാൽ കൂടുതലൊന്നും സംസാരിക്കാതെ അവൾ അടുക്കളയിലേക്ക് നടന്നു.

“കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലെ? ഇനീപ്പൊ അതൊക്കെയോർത്ത് വിഷമിച്ചിട്ടെന്താണ്?“

കയ്യിലെ ചായഗ്ലാസ് നീട്ടി സുജയയുടെ സമാധാന വചനങ്ങൾ...
അയാൾ തികച്ചും അൽഭുതത്തോടെ അവളെ നോക്കി,  ഇവളൊരു മാലാഖയോ? മറ്റുള്ളവരെ അടുത്തറിഞ്ഞ് കഴിയുമ്പോളാണല്ലോ ഈശ്വരാ കൂടെയുള്ളവർ എത്ര മികച്ചവരാണെന്നറിയുന്നത്.
അയാൾ അവളെ കൌതുകത്തോടെ നോക്കി ചിരിച്ചു.

കൂടുതൽ വിഷമിക്കുന്നതിൽ അർഥമില്ലെന്നും തന്റെ വിഷമങ്ങളുടെ ഭാരം പേറേണ്ടി വരുന്നത് അവളാണെന്നുമുള്ള യുക്തമായ ചിന്ത അയാളെ സ്വയം മാറ്റത്തിന് പ്രേരിപ്പിച്ചിരിക്കണം
..
ചായ കപ്പ് ചുണ്ടോടടുപ്പിക്കവേ മറക്കാനായ് ശ്രമിക്കുന്നവയെ തഴുകിയുണർത്താനെന്ന പോലെ അവളിൽ നിന്നും വാക്കുകൾ പുറത്തുവീണു..

എന്നാലും ആ കുട്ടി........

മറന്നു കളയൂ സുജാ...
അഗ്നിയോട് വിവേകമില്ലാതെ പറന്നടുക്കുന്ന ഈയാമ്പാറ്റകൾക്ക് ആയുസ് കുറവാണ്.
അഗ്നിയെ ഭക്ഷിക്കാനൊരുങ്ങിയിറങ്ങുന്നവരെ അത് ഭക്ഷിക്കുമെന്നറിയാത്തവർ വെറും വിഡ്ഡികള്.. സ്വയം വിഡ്ഡി വേഷം കെട്ടിയാടിയ ഒരുത്തിയുടെ ഒടുക്കത്തിന് ഇനിയും വേദനിക്കേണ്ടതില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ ആത്മഹത്യ ഭീരുത്വമാണെന്നും പുതിയൊരു ജീവിതത്തിലേക്ക് നടന്നുകയറണമെന്നും നമ്മളെത്രത്തോളം പറഞ്ഞതാണ്.  ഇല്ല, എന്റെ മനസിലൊരിക്കലും അവളെക്കുറിച്ചോർത്തൊരു വേദനയുമില്ല.
പറഞ്ഞു തീർത്ത് മുറിയിലേക്ക് നടക്കുമ്പോൾ സുജയയെ കാണിക്കാതെ അയാൾ മിഴികൾ തുടച്ചു. അയാൾക്കറിയാമായിരുന്നു, വളരെ വേഗത്തിലൊന്നും അനുപമ നൽകിയ വേദനയുടെ ഭാരം ജീവിതത്തിൽ നിന്നൊഴിഞ്ഞു പോകുകയില്ല എന്ന നഗ്ന സത്യം..
***
========================================================================
21 comments:

 1. നന്നായിട്ടുണ്ട് ..:)

  ReplyDelete
 2. മനോഹരം,
  നല്ല എഴുത്ത്, വരികൾ ഒരോന്നും കഥ നന്നായി പറയിപ്പിക്കുന്നുണ്ട്

  ആശംസകൾ

  ReplyDelete
 3. വിവേകം, വിചാരങ്ങളെ കീഴടക്കുമ്പോള്‍, തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. നന്നായിട്ടുണ്ട്. ഇഷ്ടപെട്ടു.

  ReplyDelete
 4. കൊള്ളാം.ഒന്നുകൂടി ഒന്നുകൂടി ചെത്തിമിനുക്കിയാല്‍ ആകര്‍ഷകമാകും.
  ആശംസകളോടെ

  ReplyDelete
 5. നന്നായി ഭായീ...

  ReplyDelete
 6. നന്നായി.... ആ ഗ്രിപ്പ് ക്ലൈമാക്സില്‍ ഒന്ന് ചെറുതായി തെറ്റി... എങ്കിലും കുഴപ്പമില്ല... നല്ല കഥ... തുടക്കം ഒരു മന്ദിപ്പ് തോന്നിയത്‌ മനസ്സിനെ പിന്നെ ഉണര്‍ത്താന്‍ ആയിരുന്നു അല്ലെ??? ഇന്നത്തെ ജീവിത രീതിയില്‍ ബാക്കി ആവുന്നത് ഈ കണ്ണീരും മൃതശരീരങ്ങളും മാത്രം.... ആശംസകള്‍

  ReplyDelete
 7. Comment by padma kannanthodiyil 17 hours ago
  Delete Comment
  കഴിഞ്ഞ ദിവസം " എന്‍റെ വാര്‍ത്തകള്‍" എന്ന ഒരു പരിപാടിയില്‍ കണ്ട റിപ്പോര്‍ട്ട് ഓര്‍മ വരുന്നു. മംഗലാപുരത്ത് നഴ്സിംഗ് പഠിക്കാന്‍ പോയ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു investigative റിപ്പോര്‍ട്ട്‌ ആയിരുന്നു അത്. അതില്‍ രണ്ടു തരം വാണിഭത്തെ കുറിച്ച് പറഞ്ഞിരുന്നു. ഒന്ന്, അബധത്തിലോ ചതിക്കപ്പെട്ടോ ഇതില്‍ വന്നു പെട്ടവരെ കുറിച്ചാണ്. അവരെ മാസങ്ങളോളം പുറം ലോകം കാണാതെയും അറിയാതെയും ഒരു മുറിക്കുള്ളില്‍ പൂട്ടി ഇട്ടിരിക്കുകയാണ് . ആളുകള്‍ എത്തുമ്പോള്‍ മാത്രം വാതില്‍ തുറന്നു അവരെ കാണിക്കും.വന്നവര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ വീണ്ടു മുറിക്കുള്ളിലെ ഏകാന്തതയിലേക്ക്. എതിര്‍ക്കാനോ പ്രതികരിക്കാനോ കഴിയാതെ ഉറ്റവരെയും ഉടയവരെയും കാണാതെ മരിച്ചു ജീവിക്കുകയാണ് അവര്‍. മറ്റൊരു കൂട്ടര്‍, ജീവിതത്തിന്റെ എല്ലാ സ്വാതന്ത്രിവും അനുഭവിച്ചു ആഘോഷിച്ചു ജീവിക്കുന്നു. agent നെ സമീപിച്ചാല്‍ പത്തു മിനിടിനു ഉള്ളില്‍ അവര്‍ സ്പോട്ടില്‍ എത്തും. വിലപറഞ്ഞു ഉറപ്പിച്ചു കാശും വാങ്ങി മടങ്ങും. ആദ്യം പറഞ്ഞവര്‍ ഒരു തെറ്റും ചെയ്യാത്തവര്‍ ആണ്. എന്നാലും പീഡനങ്ങള്‍ മാത്രം. രണ്ടാമത് പറഞ്ഞവര്‍ സ്വയം അറിഞ്ഞു , കേവല സുഖത്തിനും പണത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെ വഞ്ചിച്ചു സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നവര്‍. ആരോടാണ് നമ്മള്‍ സഹതാപം കാട്ടേണ്ടത്‌? ഇതില്‍ രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെടുന്നു ഈ കഥയിലെ അനുപമയും. അവരോടു ഒരിക്കലും സ്നേഹമോ അനുകമ്പയോ കാണിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് അതിനുള്ള അര്‍ഹത ഇല്ല. ഒരു അഗ്നിശുധിക്കും അവരെ ശുദ്ധീകരിക്കാന്‍ ആവില്ല.
  ===============
  ഈയടുത്ത കാലത്ത് ഒരാളുമായി സംസാരിച്ചപ്പോള്‍ ഞെട്ടിക്കുന്ന ഇത്തരം കുറെ വിവരങ്ങളാണ് കിട്ടിയത്. കോളേജില്‍ അടിച്ചു പൊളിക്കാന്‍ കാശിനായി ശരീരം വില്‍ക്കുന്ന പെണ്‍കുട്ടികളുടെ ഒരു ചിത്രം മനസ്സില്‍ പതിഞ്ഞപ്പോള്‍ ഞെട്ടലുണ്ടാക്കി. ഒരു ലേഖനം എഴുതി ഈ വിഷയം ഒരു നിമിഷത്തില്‍ വഴിതേടുന്ന കുട്ടികളെ അറിയിക്കണം എന്നാ ചിന്തയില്‍ എഴുതിയതാണ്. ലേഖനത്തേക്കാള്‍ കഥ ആളുകള്‍ വായികുമെന്നോര്‍ത്തു കൊണ്ടാണ് ഇതിങ്ങനെ എഴുതിയത്. എന്നോട് ഇക്കാര്യവുമായി ബന്ധപ്പെട്ടു സംസാരിച്ച ആളുടെ വാക്കുകള്‍ ഇപ്പോളും ചെവിയിലുണ്ട്.
  "നിനക്കെന്തറിയാം നമ്മുടെ കൊച്ചീല്‍ പഠിക്കുന്ന പല പിള്ളാരും ഇങ്ങനത്തെ സംഘങ്ങളില്‍ കണ്ണികളാണ് മോനെ.."

  ജീവിതം ആസ്വദിക്കാന്‍ വെമ്പി ഈയാം പാറ്റകളെപ്പോലെ എരിഞ്ഞടങ്ങുന്ന ജീവിതങ്ങള്‍ അല്പം ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍ ..... നിമിഷ സുഖത്തിനു വെമ്പി ജീവിതം കളയാതിരുന്നെങ്കില്‍.............
  വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി കൂട്ടുകാരെ...!


  ReplyDelete
 8. നല്ല കഥ , ഒത്തിരി ഒത്തിരി ഇഷാമായി. ആശംസകള്‍.

  ReplyDelete
 9. ഒത്തിരി ഇഷാമായി. ആശംസകള്‍.
  ചായ കപ്പ് ചുണ്ടോടടുപ്പിക്കവേ മറക്കാനായ് ശ്രമിക്കുന്നവയെ തഴുകിയുണർത്താനെന്ന പോലെ അവളിൽ നിന്നും വാക്കുകൾ പുറത്തുവീണു..
  വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി കൂട്ടുകാരെ...!

  ReplyDelete
  Replies
  1. സലാവൂസ് എനിക്ക് വേണ്ടി വായനക്കും അഭിപ്രായത്തിനും നന്ദി അറിയിച്ചതിന് പ്രത്യേക നന്ദി :)

   Delete
 10. ഹൃദ്യം .. നേര്‍ക്കാഴ്ച്ചപോലെ ഈ വായനാനുഭവം ..
  ആശംസകള്‍....

  ReplyDelete
 11. ജീവിതം ആസ്വദിക്കാന്‍ മാത്രമാകുന്നതാണോ പുതു തലമുറയുടെ കുഴപ്പം.. വേശ്യാവൃത്തി എന്ന പദത്തിനപ്പുറം ഫ്രെണ്ട് എന്ന പദം ദുരുപയോഗം ചെയ്തു നടത്തുന്ന ആധുനിക ശരീര വ്യയങ്ങള്‍ .. കഥയുടെ പ്രമേയം ഇഷ്ടമായി

  ReplyDelete
 12. നല്ല പ്രമേയം., ഭാഷ ഇനിയും നന്നാക്കാമായിരുന്നോ.... അങ്ങിനെ ഒരു സംശയം തോന്നി.....

  ReplyDelete
 13. ഇങ്ങനെ എത്ര എത്ര പെണ്‍കുട്ടികള്‍..
  കഥ ഇഷ്ടപ്പെട്ടു.

  ReplyDelete
 14. മികച്ച വായനാനുഭൂതി നല്‍കുന്നു.. മറ്റു കാര്യങ്ങളെ കുറിച്ച് എന്ത് പറയാന്‍ ? വരുമ്പോലെ വരും.. അതന്നെ ..

  ReplyDelete
 15. ഈയാംപാറ്റകള്‍ തീനാളത്തിലേയ്ക്ക് വരുന്നതുകാണുമ്പോള്‍ രക്ഷിക്കണമെന്നൊക്കെ തോന്നും. പക്ഷെ എത്ര വേഗമാണവ വന്ന് പതിക്കുന്നത്. നല്ല കഥ

  ഒരു വൈരുദ്ധ്യം ശ്രദ്ധയില്‍ പെട്ടത്:

  <>

  <>

  വെള്ളയില്‍ കറുപ്പ് അക്ഷരങ്ങളാണ് വായിക്കാനേറ്റവും ഉത്തമം...!!

  ReplyDelete
 16. പുറത്തിറങ്ങുമ്പോള്‍ സാധാരണ യാത്രകള്‍ക്ക് ഒരുങ്ങിയിറങ്ങുമ്പോള്‍ ഉണ്ടാവാറുള്ള പരിഭവങ്ങളോ പരാധികളോ അവളില്‍ നിന്നും ഉണ്ടായില്ല.

  പരിഭവങ്ങളും പരാധികളുമില്ലാതെ തനിക്കായ്‌ ജീവിക്കുന്നവള്.

  (വൈരുദ്ധ്യം മുമ്പത്തെ കമന്റില്‍ പ്രിന്റ് ആയില്ല. കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ ഒരിക്കല്‍ കൂടെ കോപ്പി പേസ്റ്റ്)

  ReplyDelete
  Replies
  1. ക്ഷമിക്കണം അത് അറിയാതെ പിണഞ്ഞ ഒരു തെറ്റ് തന്നെ അജിതെട്ടാ....
   സന്തോഷം ണ്ട് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തിരുത്തിക്കുമ്പോള്‍ ,
   അത് അടുത്തൊരു പോസ്റ്റില്‍ ഒന്ന് കൂടി ശ്രദ്ധ ചെലുത്താന്‍ എന്നെ നിര്‍ബന്ധിതനാക്കുകയും അല്പം കൂടി മികവ് എന്റെ എഴുത്തിനു ഉണ്ടാക്കി തരുന്നതുമാണ്.

   സത്യായിട്ടും ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ല ട്ടോ... കൂടുതല്‍ ശ്രദ്ധിക്കാം

   നന്ദി അജിത്തേട്ടാ...

   Delete
 17. എത്രയൊക്കെ തിരക്കിയിറങ്ങിയാലും കുറച്ചു കഴിഞ്ഞാന്‍ അവിടേയും തൃപ്തി വരാതെ മറ്റൊന്ന് എന്ന വിധത്തില്‍ മുന്നേറുമ്പോള്‍ ഒന്നും ശരിയല്ലെന്ന് തിരിച്ചറിയാന്‍ വൈകുമ്പോള്‍ വന്നു ചേരുന്ന കുറ്റബോധം വല്ലാതെ പെരുകുമ്പോള്‍ അവസാനം തിരിച്ചറിയാതെ....
  നന്നായി സുഹൃത്തെ.

  ReplyDelete